Home
Mobile

ബഡ്ജറ്റ് ഫ്രണ്ട്ലി സെ​ഗ്മെന്റിലും സാംസങ്ങിന്റെ വിളയാട്ടം; ​ഗാലക്സി എഫ്15 5ജി അടുത്തയാഴ്ച എത്തും

ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിലെ ഏറ്റവും ജനപ്രിയമായ ബ്രാൻഡാണ് സാംസങ്. ഒരേ പോലെ തന്നെ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളും മിഡ് ബഡ്ജറ്റ് ഫോണുകളും പ്രീമിയം സെ​ഗ്മെന്റ് ഫോണുകളും വിൽപനയ്ക്ക് എത്തിച്ച് ജനപ്രിയമാക്കുന്നത് മറ്റ് കമ്പനികൾക്ക് അവകാശപ്പെടാൻ സാധിക്കുന്നതല്ല. ഈ നേട്ടം നിലവിൽ സാംസങ്ങിന് മാത്രമാണ് ഇന്ത്യയിൽ സ്വന്തം.

സാംസങ് ​ഗാലക്സി എസ് 24 അൾട്ര പോലുള്ള പ്രീമിയം ഫോണുകൾ അവതരിപ്പിക്കുമ്പോളും 10,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഫോണുകളും സാംസങ് ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കളും സാധാരണക്കാർ ആയതിനാൽ തന്നെ കമ്പനിയുടെ ബഡ്ജറ്റ് ഫ്രണ്ട്ലി, മിഡ് ബഡ്ജറ്റ് സെ​ഗ്മെന്റ് ഫോണുകൾക്ക് ആവിശ്യക്കാർ ധാരാളമാണ്. ഇന്ത്യയിൽ ഈ സെ​ഗ്മെന്റിലേക്ക് പുതിയ ഒരു ഫോൺ എത്തിക്കാൻ തയ്യാറാകുകയാണ് സാംസങ് ഇപ്പോൾ.

സാംസങ്ങിന്റെ വിളയാട്ടം; ​ഗാലക്സി എഫ്15 5ജി അടുത്തയാഴ്ച എത്തും

MOST READ: ഐക്യൂവിന്റെ മറ്റൊരു വജ്രായുധം എത്തുന്നു; ഫീച്ചറുകളിൽ അ​ഗ്ര​ഗണ്യനായ ഐക്യൂ ഇസഡ് 9 ഉടൻ ഇന്ത്യയിലെത്തും

സാംസങ് ​ഗാലക്സി എഫ് 15 എന്ന പേരിലാണ് കമ്പനി പുതിയ ഫോൺ ഇന്ത്യയിലെത്തിക്കുന്നത്. ഉടൻ തന്നെ ഈ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 22ന് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഏറെ പ്രതീക്ഷയോടെ എത്തുന്ന ഐക്യൂവിന്റെ നിയോ 9 പ്രോയും ഇതേ ദിവസം തന്നെ ആയിരിക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.

ഗാലക്സി എഫ് 15-ൽ സാംസങ് നൽകാൻ സാധ്യതയുള്ള പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.5 ഇഞ്ച് ഫുൾ-എച്ച്‌ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ഈ ഫോണിൽ ഇടം പിടിയ്ക്കാൻ സാധ്യതയുണ്ട് എന്നാണ് ചില ലീക്കഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സ്ക്രീനിന് 90Hz റീഫ്രഷ് റെയ്റ്റ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 6100 + SoC ആയിരിക്കും ഈ ഫോണിന്റെ ചിപ്സെറ്റ്.

സാംസങ്ങിന്റെ വിളയാട്ടം; ​ഗാലക്സി എഫ്15 5ജി അടുത്തയാഴ്ച എത്തും

MOST READ: 10,000 രൂപയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണായി മോട്ടോ ജി24; ബാക്കിയെല്ലാം കാഴ്ചക്കാർ മാത്രം

128 ജിബി വരെ ഇൻ ബ്വിൽഡ് സ്റ്റോറേജും ​ഗാലക്സി എഫ് 15 ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6-ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കാൻ സാധ്യത. ഈ ഫോണിന് നാല് വർഷത്തെ വർഷത്തെ പ്രധാന OS അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളും സാംസങ് നൽകിയേക്കും. ഗാലക്സി എഫ് 15ന് നാല് കളർ ഓപ്ഷനുകൾ ഉണ്ടാകും എന്നാണ് ടിപ്സ്റ്റർ മുകുൾ ശർമ്മ സൂചിപ്പിക്കുന്നത്.

ഫോണിന്റെ ക്യാമറാ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ട്രിപ്പിൾ റിയർ ക്യാമറയാണ് ഗാലക്സി എഫ് 15ൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതിലെ പ്രൈമറി സെൻസർ 50 എംപി ആയിരിക്കുമെന്നും ഇതിന് 10x മാഗ്‌നിഫിക്കേഷൻ പിന്തുണ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. മറ്റ് ക്യാമറകളാകട്ടെ 5 എംപിയുടെ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 എംപിയുടെ മാക്രോ സെൻസറുമായിരിക്കുമെന്നാണ് സൂചന. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഗാലക്സി എഫ് 15ൽ 13 എംപി ഫ്രണ്ട് ക്യാമറയാണ് പ്രതീക്ഷിക്കുന്നത്.

25W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 mAh ബാറ്ററിയും ഈ ഫോണിൽ ഉണ്ടാകുമെന്നാണ് സൂചന. അധിക സുരക്ഷയ്ക്കായി ഈ ഫോണിൽ ഒരു സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും പ്രതീക്ഷിക്കുന്നുണ്ട്. ബ്ലൂടൂത്ത് v5.1, Wi-Fi 5, 5G, NFC, GPS, USB-C പോർട്ട് എന്നിവ ആയിരിക്കും ഗാലക്സി എഫ് 15ന്റെ കണക്ടിവിറ്റി ഓപ്ഷനുകൾ. 15,000 രൂപയ്ക്ക് താഴെ ആയിരിക്കും ഈ ഫോണിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ഈ റിപ്പോർട്ടിലെ വിവരങ്ങളെല്ലാം ചില ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുവന്നയാണ് സാംസങ് ഇക്കാര്യത്തിൽ ഔദ്യോ​ഗികമായി വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും നേരത്തെ മുതൽ തന്നെ ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിൽ നിരവധി മികച്ച ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണുകൾ വിൽപനയ്ക്ക് എത്തിച്ചിട്ടുള്ള ഫോൺ നിർമ്മാതാക്കളാണ് സാംസങ്. പുറത്തിറങ്ങാനിരിക്കുന്ന ​ഗാലക്സി എഫ് 15നും ഇക്കൂട്ടത്തിലെ മികച്ച ഫോണായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The company is bringing the new phone to India under the name of Samsung Galaxy F15. It is expected that this smartphone will reach the Indian market soon. Some reports say that this phone will be launched in India on February 22. The highly anticipated iQoo Neo 9 Pro will also be launched in India on the same day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X