ഫോണിലെ ആപ്പുകളെല്ലാം അൺഇൻസ്റ്റാൾ ചെയ്തേക്ക്; ടെലിഗ്രാം മാത്രം മതി എല്ലാ ആപ്പുകളുടെയും ബോട്ട് ഇവിടെ ലഭ്യമാണ്
സ്മാർട്ട് ഫോൺ ഉള്ള ഭൂരിപക്ഷം ഉപയോക്താക്കളും ഉപയോഗിക്കുന്ന ആപ്പാണ് ടെലിഗ്രാം. വാട്സ്ആപ്പ് പോലെ തന്നെ സമാനമായ ഫീച്ചറുകളാണ് ടെലിഗ്രാമിനായും നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. എന്നാൽ വാട്സ്ആപ്പിൽ നിന്ന് ടെലിഗ്രാമിനെ വ്യത്യസ്തമാക്കുന്നത് വലിയ ഫയലുകൾ വളരെ എളുപ്പത്തിൽ കൈമാറ്റം ചെയ്യാം എന്നതാണ്. ആയതിനാൽ തന്നെ ഭൂരിഭാഗം ഉപയോക്താക്കളും ഈ ഫീച്ചർ മാത്രമാണ് ഉപയോഗിക്കുന്നത്.
സിനിമകളും വെബ് സീരിയൽസും മാത്രം ഡൗൺലോഡ് ചെയ്യാൻ വേണ്ടി മാത്രമാണ് നിലവിൽ ബഹുഭൂരിപക്ഷം ഉപയോക്താക്കളും ടെലിഗ്രാം ഉപയോഗിക്കുന്നത്. എന്നാൽ എഐ ചാറ്റ്ബോട്ടുകൾ കടന്നു വന്നതോടെ എണ്ണിയാൽ ഒടുങ്ങാത്തെ സൗകര്യങ്ങൾ ഇപ്പോൾ ടെലിഗ്രാം ഉപയോക്തക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി കാര്യങ്ങൾക്ക് ടെലിഗ്രാമിലെ ഈ എഐ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ഉപകരിക്കുന്നതാണ്. ഇതിൽ പ്രധാനപ്പെട്ട ചില ബോട്ടുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

ഇതിൽ ഒന്നാണ് ട്രൂക്കോളറിന്റെ ടെലിഗ്രാം ബോട്ട്. ട്രൂക്കോളർ എന്ന ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ആയതിനാൽ ഈ ആപ്പ് സുരക്ഷിതമല്ല എന്ന് തോന്നിയാൽ ഇതേ സേവനം ആസ്വദിക്കാൻ നിങ്ങൾക്ക് ടെലിഗ്രാം ബോട്ട് ഉപയോഗിക്കാവുന്നതാണ്. ട്രൂക്കോളർ എന്ന് തന്നെയാണ് ടെലിഗ്രാമിലും ഈ ബോട്ടിന് പേര് നൽകിയിരിക്കുന്നത്. ടെലിഗ്രാമിലെ സർച്ച് ബാറിൽ ഇത്തരത്തിൽ സർച്ച് ചെയ്താൽ ഇതിന്റെ സേവനം നിങ്ങൾക്ക് ലഭിക്കും.
നിങ്ങൾക്ക് അറിയേണ്ട നമ്പറിർ ഈ ബോട്ടിന് കൈമാറിയാൽ നമ്പറിന്റെ ഉടമസ്ഥന്റെ പേര്, നെറ്റ്വർക്ക്, ഇമെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതാണ്. വിമാന യാത്രക്കാർക്കും യാത്രകളെ സ്നേഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന ഒരു ബോട്ടും ടെലിഗ്രാമിൽ ഉണ്ട്. എയർട്രാക്ക് ബോട്ട് എന്നാണ് ഈ ബോട്ടിന്റെ പേര്. ഏറ്റവും വില കുറഞ്ഞ രീതിയിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഈ ബോട്ട് നിങ്ങളെ സഹായിക്കുന്നതായിരിക്കും.

ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്ന മറ്റൊരു പ്രധാന ടെലിഗ്രാം ബോട്ടാണ് സേവ് വീഡിയോ ബോട്ട്. ട്വിറ്റർ, ടെലിഗ്രാം, ഫെയ്സ്ബുക്ക് പോലുള്ള ജനപ്രിയ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ ഈ ബോട്ട് നിങ്ങളെ സഹായിക്കുന്നതായിരിക്കും. ഈ വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ ഒരു മൂന്നാം കക്ഷി ആപ്പിനെ ആശ്രയിക്കേണ്ട കാര്യം ഇല്ല എന്ന് അർത്ഥം. കോഡിങ് പരമായ ആവിശ്യങ്ങൾക്ക് ആക്സ് നോ ബോട്ട് എന്ന ബോട്ടും സഹായിക്കുന്നതാണ്.
കോഡിങ് പരമായ എല്ലാ സഹായങ്ങൾക്കും ഈ ബോട്ടിന്റെ സേവനം സ്വീകരിക്കാൻ സാധിക്കുന്നതാണ്. ഐടി കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ബോട്ട് ആണിത്. കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിച്ച എഐ പ്ലാറ്റ്ഫോം ആണ് ചാറ്റ്ജിപിറ്റി. ഇതിന്റെ ടെലിഗ്രാം ബോട്ട് വേർഷനും ഇപ്പോൾ ലഭ്യമാകുന്നതാണ്. ചാറ്റ്ജിപിറ്റി വെബ് വേർഷന് സമാനമായ പ്രവർത്തനം ഈ ബോട്ട് കാഴ്ച വെയ്ക്കുന്നതാണ്.
ചാറ്റ്ജിപിറ്റി ഫോർ ടെലിഗ്രാം ബോട്ട് എന്നാണ് ഈ ബോട്ടിന്റെ പേര്. ഉപയോക്താക്കളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർധിപ്പിക്കാൻ സഹായിക്കുന്ന ധാരാളം ബോട്ടുകളും ഇപ്പോൾ ടെലിഗ്രാമിൽ ലഭ്യമാണ്. ഇതിൽ പ്രധാനപ്പെട്ട ഒരു ബോട്ടാണ് ആന്റി ഇംഗ്ലീഷ് ബോട്ട്. ഇതിന്റെ സഹായത്താൽ മികച്ച രീതിയിൽ ഉപയോക്താക്കൾക്ക് ഇംഗ്ലീഷ് പഠിക്കാൻ സാധിക്കുന്നതാണ്. ചാറ്റ് ചെയ്തും സംസാരിച്ചും ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കുന്നതിനാൽ ഇംഗ്ലീഷ് ഭാഷയെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ ബോട്ട് ഉപയോക്താക്കളെ സഹായിക്കുന്നതാണ്.
നിങ്ങൾ പാട്ടുകൾ ഇഷ്ടപ്പെടുന്ന ആളുകൾ ആണെങ്കിൽ ഏത് ഭാഷയിലുള്ള പാട്ടുകളുടെയും എംപി3 ഫയലുകൾ വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ഒരു ടെലിഗ്രാം ബോട്ടാണ് എൽവൈബോട്ട് (lyBot). യൂട്യൂബ് വീഡിയോകൾ വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ ആൾ സേവർ ബോട്ടും ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഡ്രോപ് മെയിൽ.മി എന്ന ബോട്ട് ആകട്ടെ നിങ്ങൾക്ക് താൽക്കാലിക ഇമെയിൽ ഐഡികൾ നിർമ്മിക്കാനും സഹായിക്കുന്ന ഒരു ബോട്ടാണ്.


Click it and Unblock the Notifications








