Home
News

റീപ്ലെയ്സ്മെന്റില്ല പകരം സർവ്വീസ് സെന്റർ പ്ലെയ്സ്മെന്റ്; ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സൂക്ഷിക്കണെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ഒരു പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റ് ആണ് ആമസോൺ. ഇന്ത്യ എന്ന് മാത്രമല്ല ലോകത്ത് ആകെമാനമായി ആമസോണിന് കോടി കണക്കിന് ഉപയോക്താക്കൾ ആണ് ഉള്ളത്. ഉത്സ​വ സീസണുകളിൽ മികച്ച ഡിസ്കൗണ്ടിൽ ആളുകൾ‌ക്ക് ഉത്പന്നം എത്തിക്കുന്നതിൽ കേമനാണ് ആമസോൺ.

ഓൺലൈൻ വ്യാപാരത്തിന് പുറമെ ഒടിടി സേവനങ്ങളും ആമസോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വാർത്തയുണ്ട്. ഈ അടുത്തിടയ്ക്കാണ് ആമസോൺ തങ്ങളുടെ റീപ്ലെയ്സ്മെന്റ് പോളിസിയിൽ മാറ്റം വരുത്തിയത്. പ്രധാനമായും ടിവികൾ, സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ, സ്പീക്കറുകൾ തുടങ്ങിയ ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾ വാങ്ങുന്നവരെ ബാധിക്കുന്ന തരത്തിലാണ് ഈ മാറ്റം ആമസോൺ നടപ്പിലാക്കിയിരിക്കുന്നത്.

ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എട്ടിന്റെ പണികിട്ടും

MOST READ: മൂന്ന് ക്യാമറകളിലും 50എംപി സീസ് ലെൻസുമായി വിവോ വി 30 പ്രോ ഫെബ്രുവരി 28ന് എത്തും; മറ്റ് സവിശേഷതകൾ കണ്ടോ

ആയതിനാൽ തന്നെ ആമസോൺ ഉപയോ​ഗിക്കുന്ന എല്ലാ ഉപയോക്താക്കളും പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. നേരത്തെ നമ്മുക്ക് ഇത്തരം ഉത്പന്നങ്ങൾ വാങ്ങിയാൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്തെങ്കിലും കേടുപാടുകൾ ഉണ്ടെങ്കിലോ തിരിച്ച് അയച്ച് പുതിയ ഉത്പന്നം സ്വന്തമാക്കുകകയോ ഉത്പന്നത്തിന്റെ പണം റീഫണ്ട് ആയി ആവിശ്യപ്പെടുകയോ ചെയ്യാമായിരുന്നു എന്നാൽ ഇനി മുതൽ ഇത് സാധ്യമാകില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ നമ്മുക്ക് തോന്നുന്ന സംശയം ആണ് പിന്നെ എന്ത് ചെയ്യും എന്നത്.

നിങ്ങൾ വാങ്ങുന്ന ഉത്പന്നങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ ഉണ്ടെങ്കിൽ റീപ്ലെയ്സ്മെന്റിന് പകരം ഇപ്പോൾ മറ്റൊരു പദ്ധതിയാണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്. എഴ് ദിവസത്തെ സർവ്വീസ് സെന്റർ പ്ലെയ്സ്മെന്റ് മാത്രമാണ് ഇനി മുതൽ ഇത്തരം ഉത്പന്നങ്ങൾക്ക് ലഭിക്കു. അതായത് നിങ്ങൾ വാങ്ങിയ ഉത്പന്നങ്ങൾക്ക് കേടുപാടുകൾ ഉണ്ടെങ്കിൽ അത് ഏത് കമ്പനിയുടെ ഉത്പന്നം ആണോ ആ കമ്പനിയുടെ സർവ്വീസ് സെന്റിറിൽ പോയാലെ സൗജന്യമായി നന്നാക്കിയെടുക്കാൻ സാധിക്കു.

ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എട്ടിന്റെ പണികിട്ടും

MOST READ: സർക്കാർ സേവനങ്ങളെല്ലാം ഡിജിറ്റലായി ലഭിക്കും; ഈ അഞ്ച് ആപ്പുകൾ നിർബന്ധമായും നിങ്ങളുടെ ഫോണിൽ വേണം

അതും ഉത്പന്നം വാങ്ങി ഏഴ് ദിവസത്തിനുള്ളിൽ തന്നെ ചെയ്യേണ്ടതാണ് എന്നാണ് ആമസോണിന്റെ പുതിയ റീപ്ലെയ്സ്മെന്റ് പോളിസിയിൽ പറയുന്നത്. ഇനി നിങ്ങൾ വാങ്ങിയ ഉത്പന്നത്തിന് നിങ്ങളുടെ വീടിന്റെ അടുത്തോ സ്വന്തം ജില്ലയിലോ സർവ്വീസ് സെന്റർ ഇല്ലെങ്കിൽ വലിയ തിരിച്ചടിയായിരിക്കും നിങ്ങൾക്ക് ലഭിക്കുക. ന​ഗര പ്രദേശങ്ങളിൽ താമസിക്കുന്നവരെ പുതിയ പോളിസി വലിയ രീതിയിൽ ബാധിക്കില്ല എങ്കിലും ​ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഈ പോളിസി വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായിരിക്കും.

ഇനി മുതൽ ആമസോണിൽ നിന്ന് ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾ വാങ്ങുമ്പോൾ നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഈ കമ്പനിയുടെ സർവ്വീസ് സെന്റർ ഉണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം ഉത്പന്നം വാങ്ങുന്നതായിരിക്കും കൂടുതൽ അനുയോജ്യം. മാത്രമല്ല കൂടുതൽ സർവ്വീസ് സെന്ററുകൾ ഉള്ള ജനപ്രിയ കമ്പനികളുടെ ഉത്പന്നങ്ങൾ വാങ്ങാനും ശ്രമിക്കേണ്ടതാണ്. അധികം ആളുകൾക്ക് അറിയാത്ത കമ്പനികളുടെ ഉത്പന്നങ്ങൾ വാങ്ങിയാൽ ഇതിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് പുതിയ പോളിസി പ്രകാരം സാമ്പത്തിക നഷ്ടം വന്നേക്കാം.

ആദ്യമെല്ലാം വാങ്ങുന്ന ഉത്പന്നങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിരുന്നാൽ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ തന്നെ ഈ ഉത്പന്നം മാറ്റിക്കൊടുക്കുകയോ പണം റീഫണ്ട് ചെയ്ത് നൽകുകയോ ആമസോൺ ചെയ്തിരുന്നു. ചില ഉത്പന്നങ്ങൾക്ക് ഇത് 10 ദിവസം വരെ റീപ്ലെയ്സ്മെന്റ് നൽകിയിരുന്നു. എന്നാൽ ഇനി മുതൽ ഇവ ലഭ്യമാകുന്നതായിരിക്കില്ല. ആയതിനാൽ ഇനി മുതൽ ആമസോണിൽ നിന്ന് ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾ വാങ്ങുമ്പോൾ സൂക്ഷിച്ചു വേണം ഇവ വാങ്ങുവാൻ.

അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ഇ കൊമേഴ്സ് വെബ്സൈറ്റാണ് ആമസോൺ. പ്രധാനമായും ആമസോണും ഫ്ലിപ്പ്കാർട്ടും തമ്മിലാണ് ഇന്ത്യയിൽ ഓൺലൈൻ വ്യാപാരയുദ്ധം നടക്കുന്നത്. വേറെയും നിരവധി ഇ കൊമേഴ്സ് വെബ്സൈറ്റുകൾ ഉണ്ടെങ്കിലും ഈ രണ്ട് പ്ലാറ്റ്ഫോമുകളെയുമാണ് ഉപയോക്താക്കൾ കൂടുതലായി ആശ്രയിക്കുന്നത്. ഉത്സവ സീസണുകളിൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഒരേപോലെ തന്നെ ഓഫർ വിൽപനകൾ നടക്കാറുണ്ട്. റിപ്പബ്ലിക്ക് ദിനത്തിലാണ് അവസാന ഓഫർ വിൽപന നടന്നത്.

More from GizBot

Best Mobiles in India

English summary
There is important news that Amazon shoppers should be aware of. Amazon recently changed its replacement policy. Amazon has implemented this change to mainly affect buyers of electronic gadgets like TVs, smartphones, tablets, and speakers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X