ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? സർക്കാർ സേവനങ്ങൾക്ക് നമ്മെ സഹായിക്കുന്ന 5 ആപ്പുകൾ പരിചയപ്പെടാം
ഇന്ന് എല്ലാ ഉപയോക്താക്കളുടെയും പക്കൽ ഉണ്ടായിരിക്കുന്ന ഒരു ഡിജിറ്റൽ ഉപകരണം ആയിരിക്കും സ്മാർട്ട് ഫോൺ. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ വരെ ഇപ്പോൾ സ്മാർട്ട് ഫോണുകളുടെ ഉപയോഗം വളരെ വലിയ രീതിയിൽ വർധിച്ചിരിക്കുന്നു.
നിരവധി ആപ്പുകളും നമ്മുടെ സ്മാർട്ട് ഫോണുകളിൽ നമ്മൾ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. ഇതിൽ പലതും നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്നത് പോലും ആയിരിക്കില്ല. പലരുടെ ഫോണിലും മാസങ്ങളായി ഉപയോഗിക്കാത്ത നിരവധി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. ഇവകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്ന് ചോദിച്ചാൽ അത് ഇല്ലതാനും. എന്നാൽ ഒരു ഇന്ത്യൻ പൗരന് ഏറ്റവും ആവിശ്യമായി വരുന്ന ചില ആപ്പുകൾ സർക്കാർ തന്നെ പുറത്തിറക്കിയിട്ടുണ്ട് ഇവ ഏതെല്ലാമാണെന്ന് അറിയാമോ?

ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആപ്പുകളിൽ ഒന്നാണ് എം പരിവാഹൻ എന്ന ആപ്പ്. സ്വന്തമായി വാഹനമുള്ള എല്ലാ ഉപയോക്താക്കളും നിർബന്ധമായും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. കാരണം നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഈ ആപ്പിന്റെ സഹായത്താൽ ചെയ്യാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ ആർസി ബുക്ക് എന്നിവയെല്ലാം ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. വാഹന പരിശോധന സമയത്ത് ഇത് കാണിച്ചാലും മതിയാകും.
മാത്രമല്ല നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള പിഴകളും മറ്റും ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും ഈ ആപ്പ് വഴി അറിയാൻ സാധിക്കുന്നതാണ്. കേന്ദ്ര സർക്കാർ അപ്രൂവ് ചെയ്ത ആപ്പുകളിൽ ഒന്നാണ് എം പരിവാഹൻ. മറ്റൊരു പ്രധാനപ്പെട്ട ആപ്പാണ് ഉമങ് ആപ്പ് (UMANG APP). നിരവധി സർക്കാർ സേവനങ്ങൾ ആണ് ഈ ആപ്പുമായി ബന്ധിച്ചിപ്പിരിക്കുന്നത്. നിങ്ങളുടെ ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഈ ആപ്പിന്റെ സഹായം തേടാം.

MOST READ: ഒരു ലക്ഷം രൂപയുടെ ലാപ്ടോപ്പ് 29,990 രൂപയ്ക്ക്; ലാപ്പുകൾക്ക് 77 ശതമാനം വരെ ഓഫറുമായി ആമസോൺ
ഓൺലൈൻ ആയിട്ട് പോലീസിൽ പരാതി നൽകാനും സൈബർ ക്രൈം പരാതികൾ നൽകാനും എല്ലാം ഉമങ് ആപ്പ് സഹായിക്കുന്നതാണ്. മാത്രമല്ല പിഎഫ് പരമായിട്ടുള്ള സേവനങ്ങൾക്കും ഉമങ് ആപ്പിന്റെ സഹായം ഉപയോക്താക്കൾക്ക് തേടാവുന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട ആപ്പാണ് പാസ്പോർട്ട് സേവ. നിങ്ങളുടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും നിങ്ങൾക്ക് പാസ്പോർട്ട് സേവ ആപ്പിന്റെ സേവനം സ്വീകരിക്കാൻ സാധിക്കുന്നതാണ്.
ഉദാഹരണത്തിന് പുതിയ ഒരു പാസ്പോർട്ടിന് അപേക്ഷിക്കാനും നിലവിലെ പാസ്പോർട്ട് റിന്യൂ ചെയ്യാനും എല്ലാം ഈ ആപ്പ് ഉപകരിക്കുന്നതാണ്. ഈ ആപ്പും സർക്കാർ അംഗീകരിച്ചതാണ്. ഇക്കൂട്ടത്തിൽ പെടുന്ന മറ്റൊരു പ്രധാനപ്പെട്ട ആപ്പാണ് ഡിജി ലോക്കർ. നിങ്ങളുടെ പ്രധാനപ്പെട്ട രേഖകളായ ലൈസൻസ്, ആധാർ കാർഡ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ് എന്നിവയെല്ലാം ഡിജിറ്റൽ ആയി സൂക്ഷിക്കാൻ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നതാണ്.
അതായത് എന്തെങ്കിലും ആവിശ്യങ്ങൾക്കായി സർട്ടിഫിക്കറ്റുകൾ കൂടെ കൊണ്ടുപോകണ്ട. ഡിജി ലോക്കറിന്റെ സഹായത്തിൽ ഈ രേഖകൾ എല്ലാം ഡിജിറ്റലായി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇക്കൂട്ടത്തിലെ അവസാന ആപ്പാണ് എം ആധാർ എന്ന ആപ്പ്. നിങ്ങളുടെ ആധാർ കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഈ ആപ്പിന്റെ സഹായം തേടാൻ സാധിക്കുന്നതാണ്. ഡിജിറ്റൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം അപ്ഡേറ്റ് ചെയ്യാം എന്നിവയ്ക്കെല്ലാം എം ആധാർ ഉപയോക്താക്കളെ സഹായിക്കുന്നതാണ്.
ഈ ആപ്പുകൾ എല്ലാം തന്നെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവടങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള വിശ്വസനീയ ഉറവിടങ്ങളിൽ നിന്ന് മാത്രമെ നിങ്ങൾ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവു. ടെലിഗ്രാമിൽ നിന്നോ മറ്റ് വെബ്സൈറ്റുകളിൽ നിന്നോ എല്ലാം ഡൗൺലോഡ് ചെയ്യുന്ന എപികെ ആപ്പുകളിൽ മാൽവെയറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങളുടെ ഫോൺ മറ്റൊരാൾക്ക് ആക്സസ് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications








