മൂന്നാക്കി മടക്കാവുന്ന ഫോൾഡബിൾ ഫോണുകളുമായി സാംസങ്; ആപ്പിളിന്റെ മോഹങ്ങൾ എട്ടാക്കി മടക്കേണ്ടി വരുമോ?
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഫോണുകളിൽ ഒന്നായിരുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ. സാംസങ്, വൺപ്ലസ്, മോട്ടറോള, വിവോ, ഓപ്പോ തുടങ്ങിയ പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളെല്ലാം തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. മികച്ച അഭിപ്രായം ആയിരുന്നു ഈ ഫോണുകൾക്ക് ലഭിച്ചത്.
ഈ വർഷവും വരാനിരിക്കുന്ന വർഷങ്ങളിലും പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സാംസങ് ഉടൻ തന്നെ മൂന്നായി മടക്കാവുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയേക്കും എന്ന തരത്തിൽ ഒരു പുതിയ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ഒരു ചോർച്ചാ റിപ്പോർട്ട് എന്ന തരത്തിലാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. എന്നിരുന്നാലും ഈ വാർത്തകളെ വിശ്വസിക്കാൻ തരത്തിലുള്ള ചില സൂചനകൾ കമ്പിനിയുടെ ഭാഗത്ത് നിന്നും പുറത്ത് വന്നിട്ടുണ്ട്.

MOST READ: സാധാരണ ഹെഡ്ഫോണുകളെ എഐ ഹെഡ്ഫോണുകളാക്കും; ഇത് ഗൂഗിൾ ജെമിനിയല്ല, സൂപ്പർ ജെമിനി
ഈ വർഷം തന്നെ ഈ ഫോണുകൾ പുറത്തിറങ്ങിയേക്കും എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അതേ സമയം കഴിഞ്ഞ വർഷം സാംസങ് പുറത്തിറക്കിയ ഫോൾഡബിൾ സ്മാർട്ട് ഫോണുകളായ ഗാലക്സി ഇസഡ് ഫ്ലിപ് 5, ഗാലക്സി ഇസഡ് ഫോൾഡ് 5 എന്നിവയുടെ പിൻഗാമികളായ ഗാലക്സി ഇസഡ് ഫ്ലിപ് 6, ഗാലക്സി ഇസഡ് ഫോൾഡ് 6 എന്നിവയായിരിക്കും ഈ ഫോണുകൾ എന്ന് ഒരു പ്രമുഖ ടിപ്സ്റ്റർ അവകാശപ്പെട്ടു.
റെവെംഗസ് എന്ന ടിപ്സ്റ്ററാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഈ ഫോണുകളുടെ ഒപ്പം മറ്റൊരു പ്രത്യേക ഫോണായിട്ട് ആയിരിക്കും ട്രിപ്പിൾ ഫോൾഡബിൾ ഫോൺ പുറത്തിറക്കുക എന്നും വാർത്തകൾ ഉണ്ട്. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ ആയിരിക്കും സാംസങ് ഒരുപക്ഷെ തങ്ങളുടെ പുതിയ ട്രിപ്പിൾ ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കുക. ഒരുപക്ഷെ ലോകത്തിലെ തന്നെ ആദ്യത്തെ ട്രിപ്പിൾ ഫോൾഡബിൾ ഫോൺ ആയിരിക്കാം സാംസങ് പുറത്തിറക്കുകന്നത്.

എച്ച്ടി ടെക് എന്ന കമ്പനിയും നേരത്തെ ഇതിന് സമാനമായ ഒരു വാർത്ത പുറത്ത് വിട്ടിരുന്നു. ഈ റിപ്പോർട്ടിലും ഒരു ട്രിപ്പിൾ ഫോൾഡബിൾ ഫോണിനെക്കുറിച്ചുള്ള വാർത്തയുടെ സൂചനകൾ ഉണ്ടായിരുന്നു. സ്ക്രീൻ മൂന്നായി മടക്കാൻ സാധിക്കുന്നതിനാൽ തന്നെ ടാബുകൾക്ക് സമാനമായ വലിയ ഡിസ്പ്ലേകൾ ഈ ഫോണിൽ പ്രതീക്ഷിക്കാൻ സാധിക്കും എന്നായിരുന്നു ഈ റിപ്പോർട്ട് സൂചിപ്പിച്ചിരുന്നത്. ഫോണിന്റെ ഹിഞ്ചിൽ സെൻസറുകൾ ഉണ്ടായിരിക്കുമെന്നും ഈ റിപ്പോർട്ട് അവകാശപ്പെടുന്നു.
അതേ സമയം സാംസങ് ഏറ്റവും അവസാനമായി ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിൽ അവതരിപ്പിച്ച സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി എക്സ് കവർ 7. മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്‌സെറ്റുമായി എത്തുന്ന ഈ ഫോൺ മികച്ച ഫീച്ചറുകളാണ് ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ മാസം ആണ് സാംസങ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോണിനൊപ്പം ഗാലക്‌സി ടാബ് ആക്റ്റീവ് 5ഉം സാംസങ് പുറത്തിറക്കിയിരുന്നു.
സ്റ്റാന്റേർഡ്, എൻ്റർപ്രൈസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആണ് സാംസങ് ഈ ഫോണുകൾ പുറത്തിറക്കിയത്. ഇവയുടെ വില യഥാക്രമം 27,209 രൂപ, 27,530 രൂപ എന്നിങ്ങനെയാണ്. ഈ വർഷത്തെ ഏറ്റവും മികച്ച ഫോണുകൾ എന്ന വിശേഷണത്തോടെ ഗാലക്സി എസ് 24 ഫോണുകളും ജനുവരി മാസം സാംസങ് പുറത്തിറക്കിയിരുന്നു. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ഈ സീരീസിൽ ഉണ്ടായിരുന്നത്.
സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോണുകൾ എന്ന പ്രത്യേകതയും ഈ ഫോണുകൾക്ക് ഉണ്ട്. ആപ്പിളിന്റെ ഐഫോൺ 15 സീരീസ് ആണ് ഈ ഫോണുകളുടെ പ്രധാന എതിരാളികൾ. മികച്ച ക്യാമറ ഫീച്ചറുകളാണ് എസ് 24 അൾട്രയ്ക്കായി സാംസങ് ഒരുക്കിയിരിക്കുന്നത്. നിലവിലെ ഏറ്റവും മികച്ച ക്യാമറ ഫോൺ എന്ന വിശേഷണം എസ് 24 അൾട്രയ്ക്ക് നൽകിയാലും തെറ്റില്ല. 1,29,999 രൂപ മുതലാണ് എസ് 24 അൾട്രയുടെ വില ഇന്ത്യയിൽ ആരംഭിക്കുന്നത്.


Click it and Unblock the Notifications








