Home
News

ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ടെസ്ല ഉടൻ എത്തും; സർക്കാരിന്റെ പുതിയ തീരുമാനം അനുകൂലമാകുമോ?

ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ല ഉടൻ തന്നെ ഇന്ത്യയിൽ എത്തിയേക്കും എന്ന് റിപ്പോർട്ട്. വർഷങ്ങളായി ടെസ്ലയുടെ കാറുകൾ വിദേശത്ത് ലഭ്യമാണെങ്കിലും ഇന്ത്യയിലേക്ക് എത്തുന്നത് ഇത് ആദ്യമാണ്. നേരത്തെ മുതൽ തന്നെ ടെസ്ല കാറുകൾ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഇതിനായുള്ള നടപടികൾ ഇപ്പോൾ ആണ് ആരംഭിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. റിപ്പോർട്ട് പ്രകാരം 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകൾക്ക് ഇറക്കുമതി തീരുവ കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ടെസ്ല ഇന്ത്യൻ വിപണിയിൽ എത്തുന്നു എന്ന വാർത്തകൾ ചൂടുപിടിയ്ക്കുന്നത്. ഇക്കണോമിക് ടൈംസ് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ചെറിയ കാലയളിവിലേക്ക് മാത്രമാണ് കുറഞ്ഞ ഇറക്കുമതി തീരുവ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ടെസ്ല ഉടൻ എത്തും

MOST READ: ഐഫോണുകൾക്ക് വലിയ വെല്ലുവിളിയായി ട്രോജൻ വൈറസ്; രഹസ്യ ചിത്രങ്ങൾ പരസ്യമാകും, ബാങ്ക് അക്കൗണ്ട് കാലിയാകും

ലോകം മുഴുവൻ ആരാധകരുള്ള ഇലക്ട്രിക് കാർ നിർമ്മാതാക്കളാണ് ടെസ്ല. നേരത്തെ തന്നെ ഇന്ത്യയിൽ കാറുകൾ എത്തിക്കാൻ ടെസ്ലയ്ക്ക് ആ​ഗ്രഹം ഉണ്ടായിരുന്നെങ്കിലും രാജ്യത്തെ ഉയർന്ന ഇറക്കുമതി തീരുവയാണ് ഈ ആ​ഗ്രഹത്തിന് വിലങ്ങുതടി ആയിരുന്നത്. എന്നാൽ പുതിയ തീരുമാനം സർക്കാർ നടപ്പിലാക്കുന്നതോടെ ഇന്ത്യൻ നിരത്തുകളിലും ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ ചീറിപ്പായും എന്നാണ് ലഭിക്കുന്ന സൂചന. രണ്ട് മുതൽ മൂന്ന് വർഷം വരെ കുറഞ്ഞ ഇറക്കുമതി തീരുവയിൽ ടെസ്ല ഇന്ത്യയിൽ കാറെത്തിക്കുന്നതായിരിക്കും.

അതേസമയം നേരത്തെ ഇന്ത്യയിൽ തന്നെ ടെസ്ല നിർമ്മാണം ആരംഭിക്കും എന്ന തരത്തിലും വാർത്തകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം കുറഞ്ഞ ഇറക്കുമതി തീരുവ ടെസ്ലയ്ക്ക് നൽകാൻ സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യയിൽ ടെസ്ലയുടെ നിർമ്മാണ യൂണിറ്റ് ആരംഭിച്ചാൽ രാജ്യത്തിനും അത് മികച്ച ഒരു നേട്ടം ആയിരിക്കും. ആ​ഗോള തലത്തിൽ ഉയർന്ന ഡിമാന്റ് ഉള്ള കാറുകളിൽ ഒന്നാണ് ടെസ്ല. ഇവ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്നതിലൂടെ ഇന്ത്യയിക്കും വലിയ നേട്ടം സ്വന്തമാക്കാം.

ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ടെസ്ല ഉടൻ എത്തും

MOST READ: ലോകം കീഴടക്കുന്ന ഇന്ത്യയുടെ യുപിഐ; യുപിഐ ഉപയോ​ഗിച്ച് വിദേശത്ത് എങ്ങനെ പണമിടപാട് നടത്താം

40,000 യുഎസ് ഡോളറിൽ കൂടുതൽ (33 ലക്ഷം രൂപ) വിലയുള്ള കാറുകൾക്ക് 100 ശതമാനത്തോളം ആണ് ഇന്ത്യയിലെ ഇറക്കുമതി തീരുവ. ഇതിന് താഴെ വില വരുന്ന കാറുകൾക്ക് ആകട്ടെ ഇറക്കുമതി തീരുവ 60 ശതമാനമാണ്. ഇത്തരത്തിൽ വരുമ്പോൾ ഇന്ത്യയിൽ ഇറക്കുമതി കാറുകളുടെ വില ഇരട്ടിയാകുന്നതാണ്. ഇക്കാരണം കൊണ്ടാണ് ഇത്രയും നാളായിട്ടും ടെസ്ല തങ്ങളുടെ കാറുകൾ ഇന്ത്യയിൽ എത്തിക്കാത്തത്. എന്നാൽ പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.

അതേ സമയം ടെസ്ലയ്ക്ക് പുറമെ മറ്റ് ആഢംബര കാർ നിർമ്മാതാക്കൾക്കും ഇത്തരത്തിലുള്ള അവസരം സർക്കാർ നൽകിയേക്കും എന്നാണ് സൂചന. അടുത്തിടയ്ക്കാണ് ഇന്ത്യയിൽ ഐഫോണിന്റെ നിർമ്മാണം ആരംഭിച്ചത്. നിലവിൽ ചെന്നൈയിൽ ഫാൽകോൺ ​ഗ്രൂപ്പ് ആണ് ഐഫോൺ നിർമ്മിക്കുന്നത്. ഇതിന് പുറമെ ഈ വർഷം മുതൽ ടാറ്റാ ​ഗ്രൂപ്പും ഐഫോൺ നിർമ്മിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇതിലൂടെ വലിയതോതിൽ ഐഫോണുകൾ കയറ്റി അയയ്ക്കാനും ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്.

ഇതേ മാതൃകയിൽ പുതിയ കാറുകളും നിർമ്മിച്ച് കയറ്റി അയയ്ക്കാനാണ് സർക്കാർ പ​ദ്ധതി ഇടുന്നത്. ഇതിലൂടെ രാജ്യത്തിന്റെ സമ്പത്ത് വർധിക്കുന്നതിലുപരിയായി. കുറഞ്ഞ വിലയ്ക്ക് രാജ്യത്തിനകത്ത് ആഡംബര കാറുകൾ ലഭ്യമാകാനും രാജ്യത്തെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സാധ്യമാകുന്നതാണ്. അതേ സമയം വിദേശ ഇലക്ട്രോണിക് കാർ കമ്പനികൾക്ക് പ്രത്യേക പരി​ഗണന നൽകുന്നതിൽ എതിർപ്പുമായി ആഭ്യന്തര ഇലക്ട്രോണിക് കാർ കമ്പനികൾ രം​ഗത്ത് വന്നിട്ടുണ്ട്.

ഇത്തരം നടപടികൾ രാജ്യത്തിനകത്തെ ആഭ്യന്തര കാർ നിർമ്മാതാക്കളെ പ്രതിസന്ധിയിൽ ആക്കുമെന്ന് ഓല സിഇഒ ഭവിഷ് അഗർവാൾ നേരത്തെ പറഞ്ഞിരുന്നു. വിദേശ ഇവി നിർമ്മാതാക്കൾക്കും ആഭ്യന്തര ഇവി നിർമ്മാതാക്കൾക്കും ഇടയിൽ സമനില നിലനിർത്തണം എന്നായിരുന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്തായിരുന്നാലും വരുന്ന നാളുകളിൽ അധികം വൈകാതെ തന്നെ ടെസ്ല പോലുള്ള കമ്പനികൾ ഇന്ത്യയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
According to the report, it has been said that the government is ready to reduce the import duty on cars priced above Rs 30 lakh. After this, the news that Tesla is coming to the Indian market is heating up. This news has been released by a media outlet called the Economic Times. Low import duty has been promised only for a short period of time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X