ആൻഡ്രോയിഡുമായി കൈകോർക്കാൻ ഐഫോൺ; പുതിയമാറ്റം ടെക് ലോകത്തിൽ വലിയ വിപ്ലവം ഉണ്ടാക്കും
ആഗോള സ്മാർട്ട് ഫോൺ വിപണിയിലെ ഏറ്റവും വലിയ യുദ്ധമാണ് ആൻഡ്രോയിഡും ഐഫോണും തമ്മിൽ നടക്കുന്നത്. സാംസങ്, വൺപ്ലസ്, ഷവോമി, മോട്ടറോള തുടങ്ങിയ പ്രധാന സ്മാർട്ട് ഫോൺ നിർമ്മാതാക്കളെല്ലാം ആൻഡ്രോയിഡ് ഫോണുകൾ പുറത്തിറക്കുമ്പോൾ ആപ്പിൾ പുറത്തിറക്കുന്നത് ഐഫോണുകളാണ്. ഉപയോക്താക്കളുടെ ഇടയിലാണ് പ്രധാനമായും ആൻഡ്രോയിഡ്, ഐഫോൺ തർക്കങ്ങൾ നടക്കുന്നത്.
ആൻഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഐഫോൺ സുരക്ഷിതത്വം കൂടുതൽ നൽകുന്നുണ്ട് എങ്കിലും ഫീച്ചറുകളിൽ മുന്നിട്ട് നിൽക്കുന്നത് ആൻഡ്രോയിഡ് ഫോണുകളാണ്. ഒരു ആൻഡ്രോയിഡ് ഫോണിൽ ലഭിക്കുന്ന ഫീച്ചറുകൾ എല്ലാം ഐഫോണിൽ ലഭിക്കണം എന്നില്ല. മാത്രമല്ല ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ഫോണുകളാണ് അതിനാൽ തന്നെ ഇവർക്ക് പരസ്പരം ഫയലുകൾ എളുപ്പത്തിൽ കൈമാറാൻ സാധിക്കുന്നതാണ്. എന്നാൽ ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് ഫയലുകൾ കൈമാറ്റം ചെയ്യുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് ആപ്പിൾ. ഐഫോണിൽ നിന്ന് വളരെ എളുപ്പത്തിൽ ആൻഡ്രോയിഡ് ഫോണുകളിലേക്ക് ഫയലുകൾ കൈമാറ്റം ചെയ്യാൻ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ആപ്പിൾ പുറത്തിറക്കും എന്നാണ് പുറത്ത് വരുന്ന ചില പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷത്തോടെ ആയിരിക്കും ഈ സാങ്കേതിക വിദ്യ പുറത്തിറങ്ങുക എന്നാണ് ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഡിഎംഎ കംപ്ലയിൻസ് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
അതേ സമയം ആൻഡ്രോയിഡിൽ നിന്ന് ഡാറ്റകൾ ഐഫോണുകളിലേക്ക് അയയ്ക്കാൻ സഹായിക്കുന്ന നിരവധി ആപ്പുകൾ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. എന്നാൽ ആപ്പിൾ നേരിട്ട് പുറത്തിറക്കുന്ന ആപ്പിനായി ആണ് ഇപ്പോൾ ആപ്പിൾ ആരാധർ ഏറെ കാത്തിരിക്കുന്നത്. ഈ ഫീച്ചർ ഐഫോണുകളിൽ എത്തിയാൽ ഐഫോൺ ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നിന് പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ ഈ വർഷം അവസാനം തന്നെ ഈ സൗകര്യം ആപ്പിൾ പുറത്തിറക്കിയേക്കും.

MOST READ: ഇല്ലോളം വൈകിയാലും ഒടുവിൽ എത്തി, ഇനി അധികം അന്വേഷിക്കാൻ നിക്കേണ്ട, ഷവോമി 14 സെറ്റാണ്!
അതേ സമയം യൂറോപിൽ ഏറെ വിവാദമായ സഫാരി ബ്രൗസർ ആൺഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യവും ആപ്പിൾ ഉടൻ അവതരിപ്പിക്കും എന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ വർഷത്തിന്റെ അവസാനത്തോടെ ഇത് യൂറോപ്പിൽ നടപ്പിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന്റെ ഉപകണത്തിൽ ഇൻബ്വിൽഡ് ആയി വരുന്ന ആപ്പാണാണ് സഫാരി ബ്രൗസർ. നിലവിൽ യൂറോപ്പിലെ എല്ലാ ഐഫോൺ ഉപയോക്താക്കളുടെയും ഫോണിൽ ഈ ബ്രൗസർ ഉണ്ട്.
നിരവധി ഉപയോക്താക്കളുടെ ഫോണിൽ ഈ ആപ്പ് ഉണ്ടെങ്കിലും എല്ലാവരും തന്നെ ഇത് ഉപയോഗിക്കുന്നില്ല. ഫോണിലെ സ്റ്റോറേജ് കുറയാൻ ഈ ആപ്പ് കാരണം ആകുന്നു എന്നാണ് ഉപയോക്താക്കളുടെ പ്രധാന പരാതി. അതേ സമയം പുതിയ മാറ്റം നടപ്പിലാക്കിയാൽ താത്പര്യം ഉള്ള ഉപയോക്താക്കൾ മാത്രം ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കും വിധത്തിൽ എത്തുന്നതായിരിക്കും. ഇപ്പോൾ ശക്തമായ നിയമങ്ങളാണ് യൂറോപ്പിൽ നടപ്പിലാക്കുന്നത്.
നേരത്തെ അനുവദിച്ചതിലും അധികം റേഡിയേഷൻ പുറത്തു വിടുന്നു എന്ന കാരണത്താൽ ഐഫോൺ 12 ഫോണുകൾ ഫ്രാൻസിൽ നിരോധിച്ചിരുന്നു. ഇതിനോടകം തന്നെ വിറ്റുപോയ ഫോണുകൾ തിരിച്ച് വിളിക്കണം എന്നും അധികാരികൾ ആപ്പിളിനോട് ആവിശ്യപ്പെട്ടു. എന്നാൽ സോഫ്റ്റുവെയർ അപ്ഡേറ്റിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും എന്നായിരുന്നു ആപ്പിളിന്റെ മറുപടി. എന്നിരുന്നാലും ആപ്പിളിന്റെ മറുപടിയിൽ ഫ്രഞ്ച് അധികാരികൾ തൃപ്തരായിരുന്നില്ല. തുടർന്ന് ഈ ഫോണുകൾ ഇവിടെ നിരോധിച്ചിരുന്നു.
നിലവിൽ ആപ്പിളിന്റെതായ ഒരു ഇക്കോസിസ്റ്റത്തിൽ ആണ് ആപ്പിൾ ഉത്പന്നങ്ങൾ പരസ്ബരം ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ നിന്ന് പുറത്ത് വന്ന് മറ്റ് ആൻഡ്രോയിഡ് ഉപകരണങ്ങളുമായി ഇടപഴകാനുള്ള അവസരവും ആപ്പിൾ ഇപ്പോൾ ഒരുക്കുന്നുണ്ട്. ഇതിന്റെ ആദ്യ ഭാഗമായി ഐഫോൺ 15 സീരീസ് ഫോണുകളിൽ സി ടൈപ്പ് ചാർജിങ് പോർട്ട് ആപ്പിൾ നൽകിയിരുന്നു. പുതിയ ആപ്പ് കൂടി പുറത്തിറക്കുന്നതോടെ ആൻഡ്രോയിഡ് ഫോണുകളുമായി ഐഫോണിന് അടുത്തിടപെടാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








