Home
News

വില കുറഞ്ഞ ഫോണിലും എഐ ഫീച്ചറുകൾ അവതരിപ്പിച്ച് സാംസങ്; സാധാരണക്കാർക്കും ഇനി ​ഗാലക്സി എഐ ആസ്വദിക്കാം

ഈ വർഷം സാംസങ് നടത്തിയ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ​ഗാലക്സി എഐ. തങ്ങളുടെ ഏറ്റവും പുതിയ ഫോണുകളായ ​ഗാലക്സി എസ് 24 സീരീസ് ഫോണുകളിൽ ആയിരുന്നു സാംസങ് ആദ്യമായി എഐ ഫീച്ചറുകൾ നൽകിയത്. ഇത് സൂപ്പർ ഹിറ്റായതോടെ മറ്റ് ചില മോഡലുകൾക്ക് കൂടി സാംസങ് ഈ എഐ ഫീച്ചറുകൾ നൽകി.

​ഗാലക്സി എസ് 23 സീരീസ് ഫോണുകൾ, ​ഗാലക്സി ഇസെഡ് ഫ്ലിപ്പ് 5, ഫോൾഡ് 5, ​ഗാലക്സി ടാബ് എസ് 9 എന്നീ ഉപകരണങ്ങൾക്കാണ് സാംസങ് എഐ ഫീച്ചറുകൾ കൂട്ടിച്ചേർത്തത്. ലൈവ് ട്രാൻസിലേഷൻ, സർക്കിൾ ടു സർച്ച് തുടങ്ങി നിരവധി ഫീച്ചറുകൾ ആണ് എഐയുടെ സഹോയത്തോടെ ഈ ഉപകരണങ്ങളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്. നിലവിൽ ​ഗൂ​ഗിളിന്റെ പിക്സൽ 8 സീരീസ് ഫോണുകൾക്കും ഈ എഐ ഫീച്ചറുകൾ ലഭിക്കുന്നുണ്ട്.

വില കുറഞ്ഞ ഫോണിലും എഐ ഫീച്ചറുകൾ അവതരിപ്പിച്ച് സാംസങ്

MOST READ: ഗാലക്സി എസ്24 മുതൽ ഐഫോൺ 15ന് വരെ കിടിലം ഓഫറുമായി ആമസോൺ; ഈ ഹോളി ശെരിക്കും കളർഫുൾ ആകും

ചൈനയിൽ ആകട്ടെ വൺപ്ലസ്, ഓപ്പോ തുടങ്ങിയ ബ്രാൻഡുകൾ തങ്ങളുടെ തിരഞ്ഞെടുത്ത ഫോണുകളിലും എഐ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് എഐ ഫീച്ചറുകൾ ഉള്ള ഫോണുകൾ എല്ലാം പ്രീമിയം സെ​ഗ്മെന്റ് ഫോണുകൾ ആണ് എന്നതാണ് പ്രത്യേകത. ആയതിനാൽ‌ തന്നെ സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഈ ഫോണുകൾ സ്വന്തമാക്കാൻ അൽപം പ്രയാസമാണ്. എന്നാൽ സാധാരണക്കാരായ ഉപയോക്താക്കൾക്കും എഐ ഫീച്ചറുകൾ ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് സാംസങ് ഇപ്പോൾ.

സാംസങ്ങിന്റെ ഏറ്റവും പുതിയ മിഡ് ബഡ്ജറ്റ് ഫോണായ ​ഗാലക്സി എ 55 5ജി ഫോണിനാണ് സാംസങ് ചില എഐ ഫീച്ചറുകൾ നൽകിയിരിക്കുന്നത്. ഫോണിന്റെ ക്യാമറയിലാണ് ഈ ഫീച്ചറുകൾ കമ്പനി നൽകിയിരിക്കുന്നത്. സാംസങ്ങിന്റെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സീരീസുകളിൽ ഒന്നാണ് എ സീരീസ്. ഇതിൽ പുതിയ രണ്ട് ഫോണുകളാണ് സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്സി എ 55 5ജി, എ 35 5ജി എന്നിവയാണ് ഇവ.

വില കുറഞ്ഞ ഫോണിലും എഐ ഫീച്ചറുകൾ അവതരിപ്പിച്ച് സാംസങ്

MOST READ: 15,000 രൂപയ്ക്ക് താഴെ 108എംപി ക്യാമറ, 6000mAh ബാറ്ററി; ടെക്നോ പോവ6 പ്രോ മാർച്ച് 29ന് എത്തും

ഇതിൽ എ 55 5ജിയുടെ ക്യാമറയ്ക്കാണ് എഐ ഫീച്ചറുകൾ അവകാശപ്പെടാനുള്ളത്. എന്നാൽ ഈ ഫീച്ചറുകൾ എന്തെല്ലാമാണെന്ന് സാംസങ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പുതിയ ഫോണുകളിൽ ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്ലസ് സംരക്ഷണം, ടാംപർ-റെസിസ്റ്റൻ്റ് സെക്യൂരിറ്റി സൊല്യൂഷൻ, സാംസങ് നോക്‌സ് വോൾട്ട് തുടങ്ങി നിരവധി സവിശേഷതകൾ ഉണ്ടായിരിക്കും എന്ന് സാംസങ് അറിയിച്ചിട്ടുണ്ട്. സാംസങ് ഇന്ത്യയുടെ എംഎക്‌സ് ബിസിനസ് സീനിയർ ഡയറക്ടർ ഹിരേന്ദ്രകുമാർ റാത്തോഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഗാലക്‌സി എ 55 5ജിക്ക് മെറ്റൽ ഫ്രെയിമും ഗ്യാലക്‌സി എ 35 5ജിക്ക് പ്രീമിയം ഗ്ലാസും നൽകിയിട്ടുള്ളതായി ഇദ്ദേഹം പറഞ്ഞു. ഇത് ആദ്യമായി ആണ് സാംസങ്ങിന്റെ എ സീരീസിൽ സാംസങ് നോക്‌സ് വോൾട്ട് സെക്യൂരിറ്റി നൽകുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഉപകരണങ്ങൾക്ക് ഹാർഡ്‌വെയർ അധിഷ്‌ഠിത സുരക്ഷാ സംവിധാനം നൽകിയിട്ടുണ്ടെന്നും ഇത് സോഫ്‌റ്റ്‌വെയർ ആക്രമണങ്ങളിൽ നിന്ന് ഉപകരണത്തിനെ സംരക്ഷിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

അതേ സമയം സാംസങ്ങിന്റെ എസ് 22 സീരീസ് സ്മാർട്ട് ഫോണുകൾക്കും പുതിയതായി എഐ ഫീച്ചറുകൾ നൽകും എന്ന് സാംസങ് കഴിഞ്ഞ ദിവസം അറിയിച്ചു. പുതിയ സോഫ്റ്റുവെയർ അപ്ഡേറ്റ് വഴി ആയിരിക്കും എസ് 22 സീരീസ് ഉപയോക്താക്കൾക്ക് ഈ എഐ ഫീച്ചറുകൾ നേടിയെടുക്കാൻ സാധിക്കുക. ​ഗാലക്സി എസ് 22, എസ് 22 പ്ലസ്, എസ് 22 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആണ് ഈ സീരീസിൽ ഉള്ളത്.

ഇനി പുറത്തിറങ്ങാനിരിക്കുന്ന ഒട്ടുമിക്ക സ്മാർട്ട് ഫോണുകളിലും എഐ ഫീച്ചറുകൾ പ്രതീക്ഷിക്കാവുന്നതാണ്. ഭൂരിഭാ​ഗം ടെക് കമ്പനികളും തങ്ങളുടേതായ എഐ പ്ലാറ്റ്ഫോം വികസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ആപ്പിൾ ഉടൻ തന്നെ തങ്ങളുടെ എഐ ഫോണുകൾ പുറത്തിറക്കും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ ടെസ്ല സിഇഒ ഇലോൺ മസ്കും സ്വന്തമായി ഒരു എഐ പ്ലാറ്റ്ഫോം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്.

More from GizBot

Best Mobiles in India

English summary
Samsung has given some AI features to its latest mid-budget phone, the Galaxy A55 5G. The company has provided these features in the phone's camera. The A series is one of Samsung's best-selling series. Samsung has launched two new phones in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X