ഐഫോൺ 15 പ്രോ മാക്സിന് സ്വപ്നം കാണാൻ പോലും കഴിയാത്ത ഫീച്ചറുകൾ; എസ്24 അൾട്രയോട് മുട്ടാൻ നിൽക്കല്ലേ
സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫോണുകളായ ഗാലക്സി എസ് 24 സീരീസുകൾ പുറത്തിറക്കി. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ഈ സീരീസിൽ ഉള്ളത്. ഈ വർഷത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഫോണുകളിൽ ഒന്നാണ് ഇതിലെ ഗാലക്സി എസ് 24 അൾട്ര.
വളരെ പ്രതീക്ഷയോടെയാണ് ഈ ഫോണുകളെ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണുകൾക്ക് വരെ കനത്ത വെല്ലുവിളി ഉയർത്താൻ സാധിച്ച സാംസങ് ഫോൺ ആയിരുന്നു ഗാലക്സി എസ് 23 അൾട്ര. ഈ ഫോണിന്റെ പിൻഗാമിയെ എഐ പിന്തുണയോടെയാണ് സാംസങ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫോൺ എത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇത് ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സിന് കനത്ത വെല്ലുവിളി ഉയർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സാഹചര്യത്തിൽ ഗാലക്സി എസ് 24 അൾട്രയും ഐഫോൺ 15 പ്രോ മാക്സും തമ്മിലുള്ള ഒരു താരതമ്യം ഒന്ന് പരിശോധിക്കാം. 6.8 ഇഞ്ച് ക്യുഎച്ച്‌ഡി + ഡൈനാമിക് അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേയുമായിട്ടാണ് സാംസങ് ഗാലക്സി എസ് 24 അൾട്രയെ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസിപ്ലേയ്ക്ക് 120 ഹെർട്‌സ് റീഫ്രഷ് റെയ്റ്റും, 2,600-നിറ്റ് പീക്ക് തെളിച്ചവും അവകാശപ്പെടാനുണ്ട്. മുൻഗാമിയെ അപേക്ഷിച്ച് കുറച്ചുകൂടി ഫ്ലാറ്റ് ആയിട്ടുള്ള ഡിസ്പ്ലേയാണിതിന്.
ഐഫോൺ 15 പ്രോ മാക്സിന് സമാനമായ ടൈറ്റാനിയും ഫ്രെയിമാണ് ഗാലക്സി എസ് 24 അൾട്രയ്ക്ക് നൽകിയിരിക്കുന്നത്. ഫോണിന്റെ ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 200എംപി മെയിൻ സെൻസറാണ് സാംസങ് നൽകിയിരിക്കുന്നത്. കൂടാതെ 12എംപി അൾട്രാവൈഡ് ക്യാമറ, 10എംപി 3x ടെലിഫോട്ടോ ക്യാമറ എന്നിവയും ക്യാമറ ഡിപ്പാർട്ട്മെന്റിൽ ഇടം പിടിച്ചിരിക്കുന്നു. 2x മുതൽ 10x വരെയുള്ള ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന 50എംപി ടെലിഫോട്ടോ ലെൻസും ഫോണിന്റെ സവിശേഷതയാണ്.

MOST READ: എണ്ണിയാലൊതുങ്ങാത്ത എഐ ഫീച്ചറുകളുമായി ഗാലക്സി എസ്24 അൾട്ര പുറത്തിറക്കി; ഇനി ഇവൻ ഭരിക്കും
256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിന്റുകളിലാണ് സാംസങ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ റാം 12 ജിബിയാണ്. 1,29,999 രൂപയാണ് ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ വില. മറ്റ് രണ്ട് സ്റ്റോറേജ് മോഡലുകളുടെ വില യഥാക്രമം 139,999 രൂപ, 159,999 രൂപ എന്നിങ്ങനെയാണ്. ഗാലക്സി എസ് 23 അൾട്രയുടെ വില ആരംഭിച്ചിരുന്നത്. 1,24,999 രൂപ മുതൽ ആയിരുന്നു.
അതേസമയം ഐഫോൺ 15 പ്രോ മാക്സിന്റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേ ആയിരുന്നു ഈ ഫോണിന് ആപ്പിൾ നൽകിയിരുന്നത്. A17 പ്രോ ചിപ്പും ഈ ഫോണിൽ ഇടം പിടിച്ചിരുന്നു. 48എംപി ആയിരുന്നു ഈ ഫോണിന്റെ പ്രാധമിക ക്യാമറ. ഫോക്കൽ ലെങ്ത്ത് ക്രമീകരിച്ച് മികച്ച ചിത്രങ്ങൾ പകർത്താൻ ഈ ക്യാമറ ഉപയോക്താക്കളെ സഹായിച്ചിരുന്നു. ആദ്യമായി ടൈറ്റാനിയം ഫ്രെയിം അവതരിപ്പിച്ചതും ഈ ഫോണിൽ ആയിരുന്നു.
അതേ സമയം രണ്ട് ഫോണുകളും താരതമ്യം ചെയ്യുമ്പോൾ 7 വർഷത്തെ സുരക്ഷയും OS അപ്‌ഡേറ്റുകളും ആണ് എസ് 24 സീരീസ് ഫോണുകൾക്ക് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാഗ്ദാനം സാംസങ്ങിന് ചെറുതല്ലാത്ത മുൻതൂക്കം നൽകുന്നുണ്ട്. മാത്രമല്ല പല ഫീച്ചറുകളിലും എഐ പിന്തുണ നൽകിയതും സാംസങ്ങിന്റെ ഫോണിന് കൂടുതൽ ഗുണകരമായിരിക്കും. ലൈവ് ട്രാൻസേഷൻ, ഇന്റർപ്രെറ്റർ, ചാറ്റ് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ് എന്നിവയെല്ലാമാണ് പ്രധാന എഐ ഫീച്ചറുകൾ.
ഈ സവിശേഷതകളെല്ലാം ചെറുതല്ലാത്ത ഒരു മുൻതൂക്കം ഗാലക്സി എസ് 24 അൾട്രയ്ക്ക് നൽകുന്നുണ്ട്. നിലവിൽ ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജനുവരി 31 മുതൽ ഫോണിന്റെ വിൽപന ആരംഭിക്കും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. അതേ സമയം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 16ൽ ചിലപ്പോൾ ആപ്പിൾ എഐ ഫീച്ചറുകൾ നൽകാൻ സാധ്യതയുണ്ട്. ഈ വർഷം സെപ്റ്റംബറിൽ ആയിരിക്കും ഐഫോൺ 16 സീരീസ് ഫോണുകൾ അവതരിപ്പിക്കുക.


Click it and Unblock the Notifications








