വിവോ വൈ200ഇ അടുത്തയാഴ്ച എത്തും, അടിമുടി അമ്പരപ്പിക്കുന്ന ഫീച്ചറുകൾ
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ നിരവധി ഫോണുകൾ പുറത്തിറക്കിയ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് വിവോ. സാധാരണക്കാർക്കായി നിരവധി മിഡ് ബഡ്ജറ്റ് ഫോണുകൾ ആണ് വിവോ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണും ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന.
വിവോ വൈ 200ഇ എന്ന ഫോൺ ആണ് ഉടൻ തന്നെ ഇന്ത്യൻ മാർക്കറ്റിൽ എത്തിക്കാൻ വിവോ ശ്രമിക്കുന്നത്. ഫെബ്രുവരി 22ന് ഈ ഫോൺ ഇന്ത്യൻ മാർക്കറ്റിൽ എത്തിക്കും എന്നാണ് വിവോ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഈ ഫോൺ നേരത്തെ ഒക്ടോബറിൽ വിവോ ചൈനയിൽ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാല് മാസങ്ങൾക്ക് ഇപ്പുറം ഇന്ത്യയിൽ പുറത്തിറക്കാൻ വിവോ പദ്ധതിയിടുന്നത്. മിഡ്ബഡ്ജറ്റിൽ ലഭിക്കുന്ന ഒരു മികച്ച ഫോണായി തന്നെ ഇതിനെ കണക്കാക്കാവുന്നതാണ്.

പിൻഭാഗത്ത് ഡ്യൂറബിൾ ഇക്കോ ഫൈബർ ലെതർ ഫിനിഷ് ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണായിരിക്കും വിവോ വൈ 200ഇ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോണിന്റെ ചില ചിത്രങ്ങൾ ഇതിനോടകം തന്നെ വിവോ പുറത്ത് വിട്ടിട്ടുണ്ട്. ലെതർ ഫിനിഷിൽ ഓറഞ്ച് നിറത്തിലുള്ള ഫോണിൻ്റെ ചിത്രങ്ങളാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. നീല നിറത്തിലുള്ള ഫോണിന്റെ ചിത്രവും ടീസർ വഴി വിവോ പുറത്ത് വിട്ടിട്ടുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറയുമായിട്ടാണ് വിവോ വൈ 200ഇ എത്തുന്നത് എന്ന് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതിന്റെ മുൻഗാമിയ്ക്ക് ഡൂവൽ ക്യാമറ മാത്രമായിരുന്നു കമ്പനി നൽകിയിരുന്നത്. ഫോണിന്റെ ഫീച്ചറുകൾ വിശദമായി പരിശോധിക്കുമ്പോൾ 6.67 ഇഞ്ച് FHD+ 120Hz AMOLED സ്‌ക്രീൻ ഈ ഫോണിനായി വിവോ നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറ ഈ ഫോണിൽ ഇടം പിടിച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

50 എംപി ആയിരിക്കും വിവോ വൈ 200ഇയുടെ പ്രൈമറി ലെൻസ്. 8 എംപിയുടെ അൾട്രാ വൈഡ് ലെൻസും ഈ ഫോണിൽ ഉണ്ടായിരിക്കുന്നതാണ്. മറ്റൊരു ക്യാമറയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും മിഡ് ബഡ്ജറ്റിൽ ലഭിക്കുന്ന മികച്ച ഒരു ക്യാമറ ഫോണായിരിക്കും വിവോ വൈ 200ഇ എന്നാണ് പ്രതീക്ഷിക്കുന്നത്. Snapdragon 4 Gen 2 SoC ആയിരിക്കാം ഈ ഫോണിനായി വിവോ നൽകാൻ സാധ്യത.
8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിൽ ആയിരിക്കും വിവോ ഈ ഫോണിനെ പുറത്തിറക്കുക. 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 mAh ബാറ്ററിയും ഈ ഫോണിൽ ഇടം പിടിയ്ക്കാനുള്ള സാധ്യത കൂടുതലാണ്. 5ജി നെറ്റ്വർക്കിനെ പിന്തുണയ്ക്കുന്നത് ആയിരിക്കും വിവോയുടെ ഈ ഫോൺ. നേരത്തെ സൂചിപ്പിച്ചത് പോലെ ഫെബ്രുവരി 22ന് തന്നെ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും.
പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ നിന്നും വിവോ ഓൺലൈനിൽ നിന്നും ആയിരിക്കും ഈ ഫോൺ വാങ്ങാൻ സാധിക്കുന്നത്. അതേ സമയം വിവോയുടെ തന്നെ വി 30 പ്രോ എന്ന ഫോണും ഉടൻ തന്നെ ഇന്ത്യയിൽ എത്തും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഫോണിന്റെ ഇന്ത്യയിലെ ലോഞ്ചിങ് തിയതി കമ്പനി പുറത്ത് വിട്ടിട്ടില്ലെങ്കിലും അടുത്ത മാസം തന്നെ ലോഞ്ച് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
120 Hz പുതുക്കൽ നിരക്ക്, 2800 nits തെളിച്ചം എന്നിവയടങ്ങുന്ന 6.78 ഇഞ്ച് (2800 × 1260 പിക്സലുകൾ) HDR10 പ്ലസ് HD AMOLED ഡിസ്പ്ലേ ആയിരിക്കും ഈ ഫോണിന് വിവോ നൽകാൻ സാധ്യത. ഈ ഫോണിന് വിവോ നൽകാൻ സാധ്യതയുള്ളത് MediaTek Dimensity 8200 SoC ചിപ്സെറ്റ് ആണെന്നും ഒരു പ്രമുഖ ടിപ്സ്റ്റർ പറയുന്നു. എന്നാൽ ഇവയെല്ലാം ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തയ്യാറിക്കിയിരിക്കുന്നവയാണ്.


Click it and Unblock the Notifications








