Home
Computer

ഒരു ലക്ഷം രൂപയുടെ ലാപ്ടോപ്പ് 29,990 രൂപയ്ക്ക്; ലാപ്പുകൾക്ക് 77 ശതമാനം വരെ ഓഫറുമായി ആമസോൺ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ ഒന്നാണ് ആമസോൺ. ആഘോഷ വേളകളിൽ ഈ പ്ലാറ്റ്ഫോമുകൾ നൽകുന്ന ഓഫർ വിൽപനകളാണ് ആമസോണിനെയും ഫ്ലിപ്പ്കാർട്ടിനെയും എല്ലാം മുൻനിര ഇ കൊമേഴ്സ് വെബ്സൈറ്റുകളാക്കി മാറ്റിയത്. വൻ വിലക്കുറവിൽ ആയിരിക്കും ഇത്തരം സാഹചര്യങ്ങളിൽ ഇവർ ഉത്പന്നങ്ങൾ വിൽക്കുന്നത്.

ആ​ഘോഷവേളകൾക്ക് പുറമെ മറ്റ് പല സാഹചര്യങ്ങളിലും ആമസോൺ ഇത്തരത്തിൽ ഓഫർ വിൽപന നടത്താറുണ്ട്. അത്തരത്തിൽ ഒരു ഓഫർ വിൽപന ഇപ്പോൾ ആമസോണിൽ നടക്കുകകയാണ്. ലാപ്ടോപ്പുകൾക്ക് വൻ വിലക്കുറവാണ് ഈ വിൽപനയുടെ ഭാ​ഗമായി ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 77 ശതമാനത്തോളം വരെ ഡിസ്കൗണ്ട് ആണ് ഈ വിൽപനയിൽ ലാപ്ടോപ്പുകൾക്ക് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിൽപനയിൽ ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്ന ലാപ്ടോപ്പുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

ലാപ്ടോപ്പുകൾക്ക്  77 ശതമാനം വരെ ഓഫറുമായി ആമസോൺ

MOST READ: കൈയ്യിൽ കാശില്ലെങ്കിലും മികച്ചത് വാങ്ങാം; ഏറ്റവും മികച്ച ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പുകൾ, 13,000 രൂപ മുതൽ

99,999 രൂപ ലോഞ്ച് വിലയിൽ ലെനോന ഇന്ത്യയിൽ അവതരിപ്പിച്ച ലാപ്ടോപ്പ് ആയിരുന്നു V15 AMD Ryzen 3 5300U. എന്നാൽ ഇപ്പോൾ ഈ ലാപ് 29,990 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 70 ശതമാനത്തോളം ഡിസ്കൗണ്ട്. 15.6 ഇഞ്ച് വലുപ്പമുള്ള എഫ്എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഈ ലാപിനായി ലെനോവ നൽകിയിരിക്കുന്നത്. ഉപയോക്താക്കളുടെ കണ്ണിനെ സംരക്ഷിക്കാനായി ആൻ്റി-ഗ്ലെയർ ടെക്‌നോളജിയും ഈ ലാപ്ടോപ്പിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നു.

8 ജിബി റാമും 512 ജിബി സ്റ്റോറേജും Lenovo V15 AMD Ryzen 3 5300U വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 2,02,890 രൂപ വില വരുന്ന Lenovo Legion 5 Pro എന്ന ​ഗെയിമിങ് ലാപ്ടോപ്പ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 89,990 രൂപയ്ക്കാണ്. 56 ശതമാനം ഓഫറാണ് ആമസോൺ ഈ ലാപ്പിന് ഇപ്പോൾ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. 16 ഇഞ്ച് QHD IPS ഡിസ്‌പ്ലേയാണ് ഈ ലാപ്പിന് അവകാശപ്പെടാൻ സാധിക്കുന്നത്.

ലാപ്ടോപ്പുകൾക്ക്  77 ശതമാനം വരെ ഓഫറുമായി ആമസോൺ

MOST READ: ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന

ഈ ഡിസ്പ്ലേയ്ക്ക് 165 Hz പുതുക്കൽ നിരക്കും 500 nits തെളിച്ചവും നൽകിയിരിക്കുന്നു. 16 ജിബി റാമും 1 ടിബി സ്റ്റോറേജുമാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഈ വിൽപനയിൽ മികച്ച വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന മറ്റൊരു ലാപ്ടോപ്പാണ് ZEBRONICS Laptop PRO Series Z NBC 5S. 38,990 രൂപയ്ക്കാണ് ഇപ്പോൾ ഈ ലാപ്ടോപ്പ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിന്റെ യഥാർത്ഥ വില 78,999 രൂപയാണ്.

ഈ വിൽപനയിൽ മികച്ച ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കുന്ന ലെനോവയുടെ മറ്റൊരു ലാപ്ടോപ്പാണ് Lenovo V15 AMD Ryzen 5 5500U. തികച്ചും ലൈറ്റ് വൈയ്റ്റ് ആയിട്ടുള്ള ഒരു ലാപ്ടോപ്പ് ആണിത്. Ryzen 5 പ്രോസസറും 8 ജിബി റാമും ഈ ലാപ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 512 ജിബിയാണ് ഇതിന്റെ സ്റ്റോറേജ്. കൂടാതെ 15.6 ഇഞ്ച് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേയും ഇതിന്റെ പ്രത്യേകതയാണ്.

68,790 രൂപ വില വരുന്ന ഈ ലാപ്ടോപ്പിന് 49 ശതമാനം ഡിസ്കൗണ്ട് ആണ് ആമസോൺ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഈ ലാപ്ടോപ്പ് ഇപ്പോൾ 34,990 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ASUS BR1100 Notebook 12 എന്ന ലാപ്ടോപ്പിനും മികച്ച ഓഫറാണ് ആമസോൺ ഈ വിൽപനയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 30,990 വില വരുന്ന ഈ ലാപ്പ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 14,490 രൂപയ്ക്കാണ്.

അതായത് 53 ശതമാനം ഓഫർ. 11.6 ഇഞ്ച് HD ഡിസ്‌പ്ലേയാണ് നിർമ്മാതാക്കൾ ഈ ലാപ്ടോപ്പിന് നൽകിയിരിക്കുന്നത്. Intel Celeron N4500 പ്രൊസസറും 4GB റാമും അവകാശപ്പെടാൻ സാധിക്കുന്ന ഈ ലാപ്പിന്റെ സ്റ്റോറേജ് 128 ജിബി M.2 NVMe PCIe ആണ്. Windows 11ൽ ആണ് ASUS BR1100 Notebook 12 പ്രവർത്തിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച ലാപ്ടോപ്പുകൾ സ്വന്തമാക്കാനുള്ള അനുയോജ്യമായ അവസരമാണ് ഇപ്പോൾ ആമസോൺ ഒരുക്കിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Apart from celebrations, Amazon sells offers like this in many other situations. One such offer is currently on sale on Amazon. Amazon has announced up to a 77 percent discount on laptops in this sale. Let's take a detailed look at the most discounted laptops in this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X