നിങ്ങളുടെ കുട്ടികളുടെ ഭാവി അപകടത്തിൽ; മാതാപിതാക്കൾക്ക് മുന്നറിയിപ്പുപോലെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ
ഇന്നത്തെ കാലത്തെ കുട്ടികളും കൗമാരക്കാരും എല്ലാം ഇൻസ്റ്റഗ്രാം എന്ന സോഷ്യൽ മീഡിയയ്ക്ക് അടിമകളാണ്. ഓരോ ദിവസവും മണിക്കൂറുകൾ ആണ് കുട്ടികൾ ഈ ആപ്പ് ഉപയോഗിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ റീൽസ് എന്ന ഫീച്ചർ വന്നതിന് ശേഷമാണ് കുട്ടികൾ കൂട്ടമായി ഇൻസ്റ്റഗ്രാം ഉപയോഗത്തിന് അടിമപ്പെട്ടത്. ഇവരുടെ ഭാവിക്ക് തന്നെ ഇത് വൻഭീഷണി ഉയർത്തുന്നുണ്ട്.
മണിക്കൂറുകളോളം ഈ ആപ്പ് ഉപയോഗിക്കുന്നതിനാൽ ഇവർക്ക് പഠനത്തിൽ വേണ്ട ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. മാത്രമല്ല രാത്രികാലങ്ങളിലാണ് ഈ ആപ്പിന്റെ ഉപയോഗം കൂടുതൽ. ആയതിനാൽ തന്നെ വേണ്ട രീതിയിൽ ഉറക്കവും ഇവർക്ക് ലഭിക്കില്ല. ഇതുമൂലം പകൽ സമയത്തെ ഇവരുടെ പ്രോഡക്ടിവിറ്റിയെയും ഇത് സാരമായി ബാധിക്കുന്നതായിരിക്കും. എന്നാൽ കുട്ടികളുടെ ഈ അഡിക്ഷൻ കുറയ്ക്കാനായി ഇൻസ്റ്റഗ്രാം തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഇതിനായി പുതിയ ചില ഫീച്ചർ മെറ്റ അവതരിപ്പിച്ചിട്ടുണ്ട്.

ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഇതിൽ ആദ്യത്തെ ഫീച്ചറാണ് നൈറ്റ് ടൈം നഡ്ജ്. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്താണ് ഈ ഫീച്ചർ ഇപ്പോൾ ഇൻസ്റ്റഗ്രാം പുറത്തിറക്കിയിരിക്കുന്നത്. രാത്രി വൈകിയ ശേഷം കുട്ടികൾ ഇൻസ്റ്റഗ്രാമിലെ റീലുകളോ ഡയറക്ട് മെസേജുകളോ ദീർഘനേരം ആസ്വദിക്കുന്നുണ്ടെങ്കിൽ ഈ നൈറ്റ് ടൈം നഡ്ജ് എന്ന ഫീച്ചർ പ്രവർത്തിക്കുന്നതായിരിക്കും. കൃത്യ സമയത്ത് ഉറങ്ങണം എന്ന മുന്നറിയിപ്പുമായി ആണ് ഇതിൽ അറിയിപ്പ് എത്തുന്നത്.
ഓരോ പത്ത് മിനുറ്റിന് ഇടയിലും ഈ അറിയിപ്പ് കുട്ടികൾക്ക് ലഭിക്കുന്നതായിരിക്കും. ടേക്ക് എ ബ്രേക്ക് എന്ന പേരിലും ഇൻസ്റ്റഗ്രാം കുട്ടികൾക്കായി അടുത്തിടെ ഒരു ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇതും കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഈ ഫീച്ചറിന്റെ പ്രവർത്തനം വഴി ഒരോ 20 മിനുറ്റിനുള്ളിലും കുട്ടികൾക്ക് സന്ദേശം ലഭിക്കുന്നതായിരിക്കും. കൂടുതൽ സമയം ഈ ആപ്പ് ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള സന്ദേശം ആണ് ഉത്തരത്തിൽ ലഭിക്കുന്നത്.

MOST READ: 5ജിയിലും ഇന്റർനെറ്റ് വേഗത കുറവാണോ? വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ വേഗത ഇരട്ടിയാക്കാം
ആയതിനാൽ തന്നെ നിശ്ചിത സമയത്തിനുള്ളിൽ ഇടവേളകൾ എടുക്കാനും ഇതുവഴി ആപ്പിന്റെ ഉപയോഗം കുറയ്ക്കാനും ഉപയോക്താക്കളെ ടേക്ക് എ ബ്രേക്ക് എന്ന ഫീച്ചർ സഹായിക്കുന്നു. രാത്രി വൈകി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികൾക്കായി ആപ്പ് ഉടൻ ക്ലോസ് ആക്കണം എന്ന തരത്തിലുള്ള സന്ദേശങ്ങൾ എത്തിക്കാൻ പാകത്തിന് പുതിയ അപ്ഡേറ്റ് കൊണ്ടുവരാനും ഇൻസ്റ്റഗ്രാം ശ്രമിക്കുന്നുണ്ട്. മെറ്റയുടെ തന്നെ മെസേഞ്ചർ ആപ്പിനും ഇതിന് സമാനമായ ചില ഫീച്ചറുകൾ മെറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു.
പാരന്റൽ സൂപ്പർ വിഷൻ എന്ന ടൂൾ ആണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ കുട്ടികൾ അയയ്ക്കുന്നതും ഇവർക്ക് വരുന്നതുമായ സന്ദേശങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് ഒരു ഉള്ളടക്കം ലഭിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ ഫീച്ചറിനെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ യുഎസ്, യുകെ, കാനഡ എന്നി രാജ്യങ്ങളിൽ ആയിരുന്നു മെറ്റ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആഗോള തലത്തിലുള്ള എല്ലാ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കുന്നതാണ്.
നിങ്ങളുടെ കുട്ടികൾ എത്ര സമയം ഈ ആപ്പിൽ ചിലവഴിക്കുന്നു, ആരോടെല്ലാം ചാറ്റ് ചെയ്യുന്നു, പുതിയ കോൺടാക്ടുകൾ എന്തെല്ലാം എന്ന് തുടങ്ങിയ വിവരങ്ങൾ ആണ് ഈ ഫീച്ചർ വഴി മാതാപിതാക്കൾക്ക് അറിയാൻ സാധിക്കുന്നത്. മാത്രമല്ല നിങ്ങളുടെ കുട്ടികൾ ആരോടെല്ലാം ചാറ്റ് ചെയ്യണം എന്നും നിങ്ങൾക്ക് ഈ ഫീച്ചർ വഴി തീരുമാനിക്കാൻ സാധിക്കുന്നതാണ്. കുട്ടികൾ ഓൺലൈനിൽ വരുമ്പോൾ ഇതുമായി ബന്ധപ്പെട്ട അറിയിപ്പും രക്ഷിതാക്കൾക്ക് ലഭിക്കുന്നതായിരിക്കും.
അതേസമയം 18 വയസിന് താഴെയുള്ള കുട്ടികളുടെ ചാറ്റുകളിലേക്ക് മാത്രമേ രക്ഷിതാക്കൾക്ക് ഈ ഫീച്ചർ വഴി ആക്സസ് ലഭിക്കു എന്ന കാര്യം രക്ഷിതാക്കൾ ഓർക്കേണ്ടതാണ്. മുതിർന്ന കുട്ടികളുടെ ചാറ്റിലേക്ക് ഇത്തരത്തിൽ ആക്സസ് ലഭിക്കുന്നതല്ല. 18 വയസ് കഴിഞ്ഞ ഉപയോക്താക്കൾക്ക് തങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാക്കി മാറ്റാനുള്ള നിരവധി ഫീച്ചറുകളും മെറ്റ നൽകുന്നുണ്ട്. ഇവയുടെ സഹായത്താൽ സന്ദേശങ്ങൾ അയയ്ക്കുന്ന ആളുകൾക്കും സന്ദേശം ലഭിക്കുന്ന ആൾക്കും മാത്രമെ ഈ സന്ദേശം കാണാൻ സാധിക്കു.


Click it and Unblock the Notifications








