Home
News

മനസിലുള്ള ആശയം എഴുതിയാൽ മതി, ഒറിജിനലിനെ വെല്ലുന്ന വീഡിയോ ഉണ്ടാക്കാം; ഓപ്പൺ എഐയുടെ സോറ എന്ന അത്ഭുതം

ഉപയോക്താക്കൾക്ക് എഐ സേവനങ്ങൾ നൽകി ജനപ്രിയമായ കമ്പനിയാണ് ഓപ്പൺ എഐ. ഈ കമ്പനി അവതരിപ്പിച്ച ചാറ്റ്ജിപിറ്റി വളരെ പെട്ടെന്നാണ് ജനപ്രിയമായത്. ഇപ്പോൾ ഇതാ പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് ഓപ്പൺ എഐ. ടെക്സ്റ്റുകൾ നൽകി ഇവ കൊണ്ട് മനോഹരമായ വീഡിയോകൾ നിർമ്മിക്കാൻ സഹായിക്കുന്ന എഐ ടെക്നോളജിയാണ് ഇവർ പരിജയപ്പെടുത്തിയിരിക്കുന്നത്.

സോറ എന്നാണ് ഈ സോഫ്റ്റുവെയറിന് ഓപ്പൺ എഐ നൽകിയിരിക്കുന്ന പേര്. നിങ്ങളുടെ മനസിലുള്ള ആശയം എന്താണെന്ന് എഴുതി കഴിഞ്ഞാൽ ഇത് ഉപയോ​ഗിച്ച് ഒറിജിനലിനെ വെല്ലുന്ന മനോഹരമായ വീഡിയോകൾ നിർമ്മിക്കാൻ സോറ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും. നിലവിൽ ഈ സോഫ്റ്റുവെയറിന്റെ അവസാനഘട്ട മിനുക്ക് പണിയിലാണ് ഓപ്പൺ എഐ. എന്നാൽ ചില ബീറ്റാ വേർഷനുകൾ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പക്ഷെ എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമായി തുടങ്ങിയിട്ടില്ല.

മനസിലുള്ള ആശയം എഴുതിയാൽ മതി, ഒറിജിനലിനെ വെല്ലുന്ന വീഡിയോ ഉണ്ടാക്കാം

MOST READ: തടവിലാക്കപ്പെട്ട കാമുക്ക് പൂക്കൾ നൽകണം, ഡെലിവറി ആപ്പിനോട് ചാറ്റ് ചെയ്ത് കാമുകൻ; ചാറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

നിലവി‍ൽ വിവിധ വിഷ്വൽ ആർട്ടിസ്റ്റുകൾ, ഡിസൈനർമാർ, ഫിലിം നിർമ്മാതാക്കൾ എന്നിവരുടെ പക്കൽ നിന്ന് ഇതിനായി ഓപ്പൺ എഐ ഫീഡ്ബാക്കുകളും ശേഖരിക്കുന്നുണ്ട്. സോറ പുറത്തിറക്കുന്നതിന്റെ ഭാ​ഗമായി ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ തൻ്റെ എക്‌സ് അക്കൗണ്ടിൽ നിരവധി വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. സോറയുടെ സഹായത്താൽ നിർമ്മിച്ചിരിക്കുന്ന വീഡിയോകളാണ് ആൾട്ട്മാൻ ഷെയർ ചെയ്തിരിക്കുന്നത്. തികച്ചും റിയലിസ്റ്റിക്ക് ആയ തരത്തിലാണ് ഈ വീഡിയോകൾ കാണാൻ സാധിക്കുന്നത്.

സോറയുടെ ലോഞ്ച് തിയതി ഇദ്ദേഹം പുറത്ത് വിട്ടിട്ടില്ല എങ്കിലും അധികം വൈകാതെ തന്നെ ഇത് ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സോറയെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. പരമാവധി ഒരു മിനുറ്റ് വരെ ദൈർഖ്യമുള്ള വീഡിയോകൾ ആയിരിക്കും ഇത്തരത്തിൽ സോറയുടെ സഹായാത്താൽ നിർമ്മിക്കാൻ സാധിക്കുന്നത്. നിങ്ങൾ നൽകുന്ന പ്രൊംപ്റ്റുകൾ അനുസരിച്ച് ഇഷ്‍ടമുള്ള രീതീയിലുള്ള ചലനങ്ങൾ വീഡിയോയിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

മനസിലുള്ള ആശയം എഴുതിയാൽ മതി, ഒറിജിനലിനെ വെല്ലുന്ന വീഡിയോ ഉണ്ടാക്കാം

MOST READ: ഐഫോൺ 15ന്റെ പുതിയ വേരിയന്റ് അടുത്തമാസം ഇറങ്ങും; സിംഹാസനം തിരിച്ചുപിടിയ്ക്കാൻ ആപ്പിൾ

ഉദാഹരണത്തിന് ഒരാൾ നൃത്തം ചെയ്യുന്ന വീഡിയോ ആണ് നിങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് എങ്കിൽ എന്തെല്ലാം തരത്തിലുള്ള സ്റ്റെപ്പുകൾ വേണം എന്ന് കമാന്റ് ചെയ്താൽ ഇതനുസരിച്ചുള്ള എല്ലാ സ്റ്റെപ്പുകളും വീഡിയോയിൽ ലഭ്യമാകുന്നതായിരിക്കും. കലാകാരന്മാര്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് ഓപ്പൺ എഐ ഈ സോഫ്റ്റുവെയർ വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ സാങ്കേതിക വിദ്യ വലിയ രീതിയിൽ ദുരുപയോ​ഗപ്പെടുമോ എന്ന ഭയവും ഇതിന്റെ നിർമ്മാതാക്കൾക്ക് ഉണ്ട്.

ആയതിനാൽ തന്നെ കലാകാരന്മാർക്കും സിനിമാ പ്രവർത്തകർക്കും മാത്രമായി ഇതിന്റെ ഉപയോ​ഗം നിയന്ത്രിതപ്പെടുത്താനും ഓപ്പൺ എഐ ശ്രമിച്ചേക്കാം. GPT മോഡലുകൾക്ക് സമാനമായ മികച്ച സ്കെയിലിംഗ് പ്രകടനം അൺലോക്ക് ചെയ്യുന്ന ഒരു ട്രാൻസ്ഫോർമർ ആർക്കിടെക്ചർ മോഡലും സോറയിൽ ഓപ്പൺ എഐ നൽകാൻ സാധ്യതയുണ്ട്. ഒരു മിനിറ്റ് മാത്രമെ സോറയുടെ വീഡിയോയ്ക്ക് ദൈർഘ്യം ഉള്ളു എങ്കിലും സമാനമായ മറ്റ് പ്രോംപ്റ്റുകൾ നൽകിയാൽ ആദ്യം നിർമ്മിച്ച വീഡിയോയ്ക്ക് അനുയോജ്യമായ മറ്റ് വീഡിയോയും നിർമ്മിക്കാൻ സാധിക്കുന്നതാണ്.

ഉപയോക്താക്കൾ നൽകുന്ന പ്രോംപ്റ്റുകളെ ആശ്രയിച്ചായിരിക്കും ലഭിക്കുന്ന വീഡിയോയുടെ ​ഗുണനിലവാരം. എന്നിരുന്നാലും സങ്കീർണ്ണമായ വീഡിയോകൾ നിർമ്മിക്കുന്നതിൽ സോറയ്ക്ക് പരിമിതികൾ ഉണ്ടെന്ന് നിർമ്മാതാക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്. അതേ സമയം നിരവധി സുരക്ഷാ നടപടികൾ സ്വീകരിച്ചതിന് ശേഷം മാത്രമെ സോറയുടെ സേവനം സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമാകു എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിവരങ്ങൾ സോറയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാത്തരം വീഡിയോകളും ഇതിൽ നിർമ്മിക്കാൻ സാധിക്കുന്നതല്ല.

മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതോ, പക്ഷാപാതം നിറഞ്ഞതോ, വിദ്വേഷജനകമായതോ ആയ വീഡീയോകൾ നിർമ്മിക്കാൻ സോറയെ ഉപയോ​ഗിച്ചാൽ ഇത് നിരീക്ഷിക്കാൻ വേണ്ടി മാത്രം ഒരു പ്രത്യേക ടീം സോറയ്ക്ക് ഉണ്ടെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം കണ്ടെത്താനും സോറ ഉപയോ​ഗിച്ച് നിർമ്മിച്ച വീഡിയോ ആണൊ എന്ന് കണ്ടെത്താനും ഒരു പ്രത്യേക ഡിക്ടറ്റർ പുറത്തിറക്കും എന്നും ഇവർ പറയുന്നു. എന്തായിരുന്നാലും ചാറ്റ്ജിപിറ്റി പോലെ തന്നെ സോറയും നമ്മളെ അത്ഭുതപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Once you've written down the idea you have in mind, Sora helps users create beautiful videos that surpass the original. OpenAI is currently working on the final polishing of this software. But some beta versions are already live. But it is not available for all users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X