ഐഫോണുകൾക്ക് വലിയ വെല്ലുവിളിയായി ട്രോജൻ വൈറസ്; രഹസ്യ ചിത്രങ്ങൾ പരസ്യമാകും, ബാങ്ക് അക്കൗണ്ട് കാലിയാകും
ഐഫോണുകൾക്കും ഐഒഎസ് ഉപകരണങ്ങൾക്കും ഭീഷണിയായി പുതിയ വൈറസ് വ്യാപിക്കുന്നു. നേരത്തെ ആൻഡ്രോയിഡ് ഫോണുകളിൽ കണ്ടിരുന്ന ഗോൾഡ് ഡിഗ്ഗർ എന്ന ക്ഷുദ്ര വൈറസുകളുടെ മറ്റൊരു വേർഷനാണ് ഇപ്പോൾ ഐഫോണുകൾക്ക് ഭീഷണി പരത്തി വ്യാപിക്കുന്നത്. ഗോൾഡ് പാക്സ്ആക്സ് ട്രോജൻ വൈറസ് എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെടുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ ആയിരിന്നു ഈ വൈറസ് ആദ്യമായി ശ്രദ്ധയിൽ പെട്ടത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളെ അടുമുടി ബാധിക്കാൻ സാധ്യതയുള്ള ക്ഷുദ്ര വൈറസുകൾ ആണ് ഇവ. എന്നാൽ ഇപ്പോൾ ഇവ കൂടുതലായി ഭീഷണി ഉയർത്തുന്നത് ഐഫോൺ ഉപയോക്താക്കളെ ആണ്. ഇവ നിങ്ങളുടെ ഐഫോണിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഫോണിലെ രഹസ്യ വിവരങ്ങൾ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ എന്നിവയെല്ലാം ചോരുന്നതായിരിക്കും.

MOST READ: ലോകം കീഴടക്കുന്ന ഇന്ത്യയുടെ യുപിഐ; യുപിഐ ഉപയോഗിച്ച് വിദേശത്ത് എങ്ങനെ പണമിടപാട് നടത്താം
ശേഷം ഇവ ഉപയോഗിച്ച് നിങ്ങളുടെ ബാങ്കിങ് വിവരങ്ങൾ ഹാക്കർമാർ ശേഖരിക്കും. ഇതുവഴി ഇരകളുടെ ബാങ്ക് അക്കൗണ്ട് കൊള്ളയടിക്കാൻ സൈബർ ക്രിമിനലുകൾക്ക് സാധിക്കുന്നതാണ്. മാത്രമല്ല ഈ വൈറസ് രേഖരിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ച് ഡീപ്ഫെയ്ക്ക് പോലുള്ള വീഡിയോകൾ നിർമ്മിക്കാനും സൈബർ ക്രിമിനലുകൾ ഇവയെ ഉപയോഗിക്കുന്നു. വലിയ തരത്തിലുള്ള വെല്ലുവിളിയാണ് നിലവിൽ ഈ വൈറസ് ഐഫോൺ ഉപയോക്താക്കൾക്ക് നേരെ ഉയർത്തുന്നത് എന്ന് ദി റാഡർ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഈ വൈറസിന്റെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്നത് വിയറ്റ്നാം, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളിലാണ്. ഇവിടങ്ങളിൽ വലിയ ആക്രമണമാണ് ട്രോജൻ വൈറസ് ഉപയോഗിച്ച് സൈബർ ക്രിമിനലുകൾ നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെ യുഎസ്, കാനഡ തുടങ്ങിയ രാജ്യത്തെ ഐഫോൺ ഉപയോക്താക്കളെയും ഇവർ ലക്ഷ്യമിടുന്നുണ്ട് എന്ന് പുറത്തിറങ്ങുന്ന പല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ഐഫോൺ ഉപയോക്താക്കളുള്ള രണ്ട് രാജ്യങ്ങളാണ് ഇവ.

MOST READ: വിവോ വൈ200ഇ അടുത്തയാഴ്ച എത്തും, അടിമുടി അമ്പരപ്പിക്കുന്ന ഫീച്ചറുകൾ
സാധാരണ ഗതിയിൽ ഫിഷിങ് സന്ദേശങ്ങളും മറ്റും അയയ്ച്ചാണ് ഹാക്കർമാർ ഫോണുകളിൽ വൈറസിനെ കടത്തി വിടുന്നത്. എന്നാൽ ആപ്പിൾ ഉപകരണങ്ങളിൽ സുരക്ഷിതത്വം കൂടുതൽ ആയതിനാൽ തന്നെ മറ്റൊരു തരത്തിലാണ് ഹാക്കർമാർ ഈ ഉപകരണത്തിൽ ട്രോജൻ വൈറസുകളെ കയറ്റുന്നത്. ആപ്പിളിൻ്റെ മൊബൈൽ ആപ്ലിക്കേഷൻ ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചറായ ടെസ്റ്റ് ഫ്ലൈറ്റിന്റെ സഹായത്തോടെയാണ് ഇവർ ഐഫോണുകളിൽ വൈറസിനെ പ്രവേശിപ്പിക്കുന്നത്. ഇതിന് പുറമെ മറ്റ് രീതികളും ഹാക്കർമാർ പരീക്ഷിച്ചിരുന്നു.
സോഷ്യൽ എഞ്ചിനീയറിംഗ് ടെക്നിക്കുകളുടെ സഹായത്താൽ ഇരകളെക്കൊണ്ട് മൊബൈൽ ഡിവൈസ് മാനേജ്മെന്റ് പ്രൊഫൈൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചും ഈ വൈറസുകളെ ഐഫോണുകളിലേക്ക് കയറ്റി വിടുന്നുണ്ട്. ഇത്തരത്തിൽ ചെയ്യുമ്പോൾ ഫോണിന്റെ പൂർണ്ണ നിയന്ത്രണം ഹാക്കർമാർക്ക് ലഭിക്കുകയാണ്. വിദൂരമായി തന്നെ ഈ ഫോൺ പ്രവർത്തിപ്പിക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. ഉപയോക്താക്കൾ അറിയാതെ തന്നെ ഇവരുടെ ഉപകരണത്തിൽ നിന്ന് ഫോൺ കോൾ ചെയ്യാൻ വരെ ഹാക്കർമാർക്ക് സാധിക്കുന്നതാണ്.
അതേ സമയം എങ്ങനെയാണ് ഈ ട്രോജൻ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നത് എന്ന് പരിശോധിക്കാം. ആദ്യം സൂചിപ്പിച്ച ടെസ്റ്റ് ഫ്ലൈറ്റിനെ നിങ്ങളുടെ ഫോണിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. മാത്രമല്ല ആവിശ്യമില്ലാത്ത ആപ്പുകളും ഫോണിൽ നിന്ന് ഒഴിവാക്കുന്നത് നല്ലതാണ്. മറ്റൊന്നാണ് മൊബൈൽ ഡിവൈസ് മാനേജ്മെന്റ് പ്രൊഫൈലുകൾ. നിങ്ങളുടെ തൊഴിലിന്റെ ആവിശ്യമായി വന്നാൽ മാത്രം ഈ മൊബൈൽ ഡിവൈസ് മാനേജ്മെന്റ് പ്രൊഫൈലുകൾ ഇൻസ്റ്റാൾ ചെയ്താൽ മതിയാകും.
മറ്റുള്ളവരുടെ നിർദേശങ്ങൾ വഴി ഇത് ഇൻസ്റ്റാൾ ചെയ്യുന്നത് വലിയ അപകടം വിളിച്ചു വരുത്തും. മികച്ച ആന്റിവൈറസുകൾ ഉപയോഗിച്ച് ഇടയ്ക്കിടെ ഫോൺ സ്കാൻ ചെയ്യുന്നതും നല്ലതായിരിക്കും. യുഎസ്ബി കേബിൾ ഉപയോഗിച്ച് ഐമാക്കിൽ കണക്ട് ചെയ്ത് വളരെ എളുപ്പത്തിൽ ഐഫോണുകൾ സ്കാൻ ചെയ്യാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ഉപകരണങ്ങൾ പതിവായി സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യുന്നതും ഇത്തരം വൈറസുകളെ അകറ്റി നിർത്താൻ സഹായിക്കുന്നതായിരിക്കും. ഇക്കാര്യങ്ങളെല്ലാം ചെയ്താൽ ഈ അപകടത്തിൽ നിന്ന് നമ്മുക്ക് രക്ഷപെടാം.


Click it and Unblock the Notifications








