Home
News

ഐഫോൺ 15ന്റെ പുതിയ വേരിയന്റ് അടുത്തമാസം ഇറങ്ങും; സിംഹാസനം തിരിച്ചുപിടിയ്ക്കാൻ ആപ്പിൾ

ഒരു വർഷത്തിൽ സാധാരണ രണ്ട് ലോഞ്ച് ഇവന്റുകൾ ആണ് ആപ്പിൾ നടത്താറുള്ളത്. ഐഫോണുകൾ പുറത്തിറക്കാനായി സെപ്റ്റംബർ മാസത്തിലും ഐമാക് പോലുള്ള ഉപകരണങ്ങൾ പുറത്തിറക്കാനായി മാർച്ച്, ഏപ്രിൽ മാസങ്ങളിലും. ആയതിനാൽ തന്നെ അടുത്ത മാസം ആപ്പിളിന്റെ പുതിയ ഐമാക്കുകളും ഐപാഡുകളും എല്ലാം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

(9, 10 ജനറേഷൻ) ഐപാഡ്, ഐപാഡ് പ്രോ, ഐപാഡ് എയർ, ഐപാഡ് മിനി എന്നീ ഉത്പന്നങ്ങൾ അടുത്ത മാസം ആപ്പിൾ പുറത്തിറക്കും എന്നാണ് ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ജനറേഷൻ ഐപാഡുകൾ തന്നെ ആയിരിക്കും ഈ ഇവന്റിന്റെ മുഖ്യ ആകർഷണം. നിലവിൽ ഈ ഐപാഡുകൾക്കായുള്ള നിർമ്മാണം അവസാനഘട്ടത്തിലാണ് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ നിരവധി മാറ്റങ്ങളും ഇവയ്ക്ക് നൽകാൻ ആപ്പിൾ തയ്യാറായിട്ടുണ്ട്.

ഐഫോൺ 15ന്റെ പുതിയ വേരിയന്റ് അടുത്തമാസം ഇറങ്ങും

MOST READ: 10,000 രൂപയ്ക്ക് താഴെ 8ജിബി റാം ഫോണോ? ഇന്ത്യയിൽ മോട്ടോ ജി04 അവതരിപ്പിച്ച് മോട്ടറോള, 6,999 രൂപ മുതലാണ് വില

ഇതിൽ പ്രധാന മാറ്റങ്ങളിൽ ഒന്ന് ഐപാഡ് എയറിന് വലിയ സ്ക്രീൻ നൽകിയേക്കും എന്നതാണ്. ഇവയുടെ രണ്ട് മോഡലുകളുടെ സ്ക്രീൻ വലുപ്പം യഥാക്രമം 10.9 ഇഞ്ച്, 12.9 ഇഞ്ച് എന്നിങ്ങനെ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ എം2 ചിപ്പും ഈ മോഡലുകൾക്ക് ആപ്പിൾ നൽകിയേക്കും. വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലും കാര്യമായ മെച്ചപ്പെടുത്തൽ കൊണ്ടുവരാൻ ആപ്പിൾ ശ്രമിക്കുന്നുണ്ട്. പുതിയ ഒരു ക്യാമറയും ഇവയ്ക്ക് ചിലപ്പോൾ നൽകിയേക്കും.

ഐപാഡ് പ്രോയ്ക്ക് ഒഎൽഇഡി സ്ക്രീൻ നൽകാൻ ആപ്പിളിന് പദ്ധതിയുണ്ടെന്നും ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 11 ഇഞ്ച്, 13 ഇഞ്ച് എന്നീ വലുപ്പത്തിൽ ആയികരിക്കും ഈ സ്ക്രീനുകൾ തയ്യാറാക്കുക. നിലവിൽ ഈ മോഡലുകൾക്ക് എൽസിഡി സ്ക്രീനാണ് ആപ്പിൾ നൽകിയിരിക്കുന്നത്. ഇതിന് പകരമാണ് ഒഎൽഇഡി സ്ക്രീനുകൾ നൽകാൻ ആപ്പിൾ പദ്ധതിയിടുന്നത്. നിലവിൽ ആപ്പിളിന്റെ ഐഫോൺ 15 മോഡലുകൾക്ക് ഒഎൽഇഡി സ്ക്രീനുകളാണ് കമ്പനി നൽകിയിരിക്കുന്നത്.

ഐഫോൺ 15ന്റെ പുതിയ വേരിയന്റ് അടുത്തമാസം ഇറങ്ങും

MOST READ: റീപ്ലെയ്സ്മെന്റില്ല പകരം സർവ്വീസ് സെന്റർ പ്ലെയ്സ്മെന്റ്; ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സൂക്ഷിക്കണെ

എന്നാൽ ഒഎൽഇഡി സ്ക്രീനുകൾ വരുന്നതോടെ ഐപാഡ് പ്രോയ്ക്ക് വില വർധിക്കും എന്നും സൂചനകൾ ഉണ്ട്. പുതിയ ഐപാഡ് പ്രോയ്ക്കും എം3 ചിപ്പുകൾ നൽകാനാണ് ആപ്പിളിന്റെ പദ്ധതി. വയർലെസ് ചാർജിങ്ങിനായി MagSafe-നെയും ഒരുപക്ഷെ ഐപാഡ് പ്രോ പിന്തുണച്ചേക്കാം. ഉപകരണത്തിൽ ഒരു വലിയ ട്രാക്ക്പാഡും മാജിക് കീബോർഡും ആപ്പിൾ പെൻസിലും ഉണ്ടായേക്കാം എന്നും സൂചനകൾ ഉണ്ട്. മികച്ച ഒരു പിൻക്യാമറയും ആപ്പിൾ ഇതിനായി നൽകിയേക്കാം.

മാക്ക്ബുക്ക് എയറിന്റെ 15 ഇഞ്ച് പതിപ്പും വരുന്ന മാസം ആപ്പിൾ ചിലപ്പോൾ പുറത്തിറക്കിയേക്കും. ഇതിനൊപ്പം തന്നെ 13 ഇഞ്ചിന്റെ പതിപ്പും പുറത്തിറക്കാൻ സാധ്യതയുണ്ട്. ഇതിലും എം3 ചിപ്പ് നൽകാനാണ് ആപ്പിളിന്റെ പ്ലാൻ എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഈ ചിപ്പിന്റെ സഹായത്താൽ കൂടുതൽ റിയലിസ്റ്റിക് ഗ്രാഫിക്സും ഇഫക്‌റ്റുകളും എല്ലാം ആസ്വദിക്കാൻ സാധിക്കും ആയതിനാൽ തന്നെ ​ഗെയിമിങ് അനുഭവം എല്ലാം മികച്ച് നിൽക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം കഴിഞ്ഞ സെപ്റ്റംബറിൽ ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 15ന്റെ പുതിയ വേരിയന്റും അടുത്ത മാസം ആപ്പിൾ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. പുതിയ കളർ വേരിയന്റ് ആയിരിക്കാം ആപ്പിൾ ആടുത്ത മാസം പുറത്തിറക്കുക. കഴിഞ്ഞ വർഷം മാർച്ചിൽ ഐഫോൺ 14, 14 പ്ലസ് എന്നീ ഫോണുകളുടെ ഒരു മഞ്ഞ കളറിലെ വേരിയന്റ് ആപ്പിൾ പുറത്തിറക്കിയിരുന്നു. ഇതിന് സമാനമായി ഈ വർഷവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ആപ്പിളിന്റെ ഓഗ്‌മെൻ്റഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷൻ പ്രോ ആ​ഗോള തലത്തിൽ എത്തിക്കാനുള്ള നീക്കവും ഈ വേളയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഫെബ്രുവരി 2 മുതൽ തന്നെ ഇവ യുഎസിൽ വിൽപന ആരംഭിച്ചിട്ടുണ്ട്. മാർച്ച് മാസത്തോടെ ഇത് ഒരുപക്ഷെ ആ​ഗോളതലത്തിൽ എത്തിയേക്കാം. പ്രമുഖ അനലിസ്റ്റായ മിംഗ്-ചി കുവോ ആണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. നിരവധി ആപ്പിൾ ആരാധകർ ഇതിനായി കാത്തിരിക്കുകയാണ്.

More from GizBot

Best Mobiles in India

English summary
Bloomberg's Mark Gurman has revealed that Apple will release the iPad, iPad Pro, iPad Air, and iPad Mini next month. The main attraction of this event will be the new generation of iPads. Some reports suggest that production for these iPads is currently in the final stages. Apple is also ready to provide many new changes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X