Home
News

സ്റ്റോറേജ് മാറിപ്പോയി ആശാനെ മാപ്പാക്കണം; വൺപ്ലസ് 12ആർ തിരിച്ചു കൊടുത്താൽ മുഴുവൻ തുകയും റീഫണ്ട് ലഭിക്കും

ഈ വർഷത്തിന്റെ ആരംഭത്തിൽ വൺപ്ലസ് ഏറെ കൊട്ടിഘോഷിച്ച് ഇന്ത്യയിൽ പുറത്തിറക്കിയ സ്മാർട്ട് ഫോൺ സീരീസ് ആയിരുന്നു വൺപ്ലസ് 12. ഏറെ പ്രതീക്ഷയോടെ എത്തിയ ഈ ഫോണുകൾ മറ്റ് സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ തികച്ചും അപ്രതീക്ഷിതമായ ഒരു അക്കിടി പറ്റിയിരിക്കുകയാണ് വൺപ്ലസിന് ഇപ്പോൾ.

വൺപ്ലസ് 12 ആറിൽ ആണ് ചില കേടുപാടുകൾ കമ്പനി കണ്ടെത്തിയിരിക്കുന്നത്. UFS 4.0 സ്റ്റോറേജിന് പകരം UFS 3.1 ആണ് ഈ ഫോണിൽ വൺപ്ലസ് നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ വൺപ്ലസ് 12 ആറിന്റെ നിരവധി മോഡലുകൾ കമ്പനി ഇന്ത്യയിൽ വിറ്റിരുന്നു. ഇതിന് ശേഷമാണ് ഈ പ്രശ്നം കമ്പനി തിരിച്ചറിഞ്ഞത്. എന്നാൽ ഇതിനോടകം തന്നെ വൺപ്ലസ് 12 ആർ സ്വന്തമാക്കിയ ഇന്ത്യൻ ഉപയോക്താക്കൾക്ക് ആശ്വാസ വാർത്തയും വൺപ്ലസ് പുറത്ത് വിട്ടിട്ടുണ്ട്.

വൺപ്ലസ് 12ആറിന് റീഫണ്ട് പ്രഖ്യാപിച്ച് കമ്പനി

MOST READ: നിങ്ങൾ ഒരു സാംസങ് ഉപയോക്താവ് ആണോ? ഫോണിൽ മറഞ്ഞിരിക്കുന്ന ഈ ഫീച്ചർ അറിയാതെ പോകരുത്

നിങ്ങളുടെ ഏറ്റവും അടുത്തുള്ള വൺപ്ലസിന്റെ ഷോറൂമിൽ നിങ്ങൾ വാങ്ങിയ വൺപ്ലസ് 12 ആർ ഫോൺ ബില്ല് അടക്കം എത്തിക്കുകയാണെങ്കിൽ ഫോൺ വാങ്ങാനായി നിങ്ങൾ ചിലവഴിച്ച മുഴുവൻ തുകയും റീഫണ്ട് ആയി ലഭിക്കും എന്നാണ് വൺപ്ലസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എന്നാൽ മാർച്ച് 16 വരെ മാത്രമാണ് ഈ സൗകര്യം ലഭിക്കു എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വൺപ്ലസ് പ്രസിഡൻ്റും സിഒഒയുമായ കിൻഡർ ലിയു ആണ് ഇക്കാര്യം പുറത്തറിയിച്ചത്.

ഇതിന്റെ നോട്ടീസും വൺപ്ലസ് കമ്മ്യൂണിറ്റ് ഫോറത്തിൽ കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി മാസത്തിന്റെ അവസാനം ആയിരുന്നു വൺപ്ലസ് തങ്ങളുടെ 12 സീരീസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റിനൊപ്പം ആണ് വൺപ്ലസ് 12 ആർ എത്തിയത്. 16 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഫോൺ ഉപയോക്താക്കൾക്കായി വാ​ഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ഈ വേരിയന്റിൽ ആണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നതും.

വൺപ്ലസ് 12ആറിന് റീഫണ്ട് പ്രഖ്യാപിച്ച് കമ്പനി

MOST READ: ഒച്ചിനെപ്പോലെ ഇഴയുന്ന ലാപ്ടോപ്പിന്റെ പെർഫോമൻസ് സ്പീഡ് പുലിയെപ്പോലെ പായിക്കാം; ഇത്രമാത്രം ചെയ്താൽ മതി

പ്രധാനമായും വൺപ്ലസ് 12 ആറിന്റെ രണ്ട് വേരിയന്റുകൾ ആണ് ഇന്ത്യയിൽ എത്തിയത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 16 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ വേരിയന്റുകൾ. ഇതിന്റെ വില പരിശോധിക്കുമ്പോൾ യഥാക്രമം 39,999 രൂപ, 45,999 രൂപ എന്നിങ്ങനെയാണ്. 6.78 ഇഞ്ച് എൽടിപിഒ അമോലെഡ് ഡിസ്പ്ലേയുമായാണ് ഈ ഫോൺ ഇന്ത്യയിൽ എത്തിയത്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 സംരക്ഷണവും ഈ ഫോണിന് ഉണ്ട്. ട്രിപ്പിൾ റിയർ ക്യാമറയും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. 50 എംപി സോണി ഐഎംഎക്‌സ് 890 ആണ് ഫോണിന്റെ പ്രൈമറി ലെൻസ്. കൂടാതെ 8 എംപി അൾട്രൈ വൈഡ് ലെൻസ്, 2 എംപി മാക്രോ സെൻസർ എന്നിവയുടെ ഫോണിന്റെ ക്യാമറ ഡിപ്പാർ‌ട്ട്മെന്റിനെ ശക്തമുള്ളതാക്കുന്നു. 16 എംപിയാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ.

100W ഫാസ്റ്റ് ചാർജിങ് സംവിധാനത്തെ പിന്തുണയ്ക്കുന്ന ശക്തിയേറിയ 5,500 mAh ബാറ്ററിയാണ് വൺപ്ലസ് 12 ആറിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. മികച്ച ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. വൺപ്ലസ് 12 ആറിൽ അബദ്ധം സംഭവിച്ചതായി കമ്പനി സമ്മതിക്കുമ്പോൾ മറുവശത്ത് മികച്ച പ്രകടനം ആണ് വൺപ്ലസ് 12 നടത്തുന്നത്. ട്രിനിറ്റി എഞ്ചിന്റെ പിന്തുണയോടെ ആണ് വൺപ്ലസ് ഈ മോഡൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

വൺപ്ലസ് 12ന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 64,999 രൂപ ആണ് പ്രാരംഭവില. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 69,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു. മുൻ മോഡലിനെക്കാൾ നവീകരിക്കപ്പെട്ട ക്യാമറ യൂണിറ്റാണ് വൺപ്ലസ് 12ന് നൽകിയിരിക്കുന്നത്. സോണി LYT808 ഇമേജ് സെൻസറുള്ള 50 എംപി പ്രൈമറി ക്യാമറയാണ് ഈ ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The company has found some vulnerabilities in the OnePlus 12R. Instead of UFS 4.0 storage, OnePlus has provided UFS 3.1 in this phone. The company has already sold several models of the OnePlus 12R in India. It was only after this that the company identified the issue. But OnePlus has also released some good news for Indian users who already own the OnePlus 12R.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X