ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം വാട്സ്ആപ്പിൽ നിന്ന് ചോരുന്നു; ഈ ട്വിസ്റ്റ് നിങ്ങളെ ഞെട്ടിക്കും
ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. വ്യക്തികളുമായി പേഴ്സണൽ ആയും ഗ്രൂപ്പ് വഴി ഒരേ സമയം നിരവധി ആളുകളോടും ചാറ്റ് ചെയ്യാനുള്ള അവസരം വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
നിലവിൽ ജോലി സംബന്ധമായ വിവരങ്ങളും പഠന സംബന്ധമായ വിവരങ്ങളും എല്ലാം വാട്സ്ആപ്പ് വഴിയാണ് പ്രധാനമായും പലരും പങ്കുവെയ്ക്കുന്നത്. ലോകത്തിന്റെ ഏത് ദിശയിലുള്ള ആളുകൾക്കും തത്സമയമായി സന്ദേശം അയയ്ക്കാൻ സാധിക്കും എന്നതാണ് വാട്സ്ആപ്പിന്റെ മറ്റൊരു പ്രത്യേകത. വാട്സ്ആപ്പിന് സമാനമായി ടെലിഗ്രാം, മെസേഞ്ചർ, വീ ചാറ്റ് പോലെ നിരവധി മെസേജിങ് ആപ്പുകൾ ഉണ്ടെങ്കിലും ഇക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായത് വാട്സ്ആപ്പ് തന്നെയാണ്.

MOST READ: ആൻഡ്രോയിഡുമായി കൈകോർക്കാൻ ഐഫോൺ; പുതിയമാറ്റം ടെക് ലോകത്തിൽ വലിയ വിപ്ലവം ഉണ്ടാക്കും
എന്നാൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ വലിയ അപകടം നേരിടുന്നുണ്ട് എന്നാണ് പല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യഥാർത്ഥ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്കല്ല ഈ അപകടം സംഭവിക്കുന്നത്. മറിച്ച് ജിബി വാട്സ്ആപ്പ്, യോ വാട്സ്ആപ്പ് തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നവർ ആണ് ഈ ഭീഷണി നേരിടുന്നത്. സാധാരണ വാട്സ്ആപ്പിൽ നിന്ന് ധാരാളം ഫീച്ചറുകൾ ഇവ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും അതുപോലെ തന്നെ വലിയ ദോഷവും ഇവ ഉപയോക്താക്കൾക്ക് ഉയർത്തുന്നുണ്ട്.
പ്രധാനമായും ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ കാണാനും ആരും അറിയാതെ മറ്റുള്ള ഉപയോക്താക്കളുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ കാണാനും എല്ലാമാണ് ഉപയോക്താക്കൾ ജിബി വാട്സ്ആപ്പ്, യോ വാട്സ്ആപ്പ് എന്നിവ ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ആപ്പുകളിൽ വലിയ രീതിയിൽ മാൽവെയറുകളും മറ്റ് വൈറസുകളും അടങ്ങിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിലവിൽ ഈ ആപ്പുകൾ ലഭ്യമല്ല. വിവിധ വെബ്സൈറ്റുകൾ വഴിയും ടെലിഗ്രാം വഴിയുമെല്ലാം എപികെ മോഡിലാണ് ഈ ആപ്പുകൾ ലഭ്യമാകുക.

ഇവ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി ഈ ആപ്പിലെ മാൽവെയറുകൾ ഉപയോക്താക്കളുടെ ഉപകരണത്തിൽ എത്തുന്നതാണ്. ശേഷം ഇവിടെ നിന്ന് ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, രഹസ്യ ചിത്രങ്ങൾ, വീഡിയോകൾ ഉൾപ്പെടെയുള്ള നിരവധി വിവരങ്ങൾ ചോർത്തുന്നതായിക്കും. എല്ലാത്തരത്തിലും ഉപയോക്താക്കളെ ഇത് ദോഷകരമായി ബാധിക്കുന്നതായിരിക്കും. പല ഉപയോക്താക്കൾക്കും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടുണ്ട്. ആയതിനാൽ ഈ ആപ്പുകൾ ഉപയോഗിക്കുന്നവർ എത്രയും വേഗം തന്നെ ഈ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
അതേ സമയം ശരിക്കുമുള്ള വാട്സ്ആപ്പ് വഴിയും പല തരത്തിലുള്ള തട്ടിപ്പുകൾ നടക്കാറുണ്ട്. അജ്ഞാതമായ നമ്പറുകളിൽ നിന്ന് വിളിച്ചോ സന്ദേശങ്ങൾ അയച്ചോ ആണ് തട്ടിപ്പുകാർ തട്ടിപ്പ് നടത്തുന്നത്. നഗ്ന വീഡിയോ കോളുകൾ ചെയ്ത് ഇത് സ്ക്രീൻ ഷോർട്ട് എടുത്തതിന് ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങളും മുൻപ് പല തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളോടും ഉപയോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
മാത്രമല്ല എന്തെങ്കിലും ആപ്പ് ഉപയോക്താക്കൾക്ക് ആവിശ്യമായി വന്നാൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നീങ്ങനെയുള്ള വിശ്വസനീയ ശ്രോതസുകളിൽ നിന്ന് മാത്രമെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവു. മാത്രമല്ല നിങ്ങൾക്ക് അജ്ഞാതമായി വരുന്ന മെയിലുകൾ സന്ദേശങ്ങൾ എന്നിവയിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കാനും ഉപയോക്താക്കൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഇതും സമാനമായ അപകടത്തിന് കാരണമാക്കുന്നതാണ്.
ഇതിന് പുറമെ ഓൺലൈനായി നിരവധി തട്ടിപ്പുകളും ഇപ്പോൾ നടക്കുന്നുണ്ട്. ഫോൺ കോളുകൾ വഴിയും വിവധ സോഷ്യൽ മീഡിയകൾ വഴിയും ആണ് ഇത്തരത്തിൽ ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നുണ്ട്. അതേ സമയം നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പിന് വിധേയമായിട്ടുണ്ടെങ്കിൽ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കേണ്ടതാണ്. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ വിവരം അറിയിച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








