Home
Apps

ബംബിൾ, ടിൻഡർ പോലുള്ള ഡേറ്റിം​ഗ് ആപ്പുകൾ ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കുക; മറഞ്ഞിരിക്കുന്ന അപകടം ചെറുതല്ല

ഇന്ന് പല യുവാക്കളും യുവതികളും ഉപയോ​ഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഡേറ്റിം​ഗ് ആപ്പുകൾ. തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള പ്രണയ പങ്കാളികളെ കണ്ടെത്താനാണ് ഈ ആപ്പുകൾ പ്രധാനമായും ഉപയോ​ഗിക്കുന്നത്. പ്രണയങ്ങൾക്ക് പുറമെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനും ചിലർ ഈ ആപ്പ് ഉപയോ​ഗിക്കാറുണ്ട്. നിരവധി ​ഗുണങ്ങൾ ഉണ്ടെങ്കിലും പല അപകടങ്ങളും ഇത്തരം ആപ്പുകളിൽ മറഞ്ഞിരിക്കുന്നുണ്ട്.

ഈ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്തിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകളിൽ നിരവധി തട്ടിപ്പുകളാണ് ഇത്തരത്തിലുള്ള ഡേറ്റിം​ഗ് ആപ്പുകൾ വഴി നടന്നിരിക്കുന്നത്. തികച്ചും അപരിചിതരായ ആളുകളെ ആയിരിക്കും ഈ ആപ്പുകളിൽ ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുന്നത്. പ്രൊഫൈലിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ മറ്റ് വിവരങ്ങൾ എന്നിവ കണ്ട് ഇഷ്ടപ്പെട്ടായിരിക്കും ഉപയോക്താക്കൾ ഒരുപക്ഷെ പ്രൊഫൈൽ മാച്ച് ചെയ്യുക. എന്നാൽ ചിലപ്പോൾ മറുവശത്ത് സ്കാമർമാരോ ഓൺലൈൻ ക്രിമിനലുകളോ ആയിരിക്കാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാൻ സാധിക്കില്ല.

ബംബിൾ, ടിൻഡർ പോലുള്ള ഡേറ്റിം​ഗ് ആപ്പുകൾ ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കുക

MOST READ: മണിച്ചിത്രത്താഴിന് മുകളിൽ ഒരു ആമത്താഴ് കൂടി; രഹസ്യ ചാറ്റ് സ്ട്രോങ് ആക്കാനുള്ള വാട്സ്ആപ്പ് ഫീച്ചറെത്തി!

നിലവിൽ രാജ്യത്തിന്റെ പല ഭാ​ഗത്തും ഇത്തരത്തിലുള്ള തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ബം​ഗളൂരുവിലും ഇതിന് സമാനമായ ഒരു തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. 4.5 ലക്ഷം രൂപയാണ് യുവതിയിൽ നിന്ന് സ്കാമർമാർ തട്ടിയെടുത്തത്. ടിൻഡർ വഴി പരിജയപ്പെട്ട യുവാവ് ആണ് ഇത്തരത്തിൽ യുവതിയെ തട്ടിപ്പിനിരയാക്കിയത്. താൻ യുകെയിൽ ആണ് താമസിക്കുന്നത് എന്നാണ് ഇയാൾ യുവതിയോട് പറഞ്ഞിരുന്നത്. യുവതിയെക്കാണാൻ ഇയാൾ ഇന്ത്യയിലേക്ക് വരും എന്നും പറഞ്ഞിരുന്നു.

എന്നാൽ വിമാനയാത്രയ്ക്കും മറ്റ് ചിലവിനും ആയി ഇയാൽ യുവതിയോട് പണം ആവിശ്യപ്പെടുകയായിരുന്നു. കാമുകനെ കാണാനുള്ള ആവേശത്തിൽ യുവതി ഇയാൾക്ക് പണം അയയ്ച്ചു നൽകുകയും ചെയ്തു. എന്നാൽ പണം ലഭിച്ചതിന് ശേഷം ഇയാളിൽ നിന്ന് യുവതിയ്ക്ക് പിന്നിട് ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിക്കാതെ ആയി. തുടർന്നാണ് താൻ വഞ്ചിക്കപ്പെട്ട വിവരം യുവതിയ തിരിച്ചറിഞ്ഞത്. ഇതിനെ തുടർന്ന് യുവതിയ പോലീസിന് പരാതി നൽകുകയും ചെയ്തു.

ബംബിൾ, ടിൻഡർ പോലുള്ള ഡേറ്റിം​ഗ് ആപ്പുകൾ ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കുക

MOST READ: പിൻ പോലെ കുത്തിവെയ്ക്കാവുന്ന സ്മാർട്ട് ഫോൺ, ഡിസ്പ്ലേ ഇല്ലെങ്കിലും എത്ര വലിയ സ്ക്രീനും വാ​ഗ്ദാനം ചെയ്യും

അതേ സമയം ഡൽഹിയിലും ഇതിന് സമാനമായ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ബംബിൾ എന്ന ഡേറ്റിം​ഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയാണ് യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്. ഇയാളിൽ നിന്ന് 15,000 രൂപയോളം ഈ യുവതി തട്ടിയെടുത്തു എന്നാണ് തട്ടിപ്പിന് ഇരയായ യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ എക്സ് (ട്വിറ്റർ) പേജ് വഴിയാണ് ഇയാൾ ഇക്കാര്യം പുറത്ത് വിട്ടത്. ഇതുപോലുള്ള തട്ടിപ്പുകളിൽ നിന്ന് ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ഇയാൾ കൂട്ടിച്ചേർത്തു.

ഈ അടുത്തിടെ റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ മാത്രമാണ് ഇത്. ഇതിന് മുമ്പും സമാനമായ നിരവധി കേസുകൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചാണ് സൈബർ ക്രിമിനലുകൾ ഇതുപോലുള്ള തട്ടിപ്പുകൾ നടത്തുന്നത്. ഇരകളെ പരിജയപ്പെട്ടതിന് ശേഷം ഇവർ വ്യാജമായ പല വാ​ഗ്ദാനങ്ങളും നൽകുന്നു. പിന്നീട് തന്ത്രപരമായി ഇവരിൽ നിന്ന് പണം വാങ്ങിയതിന് ശേഷം മുങ്ങുന്നു എന്നതാണ് ഇവരുടെ പതിവ് രീതി.

അതേ സമയം അൽപം ഒന്ന് ജാ​ഗ്രത പാലിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് നിങ്ങൾക്ക് രക്ഷപെടാവുന്നതാണ്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഡേറ്റിം​ഗ് ആപ്പുകളിൽ പരിജയപ്പെടുന്നവരോട് ജാ​ഗ്രതയോടെ വേണം പെരുമാറാൻ നിങ്ങളുടെ മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ നേരിൽ കണ്ട് പരിചയപ്പെട്ടതിന് ശേഷം മാത്രം പങ്കുവെയ്ക്കുന്നതായിരിക്കും ബുദ്ധി. അതും നന്നായി വിശ്വാസം വന്നതിന് ശേഷം മാത്രം. ഇവർക്ക് പണം നൽകാതെ ഇരിക്കാനും ശ്രദ്ധിക്കണം.

ഇത്തരത്തിൽ പരിജയപ്പെടുന്നവർ നിങ്ങളോട് പണം ആവിശ്യപ്പെട്ടാൽ ഇവരിൽ നിന്ന് അകലം പാലിക്കണം. ഡേറ്റിം​ഗ് ആപ്പുകളിൽ നിങ്ങൾക്ക് ഒരു പ്രൊഫൈൽ ഇഷ്ടപ്പെട്ടാൽ ഇത് യഥാർത്ഥ അക്കൗണ്ട് ആണോ എന്ന് പരിശോധിക്കുക. നൽകിയിരിക്കുന്ന ചിത്രങ്ങൾ ​ഗൂ​ഗിൾ ലെൻസ് ഉപയോ​ഗിച്ച് സർച്ച് ചെയ്ത് ജെനുവിൻ അക്കൗണ്ട് ആണോ എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രം ഇയാളുകമായി സൗഹൃദം പങ്കിടുക. പ്രൊഫൈലിൽ നൽകിയിരിക്കുന്ന പേര് സോഷ്യൽ മീഡിയകളിലും ​ഗൂ​ഗിളിലും സർച്ച് ചെയ്ത് പരിശോധിക്കുക.

More from GizBot

Best Mobiles in India

English summary
You can avoid these scams by being a little careful. Let's check what these are in detail. Be wary of those who are successful on dating apps and it is wise to share personal information like your address and phone number only after meeting them in person. And that too only after faith comes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X