Home
News

15,000 രൂപയ്ക്ക് താഴെ 108എംപി ക്യാമറ, 6000mAh ബാറ്ററി; ടെക്നോ പോവ6 പ്രോ മാർച്ച് 29ന് എത്തും

മിഡ് ബഡ്ജറ്റ് ഫോണുകളുടെയും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളുടെയും നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ടെക്നോ. തങ്ങളുടെ പല സ്മാർട്ട് ഫോണുകളും ടെക്നോ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലും അവതരിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതിയ ഒരു ഫോൺ കൂടി എത്തിക്കുകയാണ് കമ്പനി.

ടെക്നോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായാ ടെക്നോ പോവ 6 പ്രോ ഈ മാസം അവസാനം ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാർച്ച് 29ന് ആയിരിക്കും കമ്പനി ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. നേരത്തെ സ്പെയിനിലെ ബാർസലോണയിൽ വെച്ചു നടന്ന വേൾഡ് മൊബൈൽ കോൺ​ഗ്രസിൽ ടെക്നോ ഈ ഫോൺ പ്രഖ്യാപിച്ചിരുന്നു. റസ്ക് മീഡിയ പ്ലേഗ്രൗണ്ട് സീസൺ 3മായി സഹകരിച്ചാണ് ടെക്നോ തങ്ങളുടെ പുതിയ ഫോൺ പുറത്തിറക്കുന്നത്.

ടെക്നോ പോവ6 പ്രോ മാർച്ച് 29ന് എത്തും

MOST READ: കാഴ്ചയില്ലാത്തവർക്കും ഇനി കണ്ണ് കാണാം; ന്യൂറാലിങ്ക് പണി തുടങ്ങിയെന്ന് ഇലോൺ മസ്ക്

പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ വഴി ആയിരിക്കും ടെക്നോ പോവ 6 പ്രോ ഇന്ത്യൻ വിപണിയിൽ എത്തുക. തന്റെ മുൻ​ഗാമിയിൽ നിന്ന് പെർഫോമൻസിലും വെ​ഗതയിലും എല്ലാം ശക്തമായ പ്രകടനം വാ​ഗ്ദാനം ചെയ്തുകൊണ്ടാണ് പുതിയ ഫോണിനെ ടെക്നോ രം​ഗത്ത് ഇറക്കുന്നത്. ഫോണിന്റെ ചില ഫീച്ചറുകളും ഇതിനോടകം തന്നെ ടെക്നോ പുറത്ത് വിട്ടിട്ടുണ്ട്. ഇത് പരിശോധിക്കുമ്പോൾ 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലേ നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്.

ഇതിന് 120 Hz പുതുക്കൽ നിരക്കും അവകാശപ്പെടാൻ സാധിക്കുന്നതാണ്. 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും വാ​ഗ്ദാനം ചെയ്യുന്ന മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റ് ആണ് ടെക്നോ പോവ 6 പ്രോയ്ക്ക് കരുത്ത് നൽകുന്നത്. ഡൈനാമിക് ഐ ഡിസൈൻ ആണ് ഈ ഫോണിനായി കമ്പനി നൽ‌കിയിരിക്കുന്നത്. ഫോണിന്റെ പിൻവശത്തായി മനോഹരമായ എൽഇഡി ലൈറ്റുകളും ടെക്നോ സജ്ജീകരിച്ചിട്ടുണ്ട്.

ടെക്നോ പോവ6 പ്രോ മാർച്ച് 29ന് എത്തും

MOST READ: വളരെ എളുപ്പത്തിൽ സ്വന്തമാക്കാം ബ്ലൂ ആധാർ കാർഡ്; ​ഗുണങ്ങളും നിരവധിയുണ്ട്

നത്തിങ് ഫോണുകളുടെ പിൻവശത്തെ ലൈറ്റുകളോട് സാമ്യമുള്ള രീതിയിലാണ് ടെക്നോ ഈ എൽഇഡി ലൈറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഫോൺ റിങ് ചെയ്യുമ്പോളും നോട്ടിഫിക്കേഷൻ വരുമ്പോഴും ​ഗെയിമുകൾ ആസ്വദിക്കുമ്പോഴുമെല്ലാം ഈ ലൈറ്റുകൾ തെളിയുന്ന രീതിയിൽ ഇത് സജ്ജീകരിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്. താരതമ്യേന കരുത്തുറ്റ ബാറ്ററിയാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. 70W വയർഡ് ചാർജിങ് പിന്തുണയുള്ള 6,000 mAh ബാറ്ററി ആയിരിക്കും ഇത്.

ഒരു ദിവസത്തിൽ അധികം നീണ്ട് നിൽക്കുന്ന ബാറ്ററി ലൈഫ് ആണ് ടെക്നോ പോവ 6 പ്രോയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ ടെക്നോയുടെ HiOS-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന്റെ ക്യാമറാ ഫീച്ചറുകളും മികച്ച് നിൽക്കുന്നതായി കാണാൻ സാധിക്കുന്നുണ്ട്. 108 എംപിയാണ് ഈ ഫോണിന്റെ പ്രൈമറി ക്യാമറ. കൂടാതെ മറ്റ് രണ്ട് ക്യാമറകളും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.

10x ഡിജിറ്റൽ സൂം ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഇവ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിനായി ടെക്നോ നൽകിയിരിക്കുന്നു. ഫോണിന്റെ വിലയെക്കുറിച്ച് ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും ഇത് ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 14,999 രൂപയ്ക്ക് ടെക്നോ പോവ 6 പ്രോയുടെ അടിസ്ഥാന വേരിയന്റ് ലഭ്യമായേക്കാം.

8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ വേരിയന്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഈ വില ഔദ്യോ​ഗികമല്ല. മാർച്ച് 29ന് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ മാത്രമെ ഫോണിനെകുറിച്ചുള്ള ഔദ്യോ​ഗികമായ വിലയും വിവരങ്ങളും അറിയാൻ സാധിക്കു. എന്നിരുന്നാലും പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ബഡ്ജറ്റിനും അധികമായുള്ള ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്യുന്ന ഫോൺ ആയിരിക്കും ടെക്നോ പോവ 6 പ്രോ എന്നാണ്.

More from GizBot

Best Mobiles in India

English summary
The Tecno Pova 6 Pro is powered by the MediaTek Dimension 6080 chipset. The company has given a dynamic eye design to this phone. Tecno has also equipped the back of the phone with beautiful LED lights. Tecno has set up these LED lights to resemble the back lights of nothing phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X