പിൻ പോലെ കുത്തിവെയ്ക്കാവുന്ന സ്മാർട്ട് ഫോൺ, ഡിസ്പ്ലേ ഇല്ലെങ്കിലും എത്ര വലിയ സ്ക്രീനും വാഗ്ദാനം ചെയ്യും
നിലവിൽ ടെക് ലോകം നിയന്ത്രിക്കുന്നത് സ്മാർട്ട് ഫോണുകളാണ്. വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഇലക്ട്രോണിക് ഗാഡ്ജറ്റുകളും സ്മാർട്ട് ഫോണുകൾ തന്നെയാണ്. പോക്കറ്റിൽ ഒരുങ്ങാവുന്ന കമ്പ്യൂട്ടറുകൾ എന്ന് തന്നെ സ്മാർട്ട് ഫോണുകളെ വിശേഷിപ്പിക്കാവുന്നതാണ്. പതിറ്റാണ്ടുകൾ ആയി നിരവധി സ്മാർട്ട് ഫോണുകൾ വിപണി ഭരിക്കാൻ ആരംഭിച്ചിട്ട്.
എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഭീഷണിയായി പുതിയ ഉത്പന്നം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. എഐ പിൻ എന്ന പേരിൽ ആണ് ഈ ഉപകരണം പുറത്തിറക്കിയിരിക്കുന്നത്. ഹ്യുമൻ എഐ എന്ന സ്ഥാപനമാണ് ഇതിന്റെ നിർമ്മാണത്തിന് പിന്നിൽ. സ്മാർട്ട് ഫോണുകൾ മുതലായ ഇലക്ട്രോണിക് ഗാഡ്ജറ്റുകളെ വെല്ലുവിളിക്കാൻ തക്കത്തിനുള്ള സാങ്കേതിക വിദ്യ ഈ ഉപകരണത്തിൽ ഉണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ഡിസ്പ്ലേ ഇല്ലാത്ത സ്മാർട്ട് ഫോണായും എഐ പിന്നിനെ വിശേഷിപ്പിക്കാവുന്നതാണ്.

MOST READ: 15 പ്രോ മാക്സ് ഓഡർ ചെയ്തയാൾക്ക് ആപ്പിൾ കൊടുത്തത് ഐഫോൺ പോലൊരു ആൻഡ്രോയിഡ് ഫോൺ!
ഇമ്രാൻ ചൗദ്രി എന്ന ബ്രിട്ടീഷ് അമേരിക്കൻ ഡിസൈനറാണ് ഇതിന് രൂപം നൽകിയിരിക്കുന്നത്. ആറ് മാസങ്ങൾക്ക് മുമ്പ് തന്നെ എഐ പിനിന്റെ ആദ്യം രൂപം അവതരിപ്പിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എഐയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. ഷർട്ടിന്റെ കോളറിലും മറ്റും ഘടിപ്പിച്ച് ഇത് ഉപയോഗിക്കാം. ഇതിൽ ഡിസ്പ്ലേയോ സ്ക്രീനോ ഉണ്ടായിരിക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ഡിസ്പ്ലേ ഇല്ല എന്ന് കരുതി ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടേണ്ടി വരില്ല.
ഇതിൽ നൽകിയിരിക്കുന്ന പ്രൊജക്ടറിന്റെ സഹായത്തിൽ എത്ര വലിയ സ്ക്രീൻ നിർമ്മിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. സ്മാർട്ട് ഫോണുകൾക്ക് ബദലായി ഈ എഐ പിൻ ഉപയോഗിക്കാം എന്നാണ് ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഉപയോക്താക്കൾക്ക് ശബ്ദങ്ങളിലൂടെയും സ്പർശനം വഴിയും ഈ ഉപകരണം പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതായിരിക്കും. നിലവിൽ മൂന്ന് കളർ ഓപ്ഷനുകളിലാണ് എഐ പിൻ പുറത്തിറക്കിയിരിക്കുന്നത്. എക്ലിപ്സ്, ലൂണാർ ഇക്വുനോസ് എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ.

699 ഡോളറാണ് എഐ പിന്നിന്റെ വില അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 58212 രൂപ. ഇത് പ്രവർത്തിക്കണമെങ്കിൽ സബ്സ്ക്രിപ്ഷൻ ചെയ്യേണ്ടതുണ്ട്. അതായത് മൊബൈൽ ഫോണുകൾ പ്രവർത്തിപ്പിക്കാൻ സിമ്മുകൾ റീചാർജ് ചെയ്യുന്നത് പോലെ. 25 ഡോളറാണ് ഇതിന്റെ പ്രതിമാസ സബ്സ്ക്രിപ്ഷനായി ചിലവാക്കേണ്ട തുക. (ഏകദേശം 2082 രൂപ). പ്രധാനമായും രണ്ട് ഭാഗങ്ങളാണ് എഐ പിന്നിൽ ഉണ്ടാകുക. ചെറിയ പിന്നും ഇതിന്റെ ബാറ്ററി ബൂസ്റ്ററും.
ഒറ്റ ഫുൾ ചാർജിൽ 24 മണിക്കൂർ വരെ ഈ പിൻ ഉപയോഗിക്കാം എന്നാണ് കമ്പനി നൽകുന്ന വാഗ്ദാനം. ഒന്നിധികം ബാറ്ററികൾ വാങ്ങിയാൽ ഇവ മാറിമാറി ഉപയോഗിക്കാനും ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്. നിരവധി ഉപയോഗങ്ങളാണ് ഈ എഐ പിൻ വാഗ്ദാനം ചെയ്യുന്നത്. ഗൂഗിൾ അസിസ്റ്റന്റ്, അലക്സ എന്നിവയ്ക്ക് സമാനമായി ഇവയെ ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമെ വോയ്‌സ് ട്രാൻസിലേറ്റർ ഉപകരണമായും എഐ പിന്നിനെ കണക്കാക്കാം.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പാണ് ഈ പിന്നിന് കരുത്ത് നൽകുന്നത്. മാത്രമല്ല അൾട്രൈ വൈഡ് ആർജിബി ക്യാമറയും മോഷൻ സെൻസറുകളും ഉപകരണത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കും. നേരത്തെ സൂചിപ്പിച്ചത് പോലെ ശബ്ദങ്ങൾ ഉപയോഗിച്ചും കൈകൾ ഉപയോഗിച്ചും എഐ പിൻ നിയന്ത്രിക്കാവുന്നതാണ്. വലിയ പ്രതീക്ഷയോടെയാണ് ഈ എഐ പിന്നിനെ ടെക് ലോകം നോക്കി കാണുന്നത്. നിലവിൽ സ്മാർട്ട് ഫോണുകൾക്കുള്ള വിപണി ഈ ഉപകരണം കൈയ്യടക്കും എന്നാണ് പല വിദഗ്ദരും പ്രതീക്ഷിക്കുന്നത്.
ഓരോ കാലഘട്ടത്തിന് അനുസരിച്ചും ഓരോ ടെക് ഉപകരണങ്ങൾ വിപണി കീഴടക്കുന്നതായിരിക്കും മുൻപ് കാലങ്ങളിൽ റേഡിയോ ആയിരുന്നെങ്കിൽ പിന്നെ ഇത് ടിവി ആയി. പതിയെ ഇത് കമ്പ്യൂട്ടറുകൾ ആയി. ഇപ്പോഴിതാ സ്മാർട്ട് ഫോണുകൾ. നേരത്തെ സൂചിപ്പിച്ചത് പോലെ എഐ പിൻ ഈ സ്മാർട്ട് ഫോണുകളെ കീഴടക്കുമോ എന്ന കാര്യം ആണ് ഇനി അറിയേണ്ടത്. എഐ പിന്നിന് ഇത് സാധിച്ചില്ലെങ്കിൽ പിന്നാലെ വരുന്ന നിരവധി ഉപകരണങ്ങൾ ഈ നേട്ടം സ്വന്തമാക്കിയേക്കാം.


Click it and Unblock the Notifications








