Home
Mobile

10,000 രൂപയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണായി മോട്ടോ ജി24; ബാക്കിയെല്ലാം കാഴ്ചക്കാർ മാത്രം

ഈ വർഷം മോട്ടറോള ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ബഡ‍്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോൺ ആണ് മോട്ടോ ജി 24. 10,000 രൂപയിൽ താഴെ മാത്രമാണ് ഈ ഫോണിന്റെ വില. ഈ വിലയിൽ നിരവധി ഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ ലഭിക്കും എങ്കിലും മോട്ടോ ജി 24ലും മികച്ചത് ലഭിക്കുമോ എന്ന കാര്യം സംശയമാണ്.

കാരണം മോട്ടോ ജി 24 മാർക്കറ്റിൽ ഇറങ്ങുന്നതിന് മുമ്പ് 10,000 രൂപ ബഡ്ജറ്റിൽ താഴെ ലഭിക്കുന്നതിൽ ഏറ്റവും മികച്ച ഫോൺ റെഡ്മിയുടെ 13 സി ആയിരുന്നു. എന്നാൽ എല്ലാ അർത്ഥത്തിലും റെഡ്മി 13 സിയെ പിന്നിലാക്കിയാണ് മോട്ടോ ജി 24 എത്തിയിരിക്കുന്നത്. നിരവധി ഫീച്ചറുകളിൽ റെഡ്മിയുടെ 13സിയെ കടത്തി വെട്ടുന്നുണ്ട് മോട്ടറോളയുടെ ഫോൺ. പ്രധാനമായും എന്തെല്ലാം ഫീച്ചറുകളിലാണ് മോട്ടോ ജി 24 റെഡ്മിയുടെ ഫോണിനെ പിന്നാക്കിയിരിക്കുന്നത് എന്ന് പരിശോധിക്കാം.

10,000 രൂപയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണായി മോട്ടോ ജി24

MOST READ: സ്റ്റോറേജ് മാറിപ്പോയി ആശാനെ മാപ്പാക്കണം; വൺപ്ലസ് 12ആർ തിരിച്ചു കൊടുത്താൽ മുഴുവൻ തുകയും റീഫണ്ട് ലഭിക്കും

ആദ്യം തന്നെ ഫോണിന്റെ ഡിസൈൻ പരിശോധിക്കാം. റെഡ്മിയുടെ ഫോണിൽ പഴയ നോച്ച് ഡിസൈൻ ആണ് കമ്പനി നൽകിയിരിക്കുന്നത്. എങ്കിൽ മോട്ടോ ജി 24ന് മോട്ടറോള നൽകിയിരിക്കുന്നത് ഏറ്റവും പുതിയ പഞ്ച് ഹോൾ ഡിസൈൻ ആണ്. കാഴ്ചയിൽ തന്നെ ഒരു പ്രീമിയം ലുക്ക് കൊണ്ടുവരാൻ മോട്ടറോള ശ്രമിച്ചിട്ടുണ്ട്. ഈ പഞ്ച് ഹോളിൽ ആണ് മോട്ടോ ജി 24ന്റെ ഫ്രണ്ട് ക്യാമറ ഇടം പിടിച്ചിരിക്കുന്നത്.

മോട്ടറോളയുടെ ഈ ഫോൺ വാങ്ങുമ്പോൾ മനോഹരമായ കെയ്സ് അടക്കമാണ് പായ്ക്ക് ചെയ്യുന്നത്. എന്നാൽ കെയ്സ് നൽകുന്ന കാര്യത്തിൽ റെഡ്മി പരാജയപ്പെട്ടിരിക്കുന്നു. ആൻഡ്രോയിഡിന്റെ പുത്തൻ വേർഷനായ ആൻഡ്രോയിഡ് 14ൽ ആണ് മോട്ടറോളയുടെ ഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ റെഡ്മിയുടെ ഫോൺ ആകട്ടെ പഴയ വേർഷനായ ആൻഡ്രോയിഡ് 13ൽ ആണ് പ്രവർത്തിക്കുന്നത്. വെറും 10,000 രൂപയ്ക്ക് 8 ജിബി റാം വേർഷന്റെ മോട്ടോ ജി 24 സ്വന്തമാക്കാനും സാധിക്കുന്നതാണ്.

10,000 രൂപയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണായി മോട്ടോ ജി24

MOST READ: നിങ്ങൾ ഒരു സാംസങ് ഉപയോക്താവ് ആണോ? ഫോണിൽ മറഞ്ഞിരിക്കുന്ന ഈ ഫീച്ചർ അറിയാതെ പോകരുത്

ഇത്രയും വില കുറവിൽ 8 ജിബി റാം ലഭിക്കുന്ന വളരെ ചുരുക്കം ഫോണുകൾ മാത്രമാണ് ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ പുറത്തിറങ്ങിയിരിക്കുന്നത്. റെഡ്മി ആകട്ടെ ഈ വിലയ്ക്ക് 6 ജിബിയുടെ ഫോൺ മാത്രമാണ് വാ​ഗ്ദാനം ചെയ്യുന്നത്. അതായത് മോട്ടോ ജി 24 വാങ്ങിയാൽ റെഡ്മിയുടെ ഫോണിനെക്കാൾ 2 ജിബി റാം അധികമായി ആസ്വദിക്കാൻ സാധിക്കുന്നതാണ്. അധിക റാം ഉള്ളതിനാൽ തന്നെ ഫോൺ പെട്ടെന്ന് ഹാങ് ആകും എന്ന പേടിയും വേണ്ട.

റെഡ്മി 13 സി 5000 എംഎച്ച് ബാറ്ററിയാണ് വാ​ഗ്ദാനം ചെയ്യുന്നത് എങ്കിൽ മോട്ടറോളയുടെ ഫോൺ വാ​ഗ്ദാനം ചെയ്യുന്നത് 6000 എംഎഎച്ച് ബാറ്ററിയാണ്. ആയതിനാൽ തന്നെ റെഡ്മി 13 സി ഉപയോ​ഗിക്കുന്നതിലും കൂടുതൽ സമയം മോട്ടോ ജി 24 തുടർച്ചയായി ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്. ഫോണുകളുടെ ഫ്രണ്ട് ക്യാമറയുടെ കരുത്തിലും മോട്ടറോളയുടെ ഫോൺ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. 16 എംപിയാണ് മോട്ടറോള ജി 24ന്റെ സെൽഫി ക്യാമറ.

റെഡ്മി 13 സിയിൽ ആകട്ടെ 8 എംപി ക്യാമറ മാത്രമാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി കമ്പനി നൽകിയിരിക്കുന്നത്. മാത്രമല്ല ഡോൾബി അറ്റ്മോസ് പിന്തുണയുള്ള ഡുവൽ സ്പീക്കറുകളാണ് ഈ ഫോണിനായി മോട്ടറോള നൽകിയിരിക്കുന്നത്. റെഡ്മിയുടെ കാര്യം പരിശോധിക്കുമ്പോൾ സാധാരണ രീതീയിലെ ഒരു സ്പീക്കർ മാത്രമെ ഇവർ ഇതിൽ നൽകിയിട്ടുള്ളു. ഇക്കാര്യത്തിലും മോട്ടോ ജി 24 റെഡ്മിയുടെ 13 സിയെ കടത്തിവെട്ടിയിരിക്കുന്നു.

8,999 രൂപ മുതൽ തന്നെ മോട്ടോ ജി 24 ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഫോണിന്റെ 4 ജിബി റാം 128 ജിബി വേരിയന്റിനാണ് ഈ വില. 9,999 രൂപയ്ക്ക് ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജും സ്വന്തമാക്കാൻ സാധിക്കുന്നതാണ്. എന്തുകൊണ്ടും 10,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഫോണുകളിൽ ഇപ്പോൾ രാജാവ് മോട്ടോ ജി 24 ആണെന്ന് കണ്ണുംപൂട്ടി പറയാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Users can get the Moto G24 starting at Rs 8,999. This price is for the 4GB RAM/128GB variant of the phone. For Rs 9,999, you can get the phone with 8GB of RAM and 128GB of storage. The Moto G24 is now the king of phones under Rs 10,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X