Home
News

അടുത്തമാസം മുതൽ ഇക്കാര്യങ്ങൾക്കും ​ഗൂ​ഗിൾ ക്രോമിൽ വിലക്ക്; പക്ഷെ വിഷമിക്കേണ്ട വേറെ മാർ​ഗമുണ്ട്

അടുത്ത വർഷത്തിന്റെ ആദ്യം മുതൽ തന്നെ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനായി ജനപ്രിയ ബൗസറായ ​ഗൂ​ഗിൾ ക്രോം. ജനുവരി മാസം മുതൽ ഗൂഗിൾ ക്രോമിൽ കുക്കീസിന് മേൽ വിലക്ക് ഏർപ്പെടുത്തും എന്നാണ് ​ഗൂ​ഗിൾ അറിയിച്ചിരിക്കുന്നത്. ക്രോമിൽ പ്രത്യക്ഷപ്പെടുന്ന തേർഡ് പാർട്ടീസ് കൂക്കീസുകൾക്കാണ് വിലക്ക് ഏർപ്പെടുത്തുക.

പുതിയ മാറ്റം ഉപയോക്താക്കൾക്ക് ഏറെ ​ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കൾ വിവധ വെബ്സൈറ്റുകൾ ബ്രൗസറുകൾ വഴി സന്ദർശിക്കുമ്പോൾ ഈ ബ്രൗസറുകളുടെ സഹായത്താൽ ഇത്തരം വെബ്സൈറ്റുകൾ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കാറുണ്ട്. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ഡാറ്റകളെയാണ് കൂക്കീസ് എന്ന് വിളിക്കുന്നത്. ഇതിന് വിലക്ക് വരുന്നതോടെ ഉപയോക്താക്കളുടെ ബ്രൗസിങ് ശീലത്തിന് കൂടുതൽ സുരക്ഷ നൽകാൻ ബ്രൗസറുകൾക്ക് സാധിക്കുന്നതായിരിക്കും. മാത്രമല്ല കുക്കീസ് വർധിക്കുന്നതോടെ ഉപയോക്താക്കളുടെ ഇന്റർനെറ്റ് സ്പീഡും കുറയുന്നതായിരിക്കും.

അടുത്തമാസം മുതൽ ഇക്കാര്യങ്ങൾക്കും ​ഗൂ​ഗിൾ ക്രോമിൽ വിലക്ക്

MOST READ: രണ്ടിലൊന്ന് വാങ്ങിപ്പിച്ചേ അ‌ടങ്ങൂ! മനം കവരും കരുത്തുമായി ഐക്യൂ നിയോ 9 സീരീസ് എത്തുന്നു! ലോഞ്ച് തീയതി

ഇവ വിലക്കുന്നതോടെ ഉപയോക്താക്കളുടെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാനും സാധിച്ചേക്കാം. അതേ സമയം ചില ദോഷങ്ങളും ചിലപ്പോൾ കുക്കീസ് വിലക്കുന്നതോടെ സംഭവിച്ചേക്കാം. കാരണം ഉപയോക്താക്കളുടെ ബ്രൗസിങ് ഇഷ്ടങ്ങൾ അടുത്തറിയാൻ ഇത്തരം കുക്കീസ് സഹായിക്കുന്നതാണ്. നിങ്ങളുടെ കുക്കീസ് ഡേറ്റകൾക്ക് അനുസരിച്ചാണ് നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള വെബ്സൈറ്റുകൾ ബ്രൗസർ ഉപയോക്താക്കൾക്ക് സജസ്റ്റ് ചെയ്യുന്നത്. ഇത് നിർത്തലാക്കുന്നതോടെ ഇത്തരം സജഷനുകൾ ഒഴിവാകാനും സാധ്യതയുണ്ട്.

ചില വെബ്സൈറ്റുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനും ഇത്തരം കുക്കീസുകളെ ഉപയോ​ഗിക്കാറുണ്ട്. ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷൻ, ഉപകരണം സംബന്ധിച്ച വിവരങ്ങൾ ചോരാനും ചിലപ്പോൾ വിവധ കുക്കീസുകൾ കാരണമായേക്കാം. ചില സൈബർ ക്രിമിനലുകൾ കുക്കീസുകളുടെ സഹായത്താൽ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കും കടന്നുചെല്ലാറുണ്ട്. പ്രധാനമായും ഇതുപോലുള്ള ഭീഷണികളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ വേണ്ടി ആയിരിക്കണം ​ഗൂ​ഗിൾ ക്രോം ഇത്തരത്തിൽ ഒരു നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.

അടുത്തമാസം മുതൽ ഇക്കാര്യങ്ങൾക്കും ​ഗൂ​ഗിൾ ക്രോമിൽ വിലക്ക്

MOST READ: '5G' ഇനി പോക്കറ്റിൽ കൊണ്ടുനടക്കാം! എയർടെൽ 5G പ്ലസ് ​മൈ ​വൈ​ഫൈ പോർട്ടബിൾ റൂട്ടർ വിൽപ്പനയ്ക്കെത്തി

നേരത്തെ കുക്കീസിന്റെ സഹായത്താൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ ​ഗൂ​ഗിൾ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തേർഡ് പാർട്ടീ കുക്കീസുകൾ മുഴുവനായും ഒഴിവാക്കാൻ ​ഗൂ​ഗിൾ ശ്രമിക്കുന്നത്. അതേ സമയം കുക്കീസുകൾ ഒഴിവാക്കപ്പെടുമ്പോൾ അതിന് പകരം മറ്റെന്ത് എന്ന തരത്തിലുള്ള ആലോചനകളിലേക്കും ​ഗൂ​ഗിൾ‌ കടക്കുന്നുണ്ട്. ബദൽ സംവിധാനവും ​ഗൂ​ഗിൾ ഉടൻ തന്നെ അവതരിപ്പിക്കുന്നതായിരിക്കും. 'ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേർട്‌സ്' എന്ന ഫ്‌ളോക്ക് ആയിരിക്കും മിക്കവാറും ​ഗൂ​ഗിൾ ഇതിനായി തിരഞ്ഞെടുക്കുക.

ഇതിലെ ആഡ് ടോപ്പിക്‌സ് എന്ന ഫീച്ചർ ഉപയോക്താക്കാളുടെ സ്വകാര്യ വിവരങ്ങളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല ക്രോമിന്റെ അടുത്തുള്ള ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ച് ഉപഭോക്താവിന്റെ ഇഷ്ട വിഷയങ്ങൾ തീരുമാനിക്കാനും ഇതിന് സാധിക്കുന്നതാണ്. കുക്കീസുകളേക്കാൾ മികച്ച മാർ​ഗം ഫ്‌ളോക്ക് ആണ് എന്നാണ് ​ഗൂ​ഗിൾ ഇപ്പോൾ വിലയിരുത്തുന്നത്. ഫ്ലോക്കിന് പുറമെ മറ്റ് സാങ്കേതിക വിദ്യകൾ എന്തെങ്കിലും ഉപയോ​ഗിക്കാൻ സാധ്യമാകുമോ എന്ന കാര്യവും ​ഗൂ​ഗിൾ പരിശോധിക്കുന്നുണ്ട്.

ട്രാക്കിങ് പ്രൊട്ടക്ഷൻ എന്ന ഫീച്ചറിലൂടെ ആയിരിക്കും തേർഡ് പാർട്ടി കുക്കിസുകളെ ​ഗൂ​ഗിൾ തടയാൻ ശ്രമിക്കുക. 2024 മുതൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും. എന്നാൽ ഘട്ടം ഘട്ടമായി മാത്രമേ ഇത് ഉപയോക്താക്കൾക്ക് ലഭിക്കു. നിലവിൽ വിൻഡോസ്, ലിനക്‌സ്, മാക്ക്, ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകളിലായി കോടി കണക്കിന് ഉപയോക്താക്കളാണ് ​ഗൂ​ഗിൾ ക്രോമിന് ഉള്ളത്. ആകെയുള്ള ഉപയോക്താക്കളിൽ ഒരു ശതമാനത്തോളം ആളുകൾക്ക് ഈ ഫീച്ചർ ജനുവരി മാസം തന്നെ ലഭിക്കുന്നതായിരിക്കും

2024 രണ്ടാം പകുതിയോടെ ആയിരിക്കും എല്ലാം ഉപയോക്താക്കൾക്കും ഈ ഫീച്ചൽ ലഭ്യമായി തുടങ്ങുക. എന്നാൽ എല്ലാം വൈബ്സൈറ്റുകളിലും ഈ ട്രാക്കിങ് പ്രൊട്ടക്ഷൻ പ്രവർത്തിക്കില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം വെബ്സൈറ്റുകളിൽ മാത്രം തേർഡ് പാർട്ടി കുക്കീസുകൾ താൽക്കാലികമായി അനുവദിക്കാനും ​ഗൂ​ഗിൾ ഒരുപക്ഷെ തയ്യാറായേക്കും. ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ​ഗൂ​ഗിൾ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Different cookies can sometimes leak information about a customer's browsing history, location, and device. Some cybercriminals also intrude on users' privacy with the help of cookies. Google Chrome must have taken such a step to protect users from threats like this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X