Home
News

റിയൽമി നാർസോ 70 പ്രോ 5ജിയുടെ വിൽപന ആരംഭിച്ചു; മികച്ച ഓഫറുകൾക്കൊപ്പം കിടിലം സമ്മാനവും സ്വന്തമാക്കാം

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ റിയൽമി നാർസോ 70 പ്രോ 5ജി ഇന്ത്യയിൽ വിൽപന ആരംഭിച്ചു. ഇന്ന് (മാർച്ച് 22)ന് ഉച്ചയ്ക്ക് 12 മണി മുതൽ ആണ് ഈ ഫോണിന്റെ വിൽപന ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നത്. വിൽപന ആരംഭിച്ചതിനോട് അനുബന്ധിച്ച് നിരവധി ഓഫറുകളും റിയൽമി പ്രഖ്യാപിച്ചിട്ടുണ്ട്.

19,999 രൂപ അടിസ്ഥാന വിലയിൽ ആണ് ഈ ഫോൺ ഇപ്പോൾ ഇന്ത്യയിൽ വിൽപന ആരംഭിച്ചിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫർ പ്രമാണിച്ച് 2000 രൂപയുടെ തൽക്ഷണ ഡിസ്കൗണ്ട് റിയൽമി ഇപ്പോൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടെ ഫോണിന്റെ വില 17,999 രൂപയായി ചുരുങ്ങുന്നതാണ്. ഇതിന് പുറമെ 2,299 രൂപ വില വരുന്ന റിയൽമിയുടെ ടി 300 എന്ന ടിഡബ്ലുഎസ് ഇയർബഡും സൗജന്യമായി ലഭിക്കുന്നതാണ്.

റിയൽമി നാർസോ 70 പ്രോ 5ജിയുടെ വിൽപന ആരംഭിച്ചു

MOST READ: 50എംപി ക്യാമറയുടെ കരുത്തിൽ റിയൽമി 12എക്സ് 5ജി പുറത്തിറക്കി; 16,000 രൂപയ്ക്ക് ഇത്രയും അധികം ഫീച്ചറുകളോ?

ചുരുങ്ങിയ കാലയളവിലേക്ക് മാത്രമാണ് ഈ ഓഫർ നിലനിൽക്കുക എന്ന് റിയൽമി അറിയിച്ചിട്ടുണ്ട്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിലും റിയൽമിയുടെ ഒദ്യോ​ഗിക വെബ്സൈറ്റിലും ഈ ഓഫർ ലഭ്യമാണ്. അതേ സമയം ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് ആണ് 19,999 രൂപ നൽകേണ്ടി വരുന്നത്. ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയാണ് വില വരുന്നത്.

​ഗ്ലാസ് ​ഗ്രീൻ, ​ഗ്ലാസ് ​ഗോൾഡ് എന്നീ രണ്ട് നിറങ്ങളിലാണ് റിയൽമി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. അതേ സമയം റിയൽമി നാർസോ 70 പ്രോയുടെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 120 Hz പുതുക്കൽ നിരക്കും 2,000 നിറ്റ്‌സ് പീക്ക് തെളിച്ചവുമുള്ള 6.67 ഇഞ്ച് ഫുൾ‌ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേയാണ് ഈ ഫോണിനായി റിയൽമി നൽകിയിരിക്കുന്നത്.

റിയൽമി നാർസോ 70 പ്രോ 5ജിയുടെ വിൽപന ആരംഭിച്ചു

MOST READ: വില കുറഞ്ഞ ഫോണിലും എഐ ഫീച്ചറുകൾ അവതരിപ്പിച്ച് സാംസങ്; സാധാരണക്കാർക്കും ഇനി ​ഗാലക്സി എഐ ആസ്വദിക്കാം

മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റാണ് റിയൽമി നാർസോ 70 പ്രോയ്ക്ക് കരുത്ത് നൽകുന്നത്. മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ റിയൽമി നാർസോ 70 പ്രോയിൽ പ്രീ ഇൻസ്റ്റാൾഡ് ആപ്പ് 65 ശതമാനം കുറവാണെന്ന് റിയൽമി അവകാശപ്പെടുന്നു. ആയതിനാൽ തന്നെ ഉപയോക്താക്കൾക്ക് നിയർ-സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം ആസ്വദിക്കാൻ സാധിക്കുമെന്നും കമ്പനി പറയുന്നു. ആൻഡ്രോയിഡ് 14 ഒഎസ് അടിസ്ഥാനമാക്കിയ റിയൽമി യുഐ 5.0-ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക.

67W സൂപ്പർവൂക് സാങ്കേതികവിദ്യയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ ഫോണിന്റെ കരുത്ത് വർധിപ്പിക്കുന്നുണ്ട്. വെറും 19 മിനിറ്റിനുള്ളിൽ തന്നെ പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് കയറാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നതായിരിക്കും. ഭേദപ്പെട്ട ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും റിയൽമി നാർസോ 70 പ്രോയ്ക്കായി കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇതിന്റെ പ്രൈമറി ക്യാമറയായി ഉപയോ​ഗിച്ചിരിക്കുന്നത് Sony IMX890 50 എംപി ലെൻസാണ്. ഇതിന് ഒഐഎസ് പിന്തുണയും അവകാശപ്പെടാൻ സാധിക്കുന്നതാണ്. 8 എംപിയുടെ അൾട്രാ വൈഡ് ക്യാമറ, 2 എംപിയുടെ ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി റിയൽമി നാർസോ 70 പ്രോയിൽ കമ്പനി നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 എംപിയുടേത് ആണ്. ഒരു ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറും ഈ ഫോണിനായി നിർമ്മാതാക്കൾ നൽ‌കിയിരിക്കുന്നു.

റിയൽമി നാർസോ 70 പ്രോയുടെ വാട്ടർ, ഡെസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് IP54 ആണ്. അതേ സമയം ഫോണിന്റെ ഡിസ്പ്ലേയിൽ സ്പർശിക്കാതെ വെറും ആം​ഗ്യങ്ങൾ കൊണ്ട് തന്നെ ഈ ഫോണിനെ നിയന്ത്രിക്കാൻ സാധിക്കും എന്നതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. പത്തോളം എയർ ആം​ഗ്യങ്ങളെ ഈ ഫോൺ പിന്തുണയ്ക്കും എന്നാണ് റിയൽമി അറിയിച്ചിരിക്കുന്നത്. മറ്റ് ഫോണുകൾക്കൊന്നും ഈ ഫീച്ചർ‌ അവകാശപ്പെടാൻ സാധിക്കുന്നതല്ല.

More from GizBot

Best Mobiles in India

English summary
The phone is now available in India at a base price of Rs 19,999. But to mark the launch offer, Realme is now offering an instant discount of Rs 2000. With this, the price of the phone will be reduced to Rs 17,999. Apart from this, Realme's T300 TWS earbuds, priced at Rs 2,299, are also available for free.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X