എസി ഉപയോഗിച്ച് ഇലക്ട്രിസിറ്റി ബില്ല് കൂടിയോ? വിഷമിക്കണ്ട ഈ വിദ്യ ഉപയോഗിച്ചാൽ ബില്ല് പകുതിയായി കുറയ്ക്കാം
കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ട് ഇരിക്കുന്ന പ്രധാന പ്രശ്നമാണ് കനത്ത ചൂട്. മുമ്പ് എങ്ങും കാണാത്ത വിധത്തിൽ കനത്ത ചൂട് ആണ് ഇത്തവണ രേഖപ്പെടുത്തുന്നത്. സാധാരണ മാർച്ച് മാസം കഴിഞ്ഞതിന് ശേഷമാണ് ചൂട് അനുഭവപ്പെടുന്നത് എങ്കിൽ ഇത്തവണ ഫെബ്രുവരി മാസത്തിന്റെ ആരംഭം മുതൽ തന്നെ കനത്ത ചൂട് ആയിരുന്നു അനുഭവപ്പെട്ടത്.
പല ജില്ലകളിലും 38 ഡിഗ്രി സെൽഷ്യസിന് അടുത്താണ് കൂടിയ താപനില രേഖപ്പെടുത്തുന്നത്. ഈ ചൂടിൽ നിന്നെല്ലാം രക്ഷപെടാനുള്ള ഏകമാർഗമാണ് എസികൾ. എന്നാൽ മികച്ച എസി സ്വന്തമാക്കണം എങ്കിൽ സാധാരണക്കാർക്ക് താങ്ങാനാകാത്ത വിലയാണ് ഇവയ്ക്ക് ഈടാക്കുന്നത്. എസി വാങ്ങിയാൽ തന്നെ സാധാരണക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഉയർന്ന ഇലക്ട്രിസിറ്റി ബില്ല്. എസി ഉപയോഗിക്കുന്നവർക്ക് പലപ്പോഴും ഇരട്ടിയായി ആയിരിക്കും ഇലക്ട്രിസിറ്റി ബില്ല് വരുന്നത്.

ആയതിനാൽ തന്നെ പലരും തണുപ്പ് കുറച്ച് അൽപ നേരത്തെയ്ക്ക് മാത്രമായിരിക്കും എസി ഉപയോഗിക്കുക. പിന്നീട് ചൂട് കൂടുമ്പോൾ വീണ്ടും എസി ഓൺ ആക്കും. അതേ സമയം കുറഞ്ഞ ഇലക്ട്രിസിറ്റി ബില്ലിൽ നല്ല രീതീയിൽ എസിയിൽ നിന്ന് തണുപ്പ് ആസ്വദിക്കാൻ സാധിച്ചാലോ? ഇത് എങ്ങനെ ആണെന്നല്ലെ നിങ്ങൾ ചിന്തിക്കുന്നത് പറഞ്ഞുതരാം. ഇതിനായി നിങ്ങളുടെ റൂമിൽ ഒരു സീലീങ് ഫാൻ കൂടി ആവിശ്യമാണ്.
തണുപ്പ് വലിയ രീതിയിൽ കൂട്ടി ഇടുന്നതാണ് പലപ്പോഴും ഇലക്ട്രിസിറ്റി ബില്ല് വർധിക്കാൻ കാരണം എന്നാൽ നിങ്ങൾ 26 ഡിഗ്രിയായി നിങ്ങളുടെ എസി സെറ്റ് ചെയ്യുക. ഇപ്പോൾ വലിയ തണുപ്പ് ഒന്നും അനുഭവപ്പെടില്ല. എന്നിരുന്നാലും മുറി പുറത്തെ താപനിലയിൽ നിന്ന് അൽപമൊന്ന് തണുക്കുമ്പോൾ നിങ്ങളുടെ സീലീങ് ഫാൻ കൂടി ഓൺ ചെയ്യുക. അഞ്ച് മിനിറ്റിനുള്ളിൽ തന്നെ നിങ്ങളുടെ റൂം നല്ലത് പോലെ തണുക്കുന്നതായിരിക്കും.

26 ഡിഗ്രി എന്നത് അത്ര വലിയ തണുപ്പ് ഒന്നുമായിരിക്കില്ല സാധാരണ കാലാവസ്ഥ ആയിരിക്കും. എന്നിരുന്നാലും ഈ കാലാവസ്ഥയിൽ ബൈക്ക് ഓടിച്ചുപോകുന്നത് ഒന്ന് ആലോചിച്ചു നോക്ക് ഇപ്പോൾ നമ്മുക്ക് നല്ല തണുപ്പ് അനുഭവപ്പെടില്ലേ? അതേ സയൻസ് തന്നെയാണ് ഇവിടെയും പ്രാവർത്തികമാകുന്നത്. ഇങ്ങനെ ചെയ്താൽ വലിയ രീതിയിൽ നിങ്ങൾക്ക് ഇല്ക്ട്രിസിറ്റി ബില്ല് ലാഭിക്കാനും സാധിക്കുന്നതാണ്. നല്ല തണുപ്പിൽ എസി ഉപയോഗിക്കുന്നതിന്റെ പകുതി ബില്ല് മാത്രമെ ഇത്തരത്തിൽ ഉപയോഗിച്ചാൽ വരു.
അതേ സമയം നിങ്ങൾ ഉപയോഗിക്കുന്ന എസിയ്ക്ക് ഫൈവ് സ്റ്റാർ നിലവാരം ഉണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്. ഇവയും നിങ്ങളുടെ ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കുന്നതായിരിക്കും. വേനൽ കാലമായതിനാൽ തന്നെ ഓൺലൈൻ ആയും ഓഫ്ലൈൻ ആയും നിരവധി കമ്പനികൾ എസിയ്ക്ക് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. എസി വാങ്ങാനുള്ള ബഡ്ജറ്റ് നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കൂളറുകളെ നിങ്ങൾക്ക് ആശ്രയിക്കാൻ സാധിക്കുന്നതാണ്.
അതേ സമയം റൂമിൽ എസി വെയ്ക്കുമ്പോൾ ചില കാര്യങ്ങളും ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ തണുപ്പ് ലഭിക്കാൻ എസി മുകളിൽ വയ്ക്കുന്നതാണ് ഏറ്റവും അനുയോജ്യം. പക്ഷെ മാസത്തിൽ ഒരിക്കൽ എങ്കിലും ഇത് വൃത്തിയാക്കേണ്ടതുണ്ട്. പൊടി എളുപ്പം അടിയാൻ സാധ്യതയുള്ളിടത്ത് എസി വെയ്ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നേരിട്ട് സൂര്യപ്രകാശം അടിക്കാനും തീപിടിക്കാനും ദ്രവിക്കാനും സാധ്യതയുള്ളിടത്ത് എസിയുടെ പുറംഭാഗം വെയ്ക്കാതിരിക്കാനും ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യങ്ങളെല്ലാം വലിയ അപകടം വിളിച്ചു വരുത്തിയേക്കാം.


Click it and Unblock the Notifications








