Home
News

50എംപി ക്യാമറയുടെ കരുത്തിൽ റിയൽമി 12എക്സ് 5ജി പുറത്തിറക്കി; 16,000 രൂപയ്ക്ക് ഇത്രയും അധികം ഫീച്ചറുകളോ?

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ റിയൽമി 12 എക്സ് 5ജി ചൈനയിൽ ലോഞ്ച് ചെയ്തു. 12 സീരീസിലെ ഏറ്റവും പുതിയ ഫോൺ ആയിട്ടാണ് റിയൽമി തങ്ങളുടെ 12 എക്സ് 5ജി അവതരിപ്പിച്ചിരിക്കുന്നത്. ഉടൻ തന്നെ ഈ ഫോൺ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഫോണിന്റെ മുൻ​ഗാമികളെ നേരത്തെ തന്നെ റിയൽമി ഇന്ത്യയിൽ എത്തിച്ചിരുന്നു. മുൻ​ഗാമികളിൽ നിന്നെല്ലാം നിരവധി അപ്​ഗ്രേഡുമായിട്ടാണ് പുതിയ റിയൽമി 12 എക്സ് 5ജി എത്തിയിരിക്കുന്നത്. ഒരു മിഡ് ബഡ്ജറ്റ് ഫോൺ ആണ് ഇത്. എന്നാൽ ബഡ്ജറ്റിനെ വെല്ലുന്ന ഫീച്ചറുകൾ റിയൽമി ഈ ഫോണിൽ നൽകിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായ പരിശോധിക്കാം.

50എംപി ക്യാമറയുടെ കരുത്തിൽ റിയൽമി 12എക്സ് 5ജി പുറത്തിറക്കി

MOST READ: വില കുറഞ്ഞ ഫോണിലും എഐ ഫീച്ചറുകൾ അവതരിപ്പിച്ച് സാംസങ്; സാധാരണക്കാർക്കും ഇനി ​ഗാലക്സി എഐ ആസ്വദിക്കാം

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് റിയൽമി 12 എക്സ് 5ജിയ്ക്കായി കമ്പനി നൽകിയിരിക്കുന്നത്. ഈ ഡിസ്പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റും അവകാശപ്പെടാനുണ്ട്. ഈ ഡിസ്പ്ലേയുടെ മുകളിലായി ഒരു പഞ്ച് ഹോളും റിയൽമി നൽകിയിട്ടുണ്ട്. ഈ പഞ്ച് ഹോളിലാണ് റിയൽമി 12 എക്സ് 5ജിയുടെ ഫ്രണ്ട് ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസറാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്.

12 ജിബി വരെ റാമും 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ വാ​ഗ്ദാനം ചെയ്യുന്നതാണ്. ആവിശ്യമെങ്കിൽ എസ്ഡി കാർഡ് ഉപയോ​ഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനും ഉപയോക്താക്കൾക്ക് ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Realme UI 5.0-ൽ ആണ് റിയൽമി 12 എക്സ് പ്രവർത്തിക്കുന്നത്. 15W ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററിയും ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്.

50എംപി ക്യാമറയുടെ കരുത്തിൽ റിയൽമി 12എക്സ് 5ജി പുറത്തിറക്കി

MOST READ: ഗാലക്സി എസ്24 മുതൽ ഐഫോൺ 15ന് വരെ കിടിലം ഓഫറുമായി ആമസോൺ; ഈ ഹോളി ശെരിക്കും കളർഫുൾ ആകും

ഈ ഫോണിൽ ഏറ്റവും ശ്രദ്ധേയമായത് ഇതിന്റെ ക്യാമറാ ഡിപ്പാർട്ട്മെന്റ് ആണ്. 50 എംപി ഡ്യുവൽ ക്യാമറ സംവിധാനമാണ് റിയൽമി 12 എക്സിനായി കമ്പനി നൽകിയിരിക്കുന്നത്. ഈ ക്യാമറകൾക്കൊപ്പം ഒരു എൽഇഡി ഫ്ലാഷ് ലൈറ്റും കമ്പനി നൽകിയിരിക്കുന്നു. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 8 എംപിയാണ്. 5G, 4G LTE, USB ടൈപ്പ്-സി പോർട്ട്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ.

റിയൽമി എക്സ് 12ന്റെ വാട്ടർ, ഡസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് IP54 ആണ്. ഈ ഫോണിന്റെ വില പരിശോധിക്കുമ്പോൾ അടിസ്ഥാന വേരിയന്റിന് 1399 ചൈനീസ് യുവാൻ ആണ് വില. അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 16,200 രൂപ. ഈ വേരിയന്റിൽ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ആയിരിക്കും ഉണ്ടായിരിക്കുക. ഇതിന് പുറമെ മറ്റൊരു വേരിയന്റും റിയൽമി പുറത്തിറക്കിയിട്ടുണ്ട്.

12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും ആണ് ഈ വേരിയന്റ് വാ​ഗ്ദാനം ചെയ്യുന്നത്. 1599 ചൈനീസ് യുവാൻ ആണ് ഈ വേരിയന്റിന്റെ വില (ഇന്ത്യൻ വിപണിയിൽ ഏകദേശം 18,700 രൂപ). ബ്ലൂ ബേർഡ്, ബ്ലാക്ക് ജേഡ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ആയിരിക്കും ഈ ഫോൺ റിയൽമി പുറത്തിറക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ ഈ ഫോൺ ചൈനീസ് വിപണിയിൽ വിൽപനയ്ക്ക് എത്തും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഉടൻ തന്നെ ഈ ഫോണുകൾ ഇന്ത്യയിലെത്തും എന്നും പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം റിയൽമിയുടെ മറ്റൊരു മോഡലായ റിയൽമി നാർസോ 70 പ്രോയുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ഇന്ന് (മാർച്ച് 22) ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ ഫോണിന്റെ വിൽപന ആരംഭിച്ചത്. ആമസോൺ വഴി ഇപ്പോൾ ഈ ഫോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഫോണിന്റെ വില ആരംഭിക്കുന്നത് 19,999 രൂപ മുതലാണ്.

More from GizBot

Best Mobiles in India

English summary
Realme had already brought the predecessors of this phone to India. The new Realme 12X 5G has many upgrades from its predecessors. It is a mid-budget phone. But the biggest feature is that Realme has provided features that beat the budget for this phone. Let's check in detail what the main features of this phone are.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X