Home
Apps

തടവിലാക്കപ്പെട്ട കാമുക്ക് പൂക്കൾ നൽകണം, ഡെലിവറി ആപ്പിനോട് ചാറ്റ് ചെയ്ത് കാമുകൻ; ചാറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

‌പ്രണയിതാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് ഫെബ്രുവരി 14. ലോകത്താകെമാനമുള്ള പ്രണയിതാക്കൾ ഈ ദിവസം വാലന്റൈൻസ് ദിനമായി ആഘോഷിക്കുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ഈ വർഷത്തെ വാലന്റൈൻസ് ദിനം കടന്നു പോയത്. പല പ്രണയിതാക്കൾക്കും മറക്കാൻ സാധിക്കാത്ത ഒരു ദിവസം ആയിരുന്നു ഈ വർഷത്തെ വാലന്റൈൻസ് ദിനം.

എന്നാൽ ഈ വർഷത്തെ വാലന്റൈൻസ് ദിനത്തിൽ രസകരമായ ഒരു സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാതാപിതാക്കാൾ വീട്ടിൽ‌ പൂട്ടിയിട്ട പ്രണയിനിക്ക് ഓൺലൈൻ വഴി പൂക്കൾ സമ്മാനിക്കാൻ ശ്രമിച്ച കാമുകന്റെ ചാറ്റ് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് കമ്പനിയായ ബ്ലിങ്കിറ്റ് വഴിയാണ് ഇയാൾ ഇതിനായുള്ള ശ്രമം നടത്തിയത്. ഇതിന്റെ ചാറ്റ് ബ്ലിങ്കിറ്റ് കമ്പനിയുടെ ഔദ്യോ​ഗിക എക്സ് എക്കൗണ്ട് വഴിയാണ് പുറത്ത് വിട്ടത്.

തടവിലാക്കപ്പെട്ട കാമുക്ക് പൂക്കൾ നൽകണം, ആപ്പിനോട് ചാറ്റ് ചെയ്ത് കാമുകൻ

MOST READ: ഐഫോൺ 15ന്റെ പുതിയ വേരിയന്റ് അടുത്തമാസം ഇറങ്ങും; സിംഹാസനം തിരിച്ചുപിടിയ്ക്കാൻ ആപ്പിൾ

ബ്ലിങ്കിറ്റ് സിഇഒ ആല്‍ബിന്‍ഡര്‍ ദിന്‍ഡ്സയും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ക്ഷമിക്കണം ഞങ്ങൾക്ക് ഇത് സാധ്യമല്ല എന്ന തലക്കെട്ടോടെയാണ് ബ്ലിങ്കിറ്റ് ഈ ട്വീറ്റ് പങ്കുവെച്ചത് എങ്കിൽ ഇന്ത്യ തുടക്കക്കാർക്ക് ആയി ഉള്ളതല്ല എന്ന തലക്കെട്ടോടെ ആയിരുന്നു ബ്ലിങ്കിറ്റ് സിഇഒ ആല്‍ബിന്‍ഡര്‍ ദിന്‍ഡ്സ ഈ ട്വീറ്റ് പങ്കുവെച്ചത്. ബ്ലിങ്കിറ്റിലെ മനോജ് എന്ന ഡെലിവറി എക്‌സിക്യൂട്ടീവുമായി ആണ് ഈ കാമുകൻ ചാറ്റ് ചെയ്തിരിക്കുന്നത്.

എന്ത് തരം സഹായമാണ് വേണ്ടത് എന്ന മനോജിന്റെ ചോദ്യത്തിന് ബ്ലിങ്കിറ്റിന്റെ വാലന്റൈൻസ് കളക്ഷനിൽ നിന്ന് കാമുകിക്കായി പൂക്കളും സമ്മാനങ്ങളും ഓർഡർ ചെയ്തിരുന്നു എന്നെ സഹായിക്കാമോ എന്നാണ് ഈ കാമുകൻ മറുപടി അയച്ചിരിക്കുന്നത്. എന്ത് തരത്തിലുള്ള സഹായമാണ് വേണ്ടത് എന്ന് വീണ്ടും മനോജ് ചോദിക്കുന്നു. ഇപ്പോഴാണ് കാമുകൻ തന്റെ പ്രശ്നം തുറന്ന് പറഞ്ഞത്. എന്റെ കാമുകിയെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനായി അവളുടെ മാതാപിതാക്കൾ സമ്മിതിക്കുന്നില്ല എന്നായിരുന്നു ഇയാളുടെ മറുപടി.

തടവിലാക്കപ്പെട്ട കാമുക്ക് പൂക്കൾ നൽകണം, ആപ്പിനോട് ചാറ്റ് ചെയ്ത് കാമുകൻ

MOST READ: 10,000 രൂപയ്ക്ക് താഴെ 8ജിബി റാം ഫോണോ? ഇന്ത്യയിൽ മോട്ടോ ജി04 അവതരിപ്പിച്ച് മോട്ടറോള, 6,999 രൂപ മുതലാണ് വില

നിങ്ങൾക്ക് ഈ സമ്മാനങ്ങൾ ഇവളുടെ വീട്ടിൽ എത്തിക്കാൻ സാധിക്കുമോ എന്നും മറുപടിയിൽ ഇയാൾ കൂട്ടിച്ചേർക്കുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. എന്നിരുന്നാലും ട്വീറ്റിന് മുകളിൽ നൽകിയിരിക്കുന്ന തലക്കെട്ടിൽ നിന്ന് ലഭിക്കുന്ന സൂചന ബ്ലിങ്കിറ്റ് ഈ അപേക്ഷ നിരസിച്ചു എന്നാണ്. ക്ഷമിക്കണം ഞങ്ങൾക്ക് ഇത് സാധ്യമല്ല എന്ന തലക്കെട്ടാണ് ഈ ട്വീറ്റിന് ബ്ലിങ്കിറ്റിന്റെ ഔദ്യോ​ഗിക എക്സ് പേജ് നൽകിയിരിക്കുന്ന തലക്കെട്ട്.

എന്തായാലും ഈ ചാറ്റിന്റെ സ്ക്രീൻ ഷോർട്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. എക്സിൽ മാത്രം ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഈ പോസ്റ്റ് കണ്ടിരിക്കുന്നത്. അതേ സമയം നിരവധി ആളുകൾ ഈ പോസ്റ്റിന് താഴെയായി തങ്ങളുടെ അഭിപ്രായം അറിയിച്ചിരുന്നു. ബ്ലിങ്കിറ്റിന്റെ മാർക്കറ്റിങ് തന്തമായ ഒരു സ്ക്രിപ്റ്റഡ് ഡ്രാമയാണ് ഇത് എന്നാണ് നിരവധി ആളുകൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. മറ്റു ചിലരാകട്ടെ ഈ കാമുകന്റെ വിഷമത്തിനൊപ്പം പങ്കുചേർന്നു.

അതേ സമയം വാലന്റൈൻസ് വീക്കിന്റെ ഭാ​ഗമായ റോസ് ഡേയോടനുബന്ധിച്ച് വൻ വ്യാപാരം ആണ് ബ്ലിങ്കിറ്റിൽ നടന്നത്. അവിശ്യവസ്തുക്കളെല്ലാം ഓർഡർ ചെയ്ത് 10 മിനിറ്റിനുള്ളിൽ എത്തിക്കുന്നു എന്നാതാണ് ക്വിക്ക് കൊമേഴ്സ് കമ്പനിയായ ബ്ലിങ്കിറ്റിന്റെ പ്രത്യേകത. പ്രധാനമായും ഡൽഹി, മുംബൈ, ബാം​ഗ്ലൂർ, ഹൈദരാബാദ് പോലുള്ള വലിയ മെട്രോ ന​ഗരങ്ങളിൽ ആണ് ഈ ആപ്പിന്റെ സേവനം കൂടുതലായി പ്രയോജനപ്പെടുന്നത്. നിരവധി ഉത്പന്നങ്ങളാണ് ബ്ലിങ്കിറ്റ് വഴി ഓർഡർ ചെയ്യാൻ സാധിക്കുന്നത്.

നേരത്തെ ആപ്പിൾ 15 സീരീസ് ഫോണുകളും സാംസങ് ​ഗാലക്സി എസ് 24 സീരീസ് ഫോണുകളും പുറത്തിറങ്ങിയപ്പോൾ ബ്ലിങ്കിറ്റ് ഇത്തരത്തിൽ 10 മിനിറ്റിനുള്ളിൽ സൂപ്പർഫാസ്റ്റ് ഡെലിവറി നടത്തിയിരുന്നു. മേൽ പറഞ്ഞ ന​ഗരങ്ങളിൽ ആണ് ഇത്തരത്തിൽ ഓർഡർ ചെയ്ത് 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിച്ചത്. ​ഗാഡ്ജറ്റുകൾക്ക് പുറമെ പച്ചക്കറികൾ, അടുക്കള ആവിശ്യത്തിനുള്ള സാധനങ്ങൾ എല്ലാം ബ്ലിങ്കിറ്റ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
But an interesting incident has also been reported on Valentine's Day this year. The chat of the lover who tried to gift flowers online to his girlfriend, who was locked at home instead of her parents, has now come out. He made an effort for this through Blinkit, a quick commerce company in India. Its chat, Blinkit, was released through the company's Officeial X account.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X