Home
Apps

സർക്കാർ സേവനങ്ങളെല്ലാം ഡിജിറ്റലായി ലഭിക്കും; ഈ അഞ്ച് ആപ്പുകൾ നിർബന്ധമായും നിങ്ങളുടെ ഫോണിൽ വേണം

സ്മാർട്ട് ഫോണുകൾ എല്ലാവരുടെയും പക്കൽ എത്തിയതോടെ ഇപ്പോൾ എല്ലാം ഡിജിറ്റൽ ആയിക്കൊണ്ട് ഇരിക്കുകയാണ്. മുൻപ് പല ഓഫീസുകളിലും മറ്റും കയറി നടന്ന് ചെയിതിരുന്ന കാര്യങ്ങൾ ഇപ്പോൾ സ്വന്തം വീട്ടിലിരുന്ന് മൊബൈൽ ഫോണിലെ ക്ലിക്കിലൂടെ നേടിയെടുക്കാൻ സാധിക്കുന്നതാണ്. പല സർക്കാർ‌ രേഖകളും ഇപ്പോൾ ഡിജിറ്റലായി ലഭിക്കുന്നതാണ്.

ഇന്ത്യയിൽ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നാണ് ഡിജിറ്റൽ പേയ്മെന്റ്. രാജ്യത്തെ പല കു​ഗ്രാമങ്ങളിൽ വരെ ഇപ്പോൾ യുപിഐ സേവനങ്ങൾ ലഭിക്കുന്നുണ്ട്. കോവിഡിന്റെ ലോക്ക്ഡൗൺ പീരീയഡിൽ ആണ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതലായി പ്രചരിച്ചത്. ഇതിനെ തുടർന്ന് കേരള സർക്കാരും കേന്ദ്ര സർക്കാരും തങ്ങളുടെ പല സേവനങ്ങളും ഡിജിറ്റൽ ആക്കി. ഇപ്പോൾ സർക്കാരിന്റെ നിരവധി സേവനങ്ങളാണ് ഇത്തരത്തിൽ ഡിജിറ്റലായി ലഭിക്കുന്നത്.

ഈ അഞ്ച് ആപ്പുകൾ നിർബന്ധമായും നിങ്ങളുടെ ഫോണിൽ വേണം

MOST READ: 10,000 രൂപയ്ക്ക് താഴെ ഇതിലും മികച്ച ഫോൺ ഇനി ലഭിക്കില്ല; ഇൻഫിനിക്സ് ഹോട്ട് 40ഐ രണ്ട് ദിവസത്തിനുള്ളിൽ എത്തും

ഈ സാഹചര്യത്തിൽ എല്ലാ ഉപയോക്താക്കളും നിർബന്ധമായും തങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട സർക്കാരിന്റെ 5 മൊബൈൽ ആപ്പുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന ആ​ദ്യത്തെ ആപ്പ് ആണ് എംപരിവാർ. നമ്മുടെ വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഈ ആപ്പിലൂടെ അറിയാൻ സാധിക്കുന്നതാണ്. വാഹനത്തിന് ലഭിച്ചിരിക്കുന്ന പിഴ മറ്റ് കാര്യങ്ങൾ എന്നിവ. മാത്രമല്ല നമ്മുടെ ആർസി ബുക്ക്, ലൈസൻസ് എന്നിവയെല്ലാം ഇതിൽ ഡിജിറ്റലായി സൂക്ഷിക്കാനും സാധിക്കും.

ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു മൊബൈൽ ആപ്പാണ് ഉമാങ് (UMANG). അധാർ കാർഡ്, പാൻ കാർഡ് സംബന്ധിച്ച നിരവധി കാര്യങ്ങൾ ഈ ആപ്പിന്റെ സഹായത്താൽ നമ്മുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ മൊബൈൽ റീച്ചാർജ്, ​ഗ്യാസ് ബുക്കിങ്, പോലീസിന് പരാതികൾ നൽകുക തുടങ്ങിയ കാര്യങ്ങളും ഈ ആപ്പിന്റെ സഹായത്താൽ ഉപയോക്താക്കൾക്ക് ചെയ്യാൻ സാധിക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്.

ഈ അഞ്ച് ആപ്പുകൾ നിർബന്ധമായും നിങ്ങളുടെ ഫോണിൽ വേണം

MOST READ: മൂന്നാക്കി മടക്കാവുന്ന ഫോൾഡബിൾ ഫോണുകളുമായി സാംസങ്; ആപ്പിളിന്റെ മോഹങ്ങൾ എട്ടാക്കി മടക്കേണ്ടി വരുമോ?

മറ്റൊരു പ്രധാനപ്പെട്ട ആപ്പാണ് എംപാസ്പോർട്ട് സേവ (mPassport seva). പാസ്പോർട്ട് സംബന്ധമായ എല്ല ആവിശ്യങ്ങൾക്കും ഉപയോക്താക്കൾക്ക് ഈ ആപ്പിനെ സമീപിക്കാൻ സാധിക്കുന്നതാണ്. പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുക. പഴയ പാസ്പോർട്ട് റിന്യൂ ചെയ്യുക എന്നിവയെല്ലാമാണ് ഈ ആപ്പിന്റെ പ്രധാന സേവനങ്ങൾ. ഇതിന് പുറമെ ഡിജി ലോക്കർ എന്ന ആപ്പും ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു ആപ്പാണ്. വിവിധ രേഖകൾ ഡിജിറ്റൽ രൂപത്തിൽ‌ സൂക്ഷിക്കാൻ ഈ ആപ്പ് സഹായിക്കുന്നു.

ലൈസൻസ്, ആർസി ബുക്ക്, ആധാർ‌ കാർഡ്, തിരിച്ചറിയൽ രേഖ, എസ്എസ്എൽസി ബുക്ക്, പാൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, മറ്റ് തിരിച്ചറിയിൽ രേഖകൾ തുടങ്ങി പ്രധാനപ്പെട്ട രേഖകൾ എല്ലാം ഡിജി ലോക്കറിന്റെ സഹായാത്താൽ ഡിജിറ്റൽ ആയി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൈയ്യിൽ നിന്ന് ഈ രേഖകൾ നഷ്ടപ്പെട്ടാലും ഡിജിറ്റൽ ഫോർമാൽറ്റിൽ ഇവ സുരക്ഷിതമായിരിക്കും. ഇതിന്റെ സഹായാത്താൽ പുതിയ രേഖകൾ എളുപ്പത്തിൽ നമ്മുക്ക് വീണ്ടെടുക്കാൻ സാധിക്കുന്നതാണ്.

ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട മൊബൈൽ ആപ്പാണ് എംആധാർ (mAadhaar). ആധാർ കാർഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഉപയോക്താക്കൾക്ക് ഈ ആപ്പിനെ ആശ്രയിക്കാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന് ആധാർ കാർഡിലെ തിരത്തലുകൾ, അഡ്രസ് ചേർക്കൽ, അപ്ഡേറ്റ് ചെയ്യൽ എല്ലാം എംആധാർ ആപ്പിന്റെ സഹായാത്താൽ ചെയ്യാൻ സാധിക്കുന്നതാണ്. ഡിജിറ്റൽ രീതീയിൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാനും ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നതാണ്.

മുകളിൽ നൽകിയിരിക്കുന്ന ആപ്പുകൾ ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും ആവിശ്യപ്പെട്ടവയാണ്. നിങ്ങളുടെ വിലപ്പെട്ട തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടാലോ മറ്റോ ഈ ആപ്പുകൾ ഉപയോ​ഗിച്ച് വളരെ എളുപ്പത്തിൽ ഇവ വീണ്ടെടുക്കാവുന്നതാണ്. ഇതിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട ആവിശ്യം ഇല്ലാ. നിങ്ങളുടെ വീട്ടിൽ ഇരുന്ന് തന്നെ വളരെ എളുപ്പത്തിൽ ഈ ആപ്പുകൾ വഴി ഇവ വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് തന്നെ ഈ ആപ്പുകൾ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുക.

More from GizBot

Best Mobiles in India

English summary
Digital payments are one of the biggest changes in India in recent times. UPI services are now available even in many villages in the country. The digital payment system became popular during the COVID lockdown period. Following this, the Kerala government and the Central government have made many of their services digital. Now, many government services are available digitally.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X