Home
Apps

പൂരം കൊടിയേറുന്നു; ഐപിഎൽ ലേലം ഇന്ന്, മൊബൈലിലോ ലാപ്പിലോ എവിടെ വേണമെങ്കിലും ഫ്രീയായി കാണാം

അടുത്ത വർഷത്തെ ഐപിഎൽ ക്രിക്കറ്റ് പൂരത്തിനായുള്ള പുതിയ വെടിക്കോപ്പുകൾ ഇന്ന് വിവിധ ടീമുകൾ സ്വന്തമാക്കും. 2024 ഐപിഎൽ സീസണിലേക്കുള്ള മിനി ലേലം ആണ് ഇന്ന് നടക്കുന്നത്. ഇന്ത്യയ്ക്ക് പുറത്താണ് ഈ ലേലം നടക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇത് ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ഐപിഎൽ ലേലം നടക്കുന്നത്.

ദുബായിൽ ആണ് ഇന്നത്തെ ലേലം നടക്കുന്നത്. ദുബായിലെ കൊക്കകോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിക്ക് താരലേലം ആരംഭിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നടക്കുന്നത് മിനി ലേലം ആണെങ്കിലും ​ഗെയിമിൽ വലിയ ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കുന്ന താരങ്ങളെയാണ് വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഏഴോളം സൂപ്പർ താരങ്ങളെയും ഈ മിനി ലേലത്തിൽ വിൽപനയ്ക്ക് എത്തിച്ചിട്ടുണ്ട് ഇവരെ ആര് സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ഓരോ ടീമുകളുടെയും ആരാധകർ.

ഐപിഎൽ ലേലം ഇന്ന്, മൊബൈലിലോ ലാപ്പിലോ എവിടെ വേണമെങ്കിലും ഫ്രീയായി കാണാം

MOST READ: വർഷം തീരും മുമ്പ് ഒന്ന് കളറാക്കാം; സ്മാർട്ട് ഫോണുകൾക്ക് അടിമുടി ഡിസ്കൗണ്ടുമായി ആമസോൺ

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ആണ് ഈ ലേലത്തിൽ എല്ലാ ടീമുകളും നോട്ടമിട്ടിരിക്കുന്ന സുപ്രധാന താരം. ഇത്തവണ ഓസ്ട്രേലിയയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ എന്ന നിലയിൽ സകല ടീമുകളും ഒരു പക്ഷെ കമിൻസിനെ സ്വന്തമാക്കാൻ വാശിയേറിയ പോരാട്ടം നടത്തിയേക്കാം. ഇതിന് പുറമെ ഫൈനലിൽ ഇന്ത്യയുടെ ജയം തട്ടിപ്പറിച്ച് ഓസീസിന് നൽകിയ ട്രാവിസ് ഹെഡും ലേലത്തിന് എത്തുന്നുണ്ട്. മിച്ചൽ മാർഷാണ് മറ്റൊരു ഓസീസ് താരം.

ഇന്ത്യൻ വംശജനായ ന്യൂസിലാന്റ് ഓപ്പണർ രചിന്‍ രവീന്ദ്രയും ലേലത്തിന് എത്തുന്നുണ്ട്. ലോകകപ്പിൽ ശ്രദ്ധേയമായ പ്രകടനം ആയിരുന്നു രചിൻ കാഴ്ച വെച്ചത്. ഇതിന് പുറമെ ഇന്ത്യൻ ഓൾറൗണ്ടർ ശാര്‍ദൂല്‍ ഠാക്കൂര്‍, പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവരും ലേലത്തിന് ഉണ്ട്. ഇവരെ സ്വന്തമാക്കുന്ന ടീമുകൾക്ക് മികച്ച ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കും എന്നാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ കണക്കു കൂട്ടൽ.

ഐപിഎൽ ലേലം ഇന്ന്, മൊബൈലിലോ ലാപ്പിലോ എവിടെ വേണമെങ്കിലും ഫ്രീയായി കാണാം

MOST READ: ഇനി വേഗം ഉറങ്ങാം! സുഖമുള്ള ചൂട് പകരാൻ സ്മാർട്ട് ഇലക്ട്രിക് ബ്ലാങ്കറ്റുമായി ഷവോമി

അതേ സമയം 262.95 കോടി രൂപയാണ് എല്ലാ ടീമുകൾക്കുമായി ഈ ലേലത്തിൽ ചിലവഴിക്കാൻ സാധിക്കുന്ന പരമാവധി തുക. ഈ ലേലത്തിൽ ഏറ്റവും കൂടുതൽ ​ഗുണം ഉണ്ടാക്കാൻ പോകുന്ന ടീം ഒരുപക്ഷെ ഗുജറാത്ത് ടൈറ്റന്‍സ് ആയിരിക്കും കാരണം. 38.15 കോടി രൂപയാണ് ​ഗുജറാത്തിന്റെ പക്കൽ നിലവിൽ ഉള്ളത്. ഏറ്റവും കുറവ് പണം കൈവശമുള്ള ടീം ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് 13.15 കോടി രൂപ മാത്രമാണ് ഇവരുടെ പക്കൽ ഉള്ളത്.

ആകെ മൊത്തം 300-ൽ അധികം കളിക്കാർ ഈ ലേലത്തിൽ പങ്കെടുക്കും. ഇതിൽ 214 പേരും ഇന്ത്യക്കാരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ നിന്ന് ആകെ 77 പേരെ മാത്രമെ നിലവിൽ വിവിധ ടീമുകൾക്കായി എടുക്കാൻ സാധിക്കു. താരലേലം ലൈവ് ആയി കാണാൻ താൽപര്യപ്പെടുന്ന പ്രേക്ഷകർക്ക് സ്റ്റാര്‍ സ്പോര്‍ട്സ് വഴിയും ജിയോ സിനിമ ആപ്പ് വഴിയും ഇത് കാണാവുന്നതാണ്. ഉച്ചയ്ക്ക് ഒരുമണി മുതൽ താരലേലം ഇവർ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

2024 മാർച്ച് 22ന് പുതിയ ഐപിഎൽ സീസൺ ആരംഭിക്കും എന്നാണ് സൂചനകൾ. ചെന്നൈ സൂപ്പർ കിങ്സ് ആയിരുന്നു 2023ലെ ജേതാക്കൾ. ​ഗുജറാത്തിനെ തോൽപ്പിച്ചാണ് ചെന്നൈ ഫൈനലിൽ കിരീടം ഉയർത്തിയത്. ഇതോടെ ചെന്നൈയുടെ കിരീട നേട്ടം 5 ആയി ഉയർന്നു. നിലവിൽ മുംബൈയ്ക്കും ചെന്നൈയ്ക്കും മാത്രമാണ് ഐപിഎലിൽ 5 കിരീടം അവകാശപ്പെടാനുള്ളത്. അരങ്ങേറ്റ സീസണിൽ തന്നെ കിരീടം ഉയർത്തിയ ​ഗുജറാത്തും നിലവിൽ മികച്ച ഫോമിലാണ്.

എന്നാൽ ​ഗുജറാത്ത് ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈയിൽ ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. ക്യാപ്റ്റനായി ആണ് ഹാർദിക് ഇപ്പോൾ മുംബൈയിൽ എത്തിയിരിക്കുന്നത്. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിതിനെ മാറ്റുന്നതിൽ ടീം അം​ഗങ്ങൾക്കിടയിലും ആരാധകർക്കിടയിലും അഭിപ്രായവ്യത്യാസം ഉണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സീസൺ ആരംഭിക്കും മുമ്പ് ഈ വിവാദങ്ങൾക്ക് പരിഹാരം കാണാൻ ആയിരിക്കും മുംബൈ ഇന്ത്യൻസ് ശ്രമിക്കുക.

More from GizBot

Best Mobiles in India

English summary
Today's auction is taking place in Dubai. Officials have announced that the star auction will begin at 1 p.m. Indian time at the Coca-Cola Arena in Dubai. Although it is a mini-auction, the players who can make a big impact in the game have been brought up for sale. As many as seven superstars have been brought up for sale in this mini-auction.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X