സാധാരണക്കാർക്കായുള്ള എസ്24 അൾട്ര റെഡി; 120x സൂപ്പർ സൂം ക്യാമറയുമായി റിയൽമി 12 പ്രോ സീരീസ് ഇന്ത്യയിലെത്തുന്നു
ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ ഫോണാണ് റിയൽമി 12 പ്രോ സീരീസ്. നിലവിൽ ചൈനീസ് വിപണിയിൽ ലഭ്യമായ ഈ ഫോൺ ജനുവരി 29ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് റിയൽമി അറിയിച്ചിരിക്കുന്നത്. റിയൽമി 12 പ്രോ, റിയൽമി 12 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ ഉണ്ടാകുക.
ക്യാമറ ഫീച്ചറുകൾ ഹൈലേറ്റ് ചെയ്തുകൊണ്ടാണ് പുതിയ ഫോണിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ റിയൽമി തയ്യാറെടുക്കുന്നത്. ഫോണിന്റെ ചില ഫീച്ചറുകൾ ഇതിനോടകം തന്നെ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 64 എംപി OmniVision OV64B പെരിസ്കോപ്പ് ലെൻസ് ആയിരിക്കും ഈ ഫോണിന്റെ പ്രധാന ആകർഷണം. ഇതിന് പുറമെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ സോണി IMX890 സെൻസറും ഈ ഫോണുകളിൽ ഇടം പിടിയ്ക്കാൻ സാധ്യതയുണ്ട്.

MOST READ: 5ജിയിലും ഇന്റർനെറ്റ് വേഗത കുറവാണോ? വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ വേഗത ഇരട്ടിയാക്കാം
Qualcomm Snapdragon 6 Gen 1 SoC ആയിരിക്കും റെഡ്മി 12 പ്രോയ്ക്ക് കരുത്ത് നൽകുക. പ്രോ പ്ലസിന് ആകട്ടെ Snapdragon 7s Gen 2 ചിപ്സെറ്റാണ് റിയൽമി നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ ഫോണിന്റെ ചില ടീസറുകൾ റിയൽമി എക്സ് (ട്വിറ്റർ) വഴി പുറത്ത് വിട്ടിട്ടുണ്ട്. 12 പ്രോ പ്ലസിൽ നൽകിയിരിക്കുന്ന പെരിസ്കോപ്പ് ലെൻസിന് 120x വരെ സൂപ്പർ സൂം വാഗ്ദാനം ചെയ്യാൻ സാധിക്കും എന്നാണ് റിയൽമി അവകാശപ്പെടുന്നത്.
മറ്റ് ഫോണുകളിൽ പ്രത്യക്ഷപ്പെടുന്ന ലെൻസുകളെക്കേൾ 27.62 ശതമാനം വലുപ്പത്തിലാണ് റിയൽമി ഈ ലെൻസ് നിർമ്മിച്ചിരിക്കുന്നതെന്നും ഇവർ പറയുന്നു. റിയൽമി 12 പ്രോയിൽ 50 എംപിയുടെ സോണി ഐഎംഎക്സ് 890 ലെൻസ് മെയിൻ സെൻസറായി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽമി 11 പ്രോ സീരീസിന്റെ പിൻഗാമികൾ ആയിട്ടാണ് പുതിയ ഫോണുകളെ റിയൽമി അവതരിപ്പിക്കുന്നത്. റിയൽമിയുടെ മികച്ച ഫീച്ചറുകളുള്ള ഫോണുകളിൽ ഒന്നായിരുന്നു 11 പ്രോ.

റിയൽമി 11 പ്രോ പ്ലസിൽ 200 എംപിയുടെ പ്രൈമറി ക്യാമറയാണ് കമ്പനി നൽകിയത്. ആയതിനാൽ തന്നെ റിയൽമി 12 പ്രോ പ്ലസിനും ഈ ക്യാമറ തന്നെ കമ്പനി നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബ്ലൂ, ക്രീം എന്നീ നിറങ്ങളിൽ ആയിരിക്കും ഈ ഫോണുകൾ റിയൽമി ഇന്ത്യയിൽ അവതരിപ്പിക്കുക. പ്രോ പ്ലസിന്റെ മറ്റ് സവിശേഷതകൾ പരിശോധിക്കുമ്പോൾ 12 ജിബി വരെ ഈ ഫോണിന് റാം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. രണ്ട് ഫോണുകൾക്കും 67W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററികൾ ആയിരിക്കും റിയൽമി നൽകുക. 6.7 ഇഞ്ച് കർവ്ഡ് എഡ്ജ് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഈ ഫോണുകൾക്ക് ഉണ്ടാകാൻ സാധ്യത. 120Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേയ്ക്ക് ഉണ്ടായിരിക്കുന്നതാണ്.
അതേ സമയം റിയൽമി 12 പ്രോ, റിയൽമി 12 പ്രോ പ്ലസ് എന്നീ ഫോണുകൾക്ക് പുറമെ റിയൽമി 12 പ്രോ മാക്സ് എന്ന ഒരു ഫോൺ കൂടി ഈ സീരീസിൽ ഉണ്ടായിരിക്കും എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 29ന് ഈ ഫോണുകൾ റിയൽമി ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ഫോണുകൾ അവതരിപ്പിക്കുക.
ശേഷം പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ആയിരിക്കും ഈ ഫോൺ വാങ്ങാൻ സാധിക്കുന്നത്. ഫോണിന്റെ മറ്റ് ഫീച്ചറുകൾ എന്തെല്ലാമായിരിക്കും എന്ന് കമ്പനി അറിയിച്ചിട്ടില്ല. ഫോണിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും പ്രോ പ്ലസ് മോഡലിന് 50,000 രൂപയോളം അടുത്ത വിലയാണ് പ്രതീക്ഷിക്കുന്നത്. അൽപ ദിവസങ്ങൾ കൂടി കാത്തിരുന്നാൽ ഈ വിവരങ്ങളെല്ലാം ഔദ്യോഗികമായി തന്നെ അറിയാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








