Home
Mobile

10,000 രൂപയ്ക്ക് താഴെ 8ജിബി റാം ഫോണോ? ഇന്ത്യയിൽ മോട്ടോ ജി04 അവതരിപ്പിച്ച് മോട്ടറോള, 6,999 രൂപ മുതലാണ് വില

മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ മോട്ടോ ജി 04 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മികച്ച ഒരു പ്രീമിയം ലുക്കിൽ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളുടെ സെ​ഗ്മെന്റിൽ ആണ് മോട്ടറോള ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരായ ഉപയോക്താക്കൾക്ക് അനുയോജ്യമായ ഒരു ഫോൺ ആയിരിക്കും മോട്ടോ ജി 04.

10,000 രൂപയിൽ താഴെയാണ് ഈ ഫോണിന്റെ വില എങ്കിലും മികച്ച ഫീച്ചറുകൾ നൽകി ഒരു മിഡ‍് റേഞ്ച് ഫോണിന്റെ പെർഫോമൻസ് കാഴ്ച വെയ്ക്കുന്നുണ്ട് മോട്ടോ ജി 04. ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി സ്‌ക്രീൻ ആണ് മോട്ടോ ജി 04ൽ ഫീച്ചർ ചെയ്തിരിക്കുന്നത്. ഇതിന് 90 Hz പുതുക്കൽ നിരക്കും 537 nits വരെ തെളിച്ചവും അവകാശപ്പെടാനുണ്ട്.

10,000 രൂപയ്ക്ക് താഴെ 8ജിബി റാം ഫോണോ? മോട്ടോ ജി04 അവതരിപ്പിച്ചു

MOST READ: റീപ്ലെയ്സ്മെന്റില്ല പകരം സർവ്വീസ് സെന്റർ പ്ലെയ്സ്മെന്റ്; ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സൂക്ഷിക്കണെ

പാണ്ടാ ​ഗ്ലാസിന്റെ സംരക്ഷണവും ഈ ഡിസ്പ്ലേയ്ക്കായി മോട്ടറോള നൽകിയിരിക്കുന്നു. ഡിസ്പ്ലേയുടെ മുകളിൽ നൽകിയിരിക്കുന്ന പഞ്ച് ​ഹോളും ഫോണിന്റെ പ്രീമിയം ലുക്ക് വർധിപ്പിക്കാൻ സ​ഹായിക്കുന്നുണ്ട്. 8 ജിബി വരെ റാമും 8 ജിബി വരെ വെർച്വൽ റാമും വാ​ഗ്ദാനം ചെയ്യുന്ന Unisoc T606 SoC ചിപ്സെറ്റാണ് മോട്ടോ ജി 04ന് കരുത്ത് നൽകുന്നത്. ഒരു ബഡ്ജറ്റ് ഫോണിൽ ഇത്രയും അധികം റാം നൽകുന്നത് വളരെ വിരളമായി മാത്രമെ കാണാൻ സാധിക്കു.

4 ജിബി റാം വേരിയന്റിലും ഈ ഫോൺ പുറത്തിറങ്ങിയിട്ടുണ്ട്. 4 ജിബി, 8 ജിബി എന്നിങ്ങനെയാണ് റാം വേരിയന്റുകൾ. സ്റ്റോറേജ് വേരിയന്റുകൾ പരിശോധിക്കുമ്പോൾ 64 ജിബി, 128 ജിബി എന്നിങ്ങനെയും കാണാൻ സാധിക്കുന്നതാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോ​ഗിച്ച് ഫോണിന്റെ സ്റ്റോറേജ് 1 ടിബി വരെ ഉയർത്താനും സാധിക്കുന്നതാണ്. ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ബോക്‌സിൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

10,000 രൂപയ്ക്ക് താഴെ 8ജിബി റാം ഫോണോ? മോട്ടോ ജി04 അവതരിപ്പിച്ചു

MOST READ: മൂന്ന് ക്യാമറകളിലും 50എംപി സീസ് ലെൻസുമായി വിവോ വി 30 പ്രോ ഫെബ്രുവരി 28ന് എത്തും; മറ്റ് സവിശേഷതകൾ കണ്ടോ

3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും ഈ ഫോണിനായി മോട്ടറോള വാ​ഗ്ദാനം ചെയ്യുന്നു. മോട്ടോ ജി 04ന്റെ ക്യാമറാ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ ഒരു ക്യാമറ മാത്രമാണ് ഫോണിന്റെ പിന്നിൽ മോട്ടറോള നൽകിയിരിക്കുന്നത്. 16 എംപിയാണ് ഈ ക്യാമറയുടെ ശേഷി. ക്യാമറയ്ക്കൊപ്പം തന്നെ ഒരു എൽഇഡ‍ി ഫ്ലാഷ്ലൈറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മോട്ടറോള ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 5 എംപിയാണ്.

ഡിസ്പ്ലേയുടെ മുകളിലെ പഞ്ച് ഹോളിൽ ആണ് ഫ്രണ്ട് ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. ഫോണിന്റെ ബാറ്ററിയാകട്ടെ 5000 എംഎഎച്ച് ആണ്. 15W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഈ ഫോണിനായി മോട്ടറോള സജ്ജീകരിച്ചിരിക്കുന്നു. ഫോണിന്റെ അധിക സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനറും ഈ ഫോണിന്റെ ഒരു വശത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഐപി 52 റേറ്റിങ്ങുള്ള വാട്ടർ പ്രതിരോധവും ഈ ഫോണിന് അവകാശപ്പെടാനുണ്ട്.

3.5 എംഎം ഓഡിയോ ജാക്ക്, ഡോൾബി അറ്റ്‌മോസ്, എഫ്എം റേഡിയോ എന്നീ ഫീച്ചറുകളും ഈ ഫോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 178.8 ​ഗ്രാം ഭാരം വരുന്ന ഈ ഫോണിന്റെ കണക്ടിവിറ്റി ഓപ്ഷനുകൾ പരിശോധിക്കുമ്പോൾ ഡ്യുവൽ 4G LTE (1/3/5/7/8/20/28/38/40/41 ബാൻഡുകൾ), Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, GPS, USB ടൈപ്പ്-C എന്നിവയും കാണാൻ സാധിക്കുന്നതാണ്. ഫെബ്രുവരി 22 മുതൽ ഈ ഫോൺ വിൽപനയ്ക്കെത്തുന്നതാണ്.

രണ്ട് വേരിയന്റുകളാണ് മോട്ടറോള ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ അടിസ്ഥാന വേരിയന്റിന് 6,999 രൂപയാണ് വില. മറ്റൊരു വേരിയന്റിന് 7,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാ​ഗമായി 750 രൂപ ഡിസ്കൗണ്ടിലും ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. കോൺകോർഡ് ബ്ലാക്ക്, സീ ഗ്രീൻ, സാറ്റിൻ ബ്ലൂ, സൺറൈസ് ഓറഞ്ച് എന്നിങ്ങനെ നാല് നിറങ്ങളിലാണ് ഈ ഫോണിനെ മോട്ടറോള അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിൽ നിന്നും motorola.in-ഇൽ നിന്നും ഈ ഫോൺ ലഭ്യമാകുന്നതാണ്.

More from GizBot

Best Mobiles in India

English summary
The price of this phone is less than 10,000 rupees, but the Moto G 04 shows the performance of a mid-range phone by providing great features. When checking the main features of the phone, the Moto G 04 features a 6.6-inch HD Plus LCD screen. It claims a 90 Hz refresh rate and a brightness of up to 537 nits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X