Home
News

പഴയ ഫോണുകൾക്കും എസ്24 സീരീസിന് സമാനമായ എഐ ഫീച്ചറുകൾ നൽകാനൊരുങ്ങി സാംസങ്; പുതിയ തീരുമാനം ഉടൻ

ആദ്യത്തെ എഐ ഫോണുകൾ എന്ന സവിശേഷതയിൽ പുറത്തിറങ്ങിയ ഫോണുകൾ ആയിരുന്നു ​ഗൂ​ഗിളിന്റെ പിക്സൽ 8 സീരീസ് ഫോണുകൾ. പിക്സൽ 8, 8 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരുന്നു ഈ സീരീസിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ സാംസങ്ങും തങ്ങളുടെ പുതിയ ഫോണിൽ എഐ ഫീച്ചറുകൾ ഉൾപ്പെടുത്തി.

​ഗാലക്സി എഐ എന്ന പേരിലാണ് സാംസങ് തങ്ങളുടെ എഐ ഫീച്ചറുകൾ അവതരിപ്പിച്ചത്. ഈ വർഷം ആദ്യം അവതരിപ്പിച്ച ​ഗാലക്സി എസ് 24 സീരീസ് ഫോണുകളിൽ ആയിരുന്നു ഈ ഫീച്ചറുകൾ സാംസങ് ആദ്യം നൽകിയത്. ​ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആയിരുന്നു ഈ സീരീസിൽ ഉണ്ടായിരുന്നത്. ലൈവ് ട്രാൻസിലേഷൻ, സർക്കിൾ ടു സർച്ച് തുടങ്ങി നിരവധി ഫീച്ചറുകൾ ആണ് സാംസങ് വാ​ഗ്ദാനം ചെയ്തത്.

പഴയ ഫോണുകൾക്കും എഐ ഫീച്ചറുകൾ നൽകാനൊരുങ്ങി സാംസങ്; പുതിയ തീരുമാനം ഉടൻ

MOST READ: എസി ഉപയോ​ഗിച്ച് ഇലക്ട്രിസിറ്റി ബില്ല് കൂടിയോ? വിഷമിക്കണ്ട ഈ വിദ്യ ഉപയോ​ഗിച്ചാൽ ബില്ല് പകുതിയായി കുറയ്ക്കാം

ഇതിന് പിന്നാലെ എസ് 23 സീരീസ് ഫോണുകൾ, ഗാലക്സി ഇസെഡ് ഫ്ലിപ്പ് 5, ഫോൾഡ് 5, ​ഗാലക്സി ടാബ് എസ് 9 എന്നീ ഉപകരണങ്ങൾക്കും സാംസങ് ഈ എഐ ഫീച്ചറുകൾ നൽകുകയുണ്ടായി. പുതിയ സോഫ്റ്റുവെയർ അപ്ഡേറ്റ് വഴിയാണ് ഈ ഉപകരണങ്ങൾക്ക് പുതിയ എഐ ഫീച്ചറുകൾ ലഭിച്ചത്. ഇപ്പോൾ ഇതാ എസ് 23 ഫോണുകളുടെ മുൻ​ഗാമികളായ എസ് 22 സീരീസ് ഫോണുകൾക്കും ഈ ഫീച്ചർ നൽകാൻ തയ്യാറെടുക്കുകയാണ് കമ്പനി.

​ഗാലക്സി എസ് 22, എസ് 22 പ്ലസ്, എസ് 22 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ഈ സീരീസിൽ ഉള്ളത്. പ്രമുഖ ദക്ഷിണ കൊറിയൻ മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടത്. സാംസങ്ങിൻ്റെ മൊബൈൽ ഡിവിഷൻ പ്രസിഡൻ്റ് ടിഎം റോയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് എന്ന തരത്തിലാണ് ഈ മാധ്യമം വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. കമ്പനിയുടെ 55-ാമത് ഷെയർഹോൾഡർമാരുടെ മീറ്റിങ്ങിൽ ആയിരുന്നു ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പഴയ ഫോണുകൾക്കും എഐ ഫീച്ചറുകൾ നൽകാനൊരുങ്ങി സാംസങ്; പുതിയ തീരുമാനം ഉടൻ

MOST READ: റിയൽമി നാർസോ 70 പ്രോ 5ജിയുടെ വിൽപന ആരംഭിച്ചു; മികച്ച ഓഫറുകൾക്കൊപ്പം കിടിലം സമ്മാനവും സ്വന്തമാക്കാം

അതേ സമയം ഈ മാർച്ച് മാസം മുതൽ ആയിരുന്നു എസ് 23 സീരീസ്, ടാബ് എസ് 9 സീരീസ്, ഇസഡ് ഫ്ലിപ്പ് 5, ഇസഡ് ഫോൾഡ് 5 എന്നീ ഉപകരണങ്ങൾക്ക് എഐ ഫീച്ചറുകൾ ലഭ്യമായത്. വൺ യുഐ 6.1 അപ്‌ഡേറ്റ് വഴി ആയിരുന്നു ഈ ഫോണുകൾ ഈ ഫീച്ചറുകൾ ലഭിച്ചത്. അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന പല ഫോണുകൾക്കും എഐ ഫീച്ചറുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

ലൈവ് ട്രാൻസിലേറ്റ്, ചാറ്റ് അസിസ്റ്റ്, ഇൻ്റർപ്രെറ്റർ മോഡ്, നോട്ട് അസിസ്റ്റ്, ബ്രൗസിംഗ് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, സർക്കിൾ ടു സർച്ച് എന്നിവയാണ് ​ഗാലക്സി എഐയുടെ പ്രധാന ഫീച്ചറുകൾ. അതേ സമയം സാംസങ്ങിന് പുറമെ ആപ്പിളും എഐ ഫോൺ പുറത്തിറക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ട് എന്നും ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ഒരു പക്ഷെ ഈ വർഷം സെപ്റ്റംബർ മാസം പുറത്തിറങ്ങുന്ന ഐഫോൺ 16 സീരീസിൽ ആയിരിക്കും ഈ ഫീച്ചറുകൾ ആപ്പിൾ നൽകുക. ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ് എന്നിങ്ങനെ നാല് ഫോണുകൾ ആയിരിക്കും ഐഫോൺ 16 സീരീസിൽ ഉണ്ടാകാൻ സാധ്യത. ആപ്പിൾ മാത്രമല്ല ടെസ്ല സിഇഒ ആയ ഇലോൺ മസ്കും സ്വന്തമായി എഐ പ്ലാറ്റ്ഫോം വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

വരും നാളുകളിൽ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കാൻ സാധ്യതയുള്ള സാങ്കേതിക വിദ്യയാണ് എഐ. പല കാര്യങ്ങൾക്കും ജോലികൾക്കും എഐ സേവനങ്ങൾ ആവിശ്യമായി വന്നേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം എഐ പല തരത്തിൽ ദുരുപയോ​ഗപ്പെട്ടെക്കാം എന്നും വി​ദ​ഗ്ദർ വിലയിരുത്തുന്നുണ്ട്. ഓപ്പൺ എഐയുടെ തലവനായ സാം ആൾട്ട്മാൻ വരെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung also provided these AI features to the S23 series phones, the Galaxy Z Flip 5, Fold 5, and Galaxy Tab S9. These devices got new AI features through a new software update. Now the company is preparing to provide this feature to S22 series phones, which are the predecessors of S23 phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X