തൊഴിൽ അന്വേഷകരെ സഹായിക്കുന്ന ഗൂഗിളിൻറെ കോർമോ ആപ്പ് ഇന്ത്യയിലേക്ക്

|

ഇന്ത്യയിലെ തൊഴിൽ മാർക്കറ്റിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിൻറെ ഭാഗമായി ഇൻറർനെറ്റ് ഭീമൻ ഗൂഗിൾ തൊഴിലന്വേഷണത്തിന് സഹായിക്കുന്ന തങ്ങളുടെ കോർമോ ആപ്പ് ഇന്ത്യയിലെത്തിക്കുന്നു. തുടക്കകാരായ തൊഴിലന്വേഷകരെ ലക്ഷ്യം വച്ചുകൊണ്ടാണ് ഗൂഗിൾ തങ്ങളുടെ ആപ്പ് ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങുന്നത്. ഇതിൻറ ഭാഗമായി തുടക്കകാരെ എങ്ങനെയാണ് കമ്പനികൾ ജോലിക്കെടുക്കുന്നത് എന്നതിനെ സംബന്ധിച്ച കാര്യങ്ങളിൽ ഗൂഗിൾ ശ്രദ്ധ ചെലുത്തുകയാണ്. വെള്ളിയാഴ്ച്ചമുതൽ ആപ്പ് ഔദ്യോഗികമായി ഇന്ത്യയിൽ ലഭ്യമാക്കും.

50,000ത്തോളം പേർക്ക് ജോലി

2018ൽ ബംഗ്ലാദേശിലും ഈ വർഷത്തിൻറെ തുടക്കത്തിൽ ഇന്ത്യോനേഷ്യയിലും ലഭ്യമാക്കിയ കോർമോ ആപ്പ് 50,000ത്തോളം തൊഴിലന്വേഷകർക്ക് നൂറ്കണക്കിന് കമ്പനികളിലായി തൊഴിൽ നേടികൊടുത്തിട്ടുണ്ടെന്ന് ഗൂഗിൾ അധികൃതർ വ്യക്തമാക്കി. കമ്പനികൾക്കാവശ്യമുള്ള തരം തൊഴിലാളികളെയും തൊഴിലന്വേഷകർക്ക് ആവശ്യമുള്ള തരം കമ്പനികളെയും പരസ്പരം ലഭ്യമാക്കികൊണ്ടാണ് കോർമോ പ്രവർത്തിക്കുന്നതെന്നും ഗൂഗിൾ അധികൃതർ അറിയിച്ചു.

ഏരിയ 120

ഗൂഗിളിൻറെ പരിക്ഷണാടിസ്ഥാനത്തിലുള്ള പ്രൊജക്ടുകൾ തയ്യാറാക്കുന്ന പ്ലേഗ്രൌണ്ടായ ഗൂഗിൾ ഏരിയ 120യാണ് കോർമോ ആപ്പ് വികസിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കോർമോ ബംഗ്ലാദേശിൽ പ്രവർത്തനം ആരംഭിച്ചത്. ഇക്കഴിഞ്ഞ മാർച്ചാലാണ് കോർമോ ഇന്ത്യോനേഷ്യയിൽ കൂടി പ്രവർത്തനം വ്യാപിപിച്ചത്. തൊഴിൽ കണ്ടെത്തുകയെന്നത് എല്ലാ രാജ്യത്തും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യടക്കമുള്ള രാജ്യങ്ങളിലേക്ക് കോർമോ കൊണ്ടുവരുന്നിനും കാരണം അതുതന്നെയാണെന്ന് ഗൂഗിൾ നെക്സ്റ്റ് ബില്ല്യൺ ഇനിഷേറ്റീവ് പ്രോജക്ട് ലീഡ് ബിക്കി റസ്സൽ വ്യക്തമാക്കി.

സവിശേഷതൾ

കോർമോ എന്ന വാക്കിൻറെ അർത്ഥം ജോലി എന്നാണ്. ബംഗാളി ഭാഷയിൽ നിന്നെടുത്ത വാക്കാണ് ഇത്. ഈ ആപ്പിലൂടെ തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കും എളുപ്പത്തിൽ അവർ അന്വേഷിക്കുന്നത് കണ്ടെത്താൻ സാധിക്കും. തൊഴിലന്വേഷകർക്ക് വേഗത്തിൽ ഡിജിറ്റൽ കരിക്കുലം വിറ്റേകൾ തയ്യാറാക്കാനും സൌജന്യ ട്രെയിനിങ് കണ്ടൻറുകൾ വീഡിയോ, ആർട്ടിക്കിൾ, കോഴ്സുകൾ എന്നീ രൂപങ്ങളിൽ ആക്സസ് ചെയ്യാനും സാധിക്കും. ഇതിലൂടം സ്കിൽ ഡെവലപ്പ്മെൻറും വ്യക്തിതാല്പര്യങ്ങളുടെ വികാസവും നടക്കും.

ഇന്ത്യൻ മാർക്കറ്റിൽ

ഇന്ത്യയിലേക്ക് വ്യാപിപിക്കുന്നതിലൂടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് തൊഴിൽ അന്വേഷണം നടത്തുന്ന വലീയൊരു വിഭാഗം ആളുകളെയാണ് കോർമോ ലക്ഷ്യം വയ്ക്കുന്നത്. സെൻറർ ഫോർ മോണിറ്ററിങ് എക്കണോമിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ 7.7 ശതമാനമാണ്. അതിനാൽ തന്നെ ഇന്ത്യൻ മാർക്കറ്റിൽ ഗൂഗിൾ തങ്ങളുടെ ആപ്പിന് മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതിക്ഷയിലാണ്. സ്മാർട്ട്ഫോൺ ഉപഭോക്താക്കളുടെ എണ്ണവും ഇന്ത്യയിൽ ധാരാളമായതിനാൽ തന്നെ മാർക്കറ്റിൽ ആധിപത്യം ഉണ്ടാക്കാൻ സാധ്ക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ഗൂഗിൾ ജോബ് സെർച്ച് ഓപ്ഷൻ

കോർമോ എന്നത് ഗൂഗിളിനെ സംബന്ധിച്ച് തൊഴിൽ അന്വേഷണം മാത്രം ലക്ഷ്യം വച്ചുള്ള ആപ്പല്ല. ആപ്പിൽ ഒരു ഗൂഗിൾ ജോബ് സെർച്ച് ഓപ്ഷൻ ഉണ്ടായിരിക്കും. അതിലൂടെ ആവശ്യമായ തൊഴിലുകളുടെ ലിസ്റ്റ് നേരിട്ട് ലഭ്യമാക്കുന്നു. എന്തായാലും യൂറോപ്യൻ യൂണിയൻറെ ആൻറി ട്രസ്റ്റ് സ്ക്രൂട്ടിണിക്ക് ആപ്പ് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. നോ എക്സ്ട്രോ കോസ്റ്റിലൂടെ ആളുകളെ ആകർഷിക്കുന്ന സെർച്ച് ഓഫർചെയ്ത് ആധിപത്യം സ്ഥാപിക്കുന്നു എന്ന കാരണത്താലാണ് ഇത്.

ഹൈർ ഓപ്ഷൻ

എച്ച് ആർ ഡിപ്പാർട്ടുമെൻറുകൾക്കായി തൊഴിലന്വേഷകനെ കണ്ടെത്താനും ആശയവിനിമയം നടത്താനും ഹൈർ എന്നൊരു ഓപ്ഷനും ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞമാസം ഗൂഗിൾ വ്യക്തമാക്കിയത് ഗൂഗിൾ ക്ലൌഡ് പോർട്ട് ഫോളിയോയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻറെ ഭാഗമായി ഇത് അവസാനിപ്പിക്കാൻ പോകുന്നു എന്നാണ്. ഒരു വർഷത്തിനകം ഷഡൌൺ ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ എതിരാളികൾ

ഇന്ത്യൻ വിപണിയിലെത്തുന്ന കോർമോയ്ക്കുള്ള എതിരാളികൾ ശക്തരാണ്. ഇവിടുത്തെ തൊഴിൽ അന്വേഷണ മാർക്കറ്റിൽ ശക്തമായി നിലയുറപ്പിക്കുന്ന ക്വിക്കർ, ബാബജോബ്, ഒഎൽഎക്സ് ആസാൻ ജോബ്സ്, എന്നിവയെല്ലാം ഗൂഗിളിന് എതിരാളികളായി ഇന്ത്യയിലുണ്ട്. എന്തായാലും ഇന്ത്യയിലെ തൊഴിൽ അന്വേഷകർക്ക് ഗൂഗിളിൻറെ കോർമോ ആപ്ലിക്കേഷൻ വലിയ സഹായമാകും എന്നതിൽ സംശയമില്ല.

Best Mobiles in India

Read more about:
English summary
By expanding to India, Google hopes to tap into a large swathe of mobile-first users who are familiar and comfortable with using smartphones to search and apply for jobs. India’s unemployment rate stands at 7.7 percent, based on data compiled by the Centre for Monitoring Indian Economy.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X