Home
How to

5ജിയിലും ഇന്റർനെറ്റ് വേ​ഗത കുറവാണോ? വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ വേ​ഗത ഇരട്ടിയാക്കാം

സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്ന ഭൂരിഭാ​ഗം ഉപയോക്താക്കളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഫോണിലെ ഇന്റർനെറ്റ് വേ​ഗത കുറയുന്നത്. പുതിയ ഫോണിൽ മികച്ച സ്പീഡിൽ ഇന്റർനെറ്റ് ലഭിക്കും എങ്കിലും ഫോൺ വാങ്ങി അൽപ നാളുകൾ കഴിഞ്ഞതിന് ശേഷം ഫോണിന്റെ ഇന്റർനെറ്റ് വേ​ഗത കുറയുന്നത് പലരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും.

ഫോണിൽ ക്യാഷെ അടിയുന്നതടക്കം പല പ്രശ്നങ്ങളാണ് ഇതിന് കാരണം. അതേസമയം കഴിഞ്ഞ വർഷമാണ് രാജ്യത്ത് 5ജി എത്തിയത്. ജിയോയും എയർടെലും ആണ് രാജ്യത്ത് 5ജി വ്യാപിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിന്നത്. 4ജി നെറ്റ്വർക്കിനെക്കാളും കൂടുതൽ ഇന്റർനെറ്റ് വേ​ഗത 5ജി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും നിരവധി ഉപയോക്താക്കൾക്ക് 5ജി നെറ്റ്വർക്കിന് കീഴിലും ഇന്റർനെറ്റ് വേ​ഗത കുറവാണ് എന്ന് പരാതികൾ ലഭിക്കുന്നുണ്ട്. എന്നാൽ നമ്മൾ അൽപം ഒന്ന് ശ്രദ്ധിച്ചാൽ ഈ പരാതി പരിഹരിക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് വേ​ഗത ഇരട്ടിയാക്കാം

MOST READ: ഒരു തവണ ചാർജ് ചെയ്താൽ പിന്നെ 50 വർഷത്തേക്ക് ചാർജ് ചെയ്യേണ്ട; പുതിയ സ്മാർട്ട് ഫോൺ ബാറ്ററിയുമായി ചൈന

ഇത് എങ്ങനെയാണെന്ന് വിശദീകരിക്കാം. നിങ്ങൾ ഒരു 5ജി ഫോൺ ഉപയോക്താവ് ആണെങ്കിൽ നിങ്ങൾക്ക് ഇന്റർനെറ്റ് വേ​ഗത കുറവായി ആണ് അനുഭവപ്പെടുന്നത് എങ്കിൽ ആദ്യം നിങ്ങൾ നിങ്ങളുടെ നെറ്റ്വർക്ക് കണക്ഷൻ പരിശോധിക്കേണ്ടതാണ്. ചിലപ്പോൾ നിങ്ങളുടെ ഫോണിൽ 4ജിയുടെ ഓപ്ഷൻ ആയിരിക്കാം ആക്ടിവേറ്റ് ആയി കിടക്കുന്നത്. ഫോണിന്റെ സെറ്റിങ്ങ്സിൽ ചെന്നാൽ ഇത് 5ജിയാക്കി മാറ്റാൻ സാധിക്കുന്നതാണ്. സെറ്റിങ്ങ്സിലെ സെല്ലുല്ലാർ എന്ന ഓപ്ഷനിലാണ് ഇതിനായുള്ള സൗകര്യമുള്ളത്.

സെല്ലുലാർ എന്ന ഓപ്ഷനിൽ നിന്ന് നിങ്ങൾക്ക് 5ജി ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. മറ്റൊരു മാർ​ഗമാണ് നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് വേ​ഗത കുറവായി അനുഭവപ്പെടുമ്പോൾ ഫോൺ റീ സ്റ്റാർട്ട് ചെയ്യുക എന്നത്. ഭൂരിഭാ​ഗം ഫോണുകളിലും പവർ ബട്ടൺ അൽപനേരം അമർത്തിപ്പിടിച്ചാൽ ഫോൺ റീ സ്റ്റാർട്ട് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. നിങ്ങൾ ഇന്റർനെറ്റ് ഉപയോ​ഗിക്കുമ്പോൾ ഫോണിന്റെ ബാ​ഗ്രൗണ്ടിൽ നിന്ന് ആവിശ്യമില്ലാത്ത ആപ്പുകൾ ക്ലോസ് ചെയ്യാനും ശ്രമിക്കേണ്ടതാണ്.

വളരെ എളുപ്പത്തിൽ നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് വേ​ഗത ഇരട്ടിയാക്കാം

MOST READ: ഐഫോൺ 15 പ്രോ മാക്സിന് സ്വപ്നം കാണാൻ പോലും കഴിയാത്ത ഫീച്ചറുകൾ; എസ്24 അൾട്രയോട് മുട്ടാൻ നിൽക്കല്ലേ

നിരവധി ആപ്പുകൾ ബാ​ഗ്രൗണ്ടിൽ ഓപ്പൺ ആയിരിക്കുമ്പോൾ ഈ ആപ്പുകൾക്ക് എല്ലാം പ്രവർത്തിക്കാനുള്ള ഇന്റർനെറ്റ് നമ്മുടെ ഡാറ്റയിൽ നിന്ന് നഷ്ടപ്പെട്ടുകൊണ്ട് ഇരിക്കുകയാണ്. ഇത് അമിത ഡാറ്റാ ഉപഭോ​ഗത്തിനും ഇന്റർനെറ്റ് വേ​ഗത കുറയാനും കാരണമായേക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇടയ്ക്കിടയ്ക്ക് നിങ്ങളുടെ ഫോണിന്റെ ക്യാഷെകൾ ക്ലിയർ ചെയ്യുക എന്നത്. നിരവധി വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് വഴിയാണ് ഫോണിൽ ക്യാഷെകൾ കുമിഞ്ഞുകൂടുന്നത്. ഇത് ഇന്റർനെറ്റ് വേ​ഗത കുറയ്ക്കാൻ കാരണമാക്കുന്നു.

ഇവ ക്ലിയർ ചെയ്യാനായി ഫോണിന്റെ സെറ്റിങ്ങ്സിൽ എത്തുക ഇവിടെ നിന്ന് ജനറൽ എന്ന വിഭാ​ഗം തിരഞ്ഞെടുക്കുക. ഇവിടെ സ്റ്റോറേജ് ആൻഡ് ഐക്ലൗഡ് യൂസേജ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന ഓപ്ഷനുകളിൽ നിന്ന് മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ക്യാഷെകൾ ക്ലിയർ ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും.

ആവിശ്യമായ ഇടവേളകളിലെല്ലാം ഫോണിന്റെ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യുന്നതും നിങ്ങളുടെ ഫോണിന്റെ ഇന്റർനെറ്റ് വേ​ഗത ഉയർത്താൻ‌ സഹായിക്കുന്നതായിരിക്കും. ചില ബ​ഗുകൾ നിങ്ങളുടെ ഫോണിന്റെ ഇന്റർനെറ്റ് വേ​ഗത കുറയ്ക്കാൻ കാരണമായേക്കാം പുതിയ അപ്ഡേറ്റ് ചെയ്യുന്നതോടെ ഈ ബ​ഗ് പ്രശ്നം ഒഴിവാക്കാൻ സാധിക്കുന്നതായിരിക്കും. ഇതുവഴി നെറ്റ്വർക്കിന് അനുസരിച്ചുള്ള ഇന്റർനെറ്റ് വേ​ഗതയും നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കും. പുതിയ അപ്ഡേറ്റുകൾ വരുമ്പോൾ മിക്കവാറും ഫോണുകളിൽ ഇതിനായുള്ള അറിയിപ്പുകൾ നോട്ടിഫിക്കേഷനായി വരുന്നതായിരിക്കും.

ഇതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഫോണിന്റെ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതായിരിക്കും. അല്ലെങ്കിൽ സെറ്റിങ്ങ്സിലെ വിവധ ഓപ്ഷനുകൾ വഴിയും സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതായിരിക്കും. ഇതിനായി സെറ്റിങ്ങ്സിൽ നിന്ന് ജനറൽ എന്ന വിഭാ​ഗം തിരഞ്ഞെടുക്കുക. ഇതിൽ സോഫ്റ്റുവെയർ അപ്ഡേറ്റിന്റെ ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇന്റർനെറ്റ് വേ​ഗത കുറയുന്ന ചില സാഹചര്യങ്ങളിൽ എയറോപ്ലെയിൻ മോഡ് ഓണാക്കി ഓഫ് ആക്കുന്നതും ഇന്റർനെറ്റ് വേ​ഗത വർധിപ്പിക്കാൻ സഹായിക്കും.

More from GizBot

Best Mobiles in India

English summary
5G arrived in the country last year. Jio and Airtel have been at the forefront of rolling out 5G in the country. 5G offers faster internet speeds than 4G networks. However, many users are receiving complaints that the internet speed is low even under the 5G network. But this complaint can be remedied if we pay a little attention.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X