Home
Apps

15,000 രൂപയുടെ ഫോണിലും ഡിഎസ്എൽആർ ക്യാമറയ്ക്ക് സമാനമായ ചിത്രങ്ങളെടുക്കാം; ഈ വിദ്യ പരീക്ഷിച്ചാൽ മതി

സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവരുടെ ഇഷ്ടപ്പെട്ട ഫീച്ചറാണ് ഇതിന്റെ ക്യാമറകൾ. ആദ്യ കാലങ്ങളിൽ മൊബൈൽ ഫോണുകളിൽ ക്യാമറകൾ എത്തിയപ്പോൾ വലിയ അത്ഭുതത്തോടെയാണ് ഉപയോക്താക്കൾ ഇതിനെ നോക്കി കണ്ടത്. എന്നാൽ ഇപ്പോൾ ഇത് സർവ്വ സാധാരണമായി മാറി കഴിഞ്ഞു. സത്യം പറഞ്ഞാൽ പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന ക്യാമറകൾ ഇന്ന് പല ഫോണുകളിൽ ഉണ്ട്.

മികച്ച ക്യാമറാ ഫിച്ചറുകൾ വാ​ഗ്ദാനം ചെയ്യുന്ന ഫോണുകളിൽ ചിലതാണ് സാംസ​ങ് ​ഗാലക്സി എസ് 24 അൾട്ര, എസ് 23 അൾട്ര, ഐഫോൺ 15 പ്രോ മാക്സ്, 14 പ്രോ മാക്സ്, വിവോ എക്സ് 100 പ്രോ, ​ഗൂ​ഗിൾ പിക്സൽ 8 പ്രോ തുടങ്ങിയവയെല്ലാം. ഡിഎസ്എൽആർ ക്യാമറകൾക്ക് വരെ വെല്ലുവിളി ഉയർത്തുന്ന ക്യാമറാ സാങ്കേതിക വിദ്യകൾ ഈ ഫോണുകളിൽ ഉണ്ട് എന്ന് പറഞ്ഞാലും മോശമാകില്ല.

15,000 രൂപയുടെ ഫോണിലും ഡിഎസ്എൽആറിന് സമാനമായ ചിത്രങ്ങളെടുക്കാം

MOST READ: പഴയ ഫോണുകൾക്കും എസ്24 സീരീസിന് സമാനമായ എഐ ഫീച്ചറുകൾ നൽകാനൊരുങ്ങി സാംസങ്; പുതിയ തീരുമാനം ഉടൻ

അത്രയ്ക്ക് മികച്ച ക്യാമറാ ഫീച്ചറുകളാണ് ഈ ഫോണുകൾ വാ​ഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇവയെല്ലാം തന്നെ പ്രീമിയം സെ​ഗ്മെന്റിൽ ഉൾപ്പെടുന്ന ഫോണുകൾ ആണ്. ഇവ സ്വന്തമാക്കണമെങ്കിൽ ഉയർന്ന വില തന്നെ നൽകേണ്ടി വരുന്നതാണ്. ആയതിനാൽ തന്നെ എല്ലാത്തരം ഉപയോക്താക്കൾക്കും ഈ ഫോണുകൾ സ്വന്തമാക്കാൻ സാധിക്കുന്നതായിരിക്കില്ല. സാധാരണക്കാരയാ ഉപയോക്താക്കളിൽ ഭൂരിഭാ​ഗം ആളുകളും സ്വന്തമാക്കുന്നത് ബഡ്ജറ്റ് ഫ്രണ്ട്ലി, മിഡ് ബഡ്ജറ്റ് ഫോണുകൾ ആയിരിക്കും.

എന്നാൽ ഈ ഫോണുകൾക്ക് പരിമിതമായ ക്യാമറാ ഫീച്ചറുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പല പോരായ്മകളും ഈ ഫോണിന്റെ ക്യാമറയ്ക്ക് ഉണ്ടായിരിക്കുന്നതായിരിക്കും എന്നാൽ ചില വിദ്യകൾ ഉപയോ​ഗിച്ചാൽ ഈ പോരായ്മകൾ എല്ലാം പരിഹരിച്ച് പ്രൊഫഷണൽ ഡിഎസ്എൽആർ ക്യാമറകൾക്ക് സമാനമായ ഫീച്ചറുകൾ എല്ലാം നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് എന്നല്ലെ നിങ്ങൾ ചിന്തിക്കുന്നത്? ഇതിന് സഹാക്കുന്ന നിരവധി ആപ്പുകൾ ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

15,000 രൂപയുടെ ഫോണിലും ഡിഎസ്എൽആറിന് സമാനമായ ചിത്രങ്ങളെടുക്കാം

MOST READ: എസി ഉപയോ​ഗിച്ച് ഇലക്ട്രിസിറ്റി ബില്ല് കൂടിയോ? വിഷമിക്കണ്ട ഈ വിദ്യ ഉപയോ​ഗിച്ചാൽ ബില്ല് പകുതിയായി കുറയ്ക്കാം

ഇതിൽ പ്രധാനപ്പെട്ട മൂന്ന് ആപ്പുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഇതിൽ ആദ്യത്തെ ആപ്പ് ആണ് പ്രോ കാം എക്സ് ലൈറ്റ് (PRO CAM X-LITE: HD CAMERA PRO). ഇത് ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. നിങ്ങളുടെ ഫോണിലെ സാധാരണ ക്യാമറയെ ഒരു പ്രൊഫഷണൽ ക്യാമറയാക്കി മാറ്റിയെടുക്കാൻ സഹായിക്കുന്ന നിരവധി ഫീച്ചറുകൾ ഈ ആപ്പിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. ഇതിൽ ഫീച്ചറുകൾ മാനുവൽ ആയി നൽകാനുള്ള ഓപ്ഷനും ഉണ്ടായിരിക്കുന്നതാണ്.

വിവധ അളവിൽ സൂം ചെയ്യാനും ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഇക്കൂട്ടത്തിലെ മറ്റൊരു പ്രധാനപ്പെട്ട ആപ്പാണ് വി എസ് സി ഒ (VSCO: PHOTO&VIDEO EDITOR). ഈ ആപ്പും നിങ്ങൾക്ക് പ്ല സ്റ്റോറിൽ നിന്ന് ലഭിക്കുന്നതാണ്. ഒരു ക്യാമറ ആപ്പ് എന്നതിന് പുറമെ ഇതൊരു മനോഹരമായ വീഡിയോ എഡിറ്റിങ് ആപ്പ് കൂടിയാണ്. കൂടാതെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനായി പ്രൊഫഷണൽ ടച്ചുള്ള വിവിധ ഫിൽട്ടറുകളും ഈ ആപ്പിൽ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

നിങ്ങൾ നിങ്ങളുടെ ഫോണിൽ എടുത്ത ചിത്രങ്ങൾ മനോഹരമാക്കി മാറ്റാൻ സഹായിക്കുന്ന മറ്റൊരു ആപ്പാണ് ലൈറ്റ്റൂം (lightroom photo and video editor). നിലവിൽ പല ഉപയോക്താക്കളും ഈ ആപ്പ് ഉപയോ​ഗിക്കുന്നുണ്ടാകും. നിങ്ങൾ എടുക്കുന്നത് എത്ര മോശം ചിത്രമാണെങ്കിലും ലൈറ്റ് റൂമിന്റെ സഹായത്താൽ ഈ ഫോട്ടോ വളരെ ആകർഷണിയത ഉള്ളതാക്കി മാറ്റാൻ സാധിക്കുന്നതായിരിക്കും. നിലവിൽ പ്ലേ സ്റ്റോറിൽ ലഭിക്കുന്നതിൽ ഏറ്റവും മികച്ച ഫോട്ടോ എഡിറ്റിങ് ആപ്പായി ലൈറ്റ്റൂമിനെ കണക്കാക്കാവുന്നതാണ്.

നിങ്ങളുടെ സാധാരണ ഫോണിൽ എടുത്ത ചിത്രങ്ങളെ ഡിഎസ്എൽആർ ചിത്രങ്ങളോട് സാമ്യമുള്ളതാക്കാൻ സഹായിക്കുന്ന മൂന്ന് ആപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്. നിങ്ങളുടെ ഫോണിൽ മികച്ച ക്യാമറ ഇല്ല എന്ന വിഷമം ഇനി വേണ്ട. ഈ ആപ്പുകളുടെ സഹായത്തോടെ ഇനി മുതൽ നിങ്ങൾ എടുക്കുന്ന ചിത്രങ്ങൾ വളരെ മനോഹരമുള്ളതാക്കി മാറ്റാൻ സാധിക്കുന്നതാണ്. മികച്ച ചിത്രങ്ങൾ എടുക്കാൻ ഇനി പ്രീമിയം ഫോണുകളുടെ ആവിശ്യം വേണ്ടിവരുന്നില്ല.

More from GizBot

Best Mobiles in India

English summary
Most common users own budget-friendly and mid-budget phones. But these phones will have limited camera features. The camera of this phone may have many shortcomings, but by using some techniques, all these shortcomings can be overcome to achieve features similar to those of professional DSLR cameras.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X