വർഷം തീരും മുമ്പ് ഒന്ന് കളറാക്കാം; സ്മാർട്ട് ഫോണുകൾക്ക് അടിമുടി ഡിസ്കൗണ്ടുമായി ആമസോൺ
ഫ്ലിപ്പ്കാർട്ടിലെ ഇയർ എൻഡിങ് സെയിലിന് പിന്നാലെ ഇതേ ഓഫർ പ്രഖ്യാപിച്ച് ആമസോണും രംഗത്ത്. സ്മാർട്ട് ഫോണുകൾ അടക്കം നിരവധി ഉപകരണങ്ങൾക്ക് ആകർഷകമായ ഓഫറാണ് ആമസോണിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസ്, സാംസങ്, റിയൽമി, ഷവോമി, ആപ്പിൾ ഐക്യൂ തുടങ്ങി നിരവധി ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾക്ക് മികച്ച ഓഫറാണ് ആമസോണിൽ ഇപ്പോൾ ഉള്ളത്.
ചില ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാലും ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുത്താലും ചില അധിക ഓഫറും ഉപയോക്താക്കൾക്ക് സ്വന്തമാക്കാനാവുന്നതാണ്. ഈ ഓഫർ വിൽപനയിൽ വിവിധ ഫോണുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ടുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഏറ്റവും പുതിയ ഐഫോൺ 15ന് 3 ശതമാനം ഓഫർ ഇപ്പോൾ ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് 79,900 രൂപയുടെ ഈ ഫോൺ 77,900 രൂപയ്ക്ക് ലഭിക്കും. ഇതിന് പുറമെ ഐഫോൺ 13നും ഓഫറുണ്ട്.

MOST READ: ഇനി വേഗം ഉറങ്ങാം! സുഖമുള്ള ചൂട് പകരാൻ സ്മാർട്ട് ഇലക്ട്രിക് ബ്ലാങ്കറ്റുമായി ഷവോമി
69,900 രൂപ വരുന്ന ഐഫോൺ 13 50,499 രൂപയ്ക്ക് ഉപയോക്താക്കൾക്ക് ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. വൺപ്ലസിന്റെ ഫോണിന്റെ ഓഫറുകൾ പരിശോധിക്കുമ്പോൾ പ്രധാനമായും മൂന്ന് ഫോണുകൾക്കാണ് ആമസോൺ ഇപ്പോൾ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നോർഡ് സിഇ3, നോർഡ് സിഇ3 ലൈറ്റ്, 11 ആർ എന്നീ ഫോണുകൾക്കാണ് ഡിസ്കൗണ്ട് ലഭിക്കുന്നത്. യഥാക്രമം 24,999 രൂപ, 19,999 രൂപ, 39,999 രൂപ എന്നീ വിലകളിൽ ഇപ്പോൾ ഈ ഫോണുകൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതായിരിക്കും.
സാംസങ്ങിന്റെ ഒമ്പതോളം സ്മാർട്ട് ഫോണുകൾക്കും ആമസോൺ ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും മികച്ച ഓഫറുകൾ പരിശോധിക്കുമ്പോൾ ഗാലക്സി എം13ന് 33 ശതാമനം ആണ് ഡിസ്കൗണ്ട്. എം14ന് ആകട്ടെ ഡിസകൗണ്ട് 32 ശതമാനം ആണ്. ഗാലക്സി എം04 എന്ന മോഡലിന് ആകട്ടെ 35 ശതമാനം ഓഫറും ആമസോൺ ഇപ്പോൾ നൽകുന്നുണ്ട്. പ്രീമിയം ഫോണായ എസ്23 അൾട്രയ്ക്ക് 17 ശതമാനം ആണ് ഓഫർ.

അതായത് 1,49,999 രൂപ വില വരുന്ന ഗാലക്സി എസ്23 അൾട്ര ഇപ്പോൾ 1,24,999 രൂപയ്ക്ക് സ്വന്തമാക്കാം. റെഡ്മിയുടേയും ഷവോമിയുടേയും കൂട്ടി ഏകദേശം ഏഴോളം സ്മാർട്ട് ഫോണുകൾക്കും ആമസോണിന്റെ ഇയർ എൻഡ് സെയിൽ ബാധകമാണ്. റെഡ്മി 12, 12സി, നോട്ട് 12, എ2, 10 പവർ, നോട്ട് 11ടി, എ 2പ്ലസ് എന്നിവയാണ് ഈ ഫോണുകൾ. ഇതിന് പുറമെ റിയൽമിയുടെ ഏഴോളം സ്മാർട്ട് ഫോണുകൾക്കും ആകർഷകമായ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത കാലത്ത് ഇന്ത്യൻ വിപണിയിൽ ഏറെ ശ്രദ്ധേയമായ ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. ഈ കമ്പനിയുടെ അഞ്ചോളം ഫോണുകൾക്കും ആമസോൺ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം 27,999 രൂപയുടെ ഐക്യൂ ഇസഡ്7 പ്രോ 24,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. 39,999 രൂപയുടെ നിയോ7 പ്രോയുടെ വില ആകട്ടെ 32,999 രൂപ ആയും ചുരുങ്ങിയിട്ടുണ്ട്. ഐക്യൂവിന്റെ ശ്രദ്ധേയമായ മറ്റൊരു മോഡലാണ് ഇസഡ് 7എസ്.
ഈ ഫോണിന് 8000 രൂപയുടെ ഡിസ്കൗണ്ട് ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിയോ 7, ഐക്യൂ 11 എന്നീ ഫോണുകൾക്ക് യഥാക്രമം 29 ശതമാനം, 18 ശതമാനം എന്നിങ്ങനെയാണ് ഡിസ്കൗണ്ട്. മാത്രമല്ല ഇന്ത്യൻ കമ്പനിയായ ലാവയുടേയും ചൈനീസ് കമ്പനിയായ ടെക്നോയുടെയും മൂന്ന് ഫോണുകൾക്കും ഈ ഇയർ എൻഡ് സെയിലിൽ ആകർഷകമായ ഓഫറുകൾ ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം നേരത്തെ സൂചിപ്പിച്ച ബാങ്ക് ഓഫറുകൾ പ്രകാരം കൊട്ടക്ക് മഹീന്ദ്രയുടേയും യെസ് ബാങ്കിന്റെയും കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ആണ് അധികം ഡിസ്കൗണ്ട് ലഭിക്കുന്നത്. ഐഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 7.5 ശതമാനം ഡിസ്കൗണ്ടും സ്വന്തമാക്കാം. എച്ച്ഡിഎഫ്സിയുടെ കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനമാണ് അധിക ഡിസ്കൗണ്ട് ലഭിക്കുക. വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് 3,250 രൂപയും തൽക്ഷണ കിഴിവായി ലഭിക്കുന്നതായിരിക്കും.


Click it and Unblock the Notifications








