Home
How to

നിങ്ങൾ ഒരു സാംസങ് ഉപയോക്താവ് ആണോ? ഫോണിൽ മറഞ്ഞിരിക്കുന്ന ഈ ഫീച്ചർ അറിയാതെ പോകരുത്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന സ്മാർട്ട് ഫോണുകൾ സാംസങ്ങിന്റേത് ആണെന്നാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. മിഡ് ബഡ്ജറ്റ് ഫോണുകളും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളും ഒരുപോലെ വിപണിയിൽ എത്തിക്കാൻ സാധിച്ചതിനാലാണ് സാംസങ്ങിന് ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിച്ചത്.

എന്നാൽ സാധാരണ ഉപയോക്താക്കൾക്ക് അറിയാത്ത നിരവധി ഹിഡൻ ഫീച്ചറുകൾ സാംസങ് ​ഗാലക്സി സ്മാർട്ട് ഫോണുകളിൽ ഉണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു ഫീച്ചറാണ് ആപ്പുകളും ഫയലുകളും എല്ലാം മറച്ചുവെയ്ക്കാൻ സഹായിക്കുന്ന ഫീച്ചർ. മറ്റ് പല ഫോണുകളിലും ആപ്പുകളും ഫയലുകളും എല്ലാം മറച്ചു വെയ്ക്കണമെങ്കിൽ മൂന്നാം കക്ഷി ആപ്പുകളുടെ സഹായം തേടേണ്ടി വരുമ്പോൾ സാംസങ് തന്നെ നേരിട്ട് തങ്ങളുടെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ സമ്മാനിക്കുകയാണ്.

ഫോണിൽ മറഞ്ഞിരിക്കുന്ന ഈ ഫീച്ചർ അറിയാതെ പോകരുത്

MOST READ: കേരളത്തിലെ ​ഗ്രാമങ്ങളിലും ഇനി 1000 എംബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ്; ജിയോ പണി തുടങ്ങി

എങ്ങനെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം തന്നെ നിങ്ങളുടെ സാംസങ് ഫോണിന്റെ ഹോം സ്ക്രീനിൽ‌ ലോങ്ങ് പ്രസ് ചെയ്യുക. ഇപ്പോൾ കുറച്ചു ഫീച്ചറുകൾ നിങ്ങളുടെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഇതിൽ താഴെ വലതു വശത്തായി സെറ്റിങ്ങ്സിന്റെ ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിരവധി ഫീച്ചറുകളുള്ള മറ്റൊരു സ്ക്രീൻ നിങ്ങളുടെ ഫോണിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും.

ഇതിൽ താഴെയായി ഹിഡ്ഡൻ ആപ്സ് ഓൺ ഹോം ആൻഡ് ആപ്പ് സ്ക്രീൻ എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ രഹസ്യമായി വെക്കേണ്ട ഫയലുകൾ അല്ലെങ്കിൽ ആപ്പുകൾ ഏതെല്ലാമാണെന്ന് തിരഞ്ഞെടുക്കാനുള്ള ഒരു ഓപ്ഷൻ വരുന്നതാണ്. ഈ ആപ്പുകൾ തിരഞ്ഞെടുത്തതിന് ശേഷം ഡൺ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്താൽ ​ഹോം സ്ക്രീനിലോ ആപ്പ് സ്ക്രീനിലോ നിങ്ങൾ തിരഞ്ഞെടുത്ത ആപ്പുകൾ പിന്നെ കാണാൻ സാധിക്കില്ല.

ഫോണിൽ മറഞ്ഞിരിക്കുന്ന ഈ ഫീച്ചർ അറിയാതെ പോകരുത്

MOST READ: ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ടെസ്ല ഉടൻ എത്തും; സർക്കാരിന്റെ പുതിയ തീരുമാനം അനുകൂലമാകുമോ?

ഇനി ഒരു ഫോൾഡർ തന്നെ നിങ്ങൾക്ക് മറയ്ക്കണം എന്ന് ആ​ഗ്രഹം ഉണ്ടെങ്കിൽ അതിനുള്ള സൗകര്യവും സാംസങ് ഫോണുകളിൽ ഉണ്ട്. ഇതിനായി ആദ്യം നിങ്ങളുടെ ഫോണിന്റെ സെറ്റിങ്ങ്സിൽ എത്തുക. താഴെ സ്കോൾ ചെയ്ത് സെറ്റിങ്ങ്സ് ആന്റ് പ്രൈവസി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ സെക്യൂർ ഫോൾഡർ എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ സാംസങ് അക്കൗണ്ട് ഉപയോ​ഗിച്ച് ​ലോ​ഗ്ഇൻ ചെയ്യാനുള്ള ഓപ്ഷൻ പ്രത്യക്ഷപ്പെടും.

ഇവിടെ രഹസ്യ പിൻ നൽകാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ടാകും. ഇവ സജ്ജീകരിച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ ആപ്പ് സ്ക്രീനിൽ സെക്യൂർ ഫോൾഡർ എന്ന ഒരു ആപ്പ് കാണാൻ സാധിക്കുന്നതാണ്. ഈ ആപ്പ് സെലക്ട് ചെയ്യുക. ഈ ആപ്പ് ഓപ്പൺ ആകുമ്പോൾ ഇതിന്റെ മുകളിലായി ഒരു പ്ലസ് ബട്ടൺ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് മറയ്ച്ചു വെയ്ക്കേണ്ട ഫോൾഡർ ഇതിൽ ആഡ് ചെയ്യാൻ സാധിക്കുന്നതാണ്.

ഇമേജുകൾ, വീഡിയോകൾ, ശബ്ദങ്ങൾ എല്ലാം ഇത്തരത്തിൽ മറയ്ച്ചു വെയ്ക്കാൻ സാധിക്കുന്നതാണ്. അതേസമയം നമ്മൾ നേരത്തെ മറച്ചു വെച്ച ആപ്പുകൾ എങ്ങനെ കണ്ടെടുക്കാം എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം ചെയ്തതുപോലെ തന്നെ ഹോം സ്ക്രീനിൽ എത്തി ലോങ്ങ് പ്രസ് ചെയ്യുക. ഇപ്പോൾ സ്ക്രീനിന്റെ താഴെ വരുന്ന ഓപ്ഷനുകളിൽ നിന്ന് സെറ്റിങ്ങ്സ് തിരഞ്ഞെടുക്കുക. ഇപ്പോൾ പ്രത്യക്ഷപ്പെടുന്ന ഓപ്ഷനിൽ ഹൈഡ് ആപ്പ്സ് ഓൺ ഹോം ആന്റ് ആപ്പ് സ്ക്രീൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇപ്പോൾ നിങ്ങൾ മറയ്ച്ചു വെച്ചിരിക്കുന്ന ആപ്പുകൾ സ്ക്രീനിന്റെ മുകളിൽ കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ആപ്പുകളും ഫയലുകളും നിങ്ങളുടെ സാംസങ് ഫോണിൽ മറയ്ച്ചു വെയ്ക്കാൻ സാധിക്കുന്നതാണ്. തീർ‌ത്തും രഹസ്യമായ ചിത്രങ്ങളോ വീഡിയോകളോ മറ്റ് ഫയലുകളോ ആപ്പുകളോ ഉപയോ​ഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ സാംസങ് ഫോണിൽ മറഞ്ഞിരിക്കുന്ന ഈ ഫീച്ചർ നിങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്.

More from GizBot

Best Mobiles in India

English summary
There are many hidden features in Samsung Galaxy smartphones that common users are not aware of. An important feature of this is the feature that helps to hide all apps and files. While many other phones require the help of third-party apps to hide all apps and files, Samsung itself is giving this feature directly to its users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X