ലോകം കീഴടക്കുന്ന ഇന്ത്യയുടെ യുപിഐ; യുപിഐ ഉപയോഗിച്ച് വിദേശത്ത് എങ്ങനെ പണമിടപാട് നടത്താം
ഈ ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ മാറ്റം നടന്നിരിക്കുന്നത് ഡിജിറ്റൽ പേയ്മെന്റിൽ ആണ്. പണ്ട് കറൻസികൾ വെച്ച് നടത്തിയിരുന്ന പണമിടപാടുകൾ എല്ലാം ഇന്ന് ക്യാഷ്ലെസ് ആണ്. ഇതിൽ പ്രധാനമായും പണമിടപാട് നടത്തുന്നത് യുണിഫെയ്ഡ് പെയ്മെന്റ് ഇന്റർഫെയ്സ് (യുപിഐ) വഴിയാണ്. നിരവധി ആപ്പുകളാണ് ഇതിന്റെ സഹായത്താൽ ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഗൂഗിൾ പേ, ഫോൺ പേ, ഭാരത് പേ, പേടിഎം എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. വളരെ പെട്ടെന്ന് ആയിരുന്നു ഇന്ത്യയിൽ യുപിഐ ആപ്പുകൾ ജനശ്രദ്ധ പിടിച്ചുപറ്റിയത്. നിലവിൽ രാജ്യത്തെ കുഗ്രാമങ്ങളിൽ വരെ യുപിഐ ആപ്പുകളുടെ സേവനം ലഭ്യമാണ്. പ്രധാനമായും കോവിഡ് ലോക്ഡൗൺ പിരിയഡിൽ ആണ് ഇവ കൂടുതലായി പ്രചരിച്ചത്. ഇന്നിപ്പോൾ ഇന്ത്യയിൽ മാത്രമല്ല ധാരാളം വിദേശ രാജ്യങ്ങളിൽ വരെ ഈ യുപിഐയുടെ പിന്തുണയോടെ നമ്മുക്ക് പണമിടപാട് നടത്താൻ സാധിക്കുന്നതാണ്.

MOST READ: വിവോ വൈ200ഇ അടുത്തയാഴ്ച എത്തും, അടിമുടി അമ്പരപ്പിക്കുന്ന ഫീച്ചറുകൾ
വരും കാലങ്ങളിൽ കൂടുതൽ രാജ്യങ്ങളിൽ ഈ സേവനം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇന്ത്യയിൽ വികസിപ്പിച്ച ആദ്യ മൊബൈൽ പേയ്‌മെൻ്റ് സംവിധാനമാണ് യുപിഐ. ഇവ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തുന്നത് തീർച്ചയായും ഇന്ത്യക്ക് അഭിമാനം തന്നെയാണ്. വളരെ എളുപ്പത്തിൽ ക്യൂആർ കോഡ് ഉപയോഗിച്ചോ യുപിഐയുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ചോ ഇതിൽ പണമിടപാട് നടത്താൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഭീം എന്ന ആപ്പിൽ ആയിരുന്നു ആദ്യമായി യുപിഐ സംവിധാനം കൊണ്ടുവന്നത്. ഇതിന് ശേഷമാണ് ഗൂഗിൾ പേ പോലുള്ള തേർഡ് പാർട്ടി ആപ്പുകളിൽ ഈ സേവനം എത്തിയത്. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന സിം കാർഡ് ഫോണിൽ നിന്ന് ഊരിയാൻ പിന്നീട് യുപിഐ സേവനം ആസ്വദിക്കാൻ സാധിക്കുന്നതല്ല. ഇതിനിടെ ഈ അടുത്ത കാലത്ത് യുപിഐയുടെ ലൈറ്റും എൻപിസിഐ അവതരിപ്പിച്ചിരുന്നു. പ്രതിദിനം 4000 രൂപ വരെയുള്ള ഇടപാട് യുപിഐ ലൈറ്റിലൂടെ സാധ്യമാകുന്നതാണ്.

അതേ സമയം യുപിഐ വഴിയുള്ള പണമിടപാടിന്റെ ലിമിറ്റ് പ്രതിദിനം ഒരു ലക്ഷം രൂപ വരെയാണ്. അതിനിടെ ഇന്ത്യയ്ക്ക് പുറമെ നിലവിൽ യുപിഐ സേവനങ്ങൾ ലഭിക്കുന്ന രാജ്യങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ശ്രീലങ്ക, മൗറീഷ്യസ്, ഫ്രാൻസ്, യു.എ.ഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ ഇപ്പോൾ ഇന്ത്യയുടെ യുപിഐ സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്. അധികം വൈകാതെ തന്നെ മറ്റ് രാജ്യങ്ങിളിലേക്കും ഈ സർവ്വീസ് നീളും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിൽ ഭൂട്ടാൻ ആണ് ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് യുപിഐ സേവനങ്ങൾ സ്വീകരിച്ച ആദ്യ രാജ്യം. 2021ൽ ആയിരുന്നു ഭൂട്ടാനിൽ യുപിഐ എത്തിയത്. അതേ സമയം യൂറോപ്പിൽ ആദ്യമായി യുപിഐ സേവനങ്ങൾ സ്വീകരിച്ച രാജ്യമാണ് ഫ്രാൻസ്. ഈഫിൽ ടവറിൽ ആണ് ഇതിനായുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ വ്യാപാരികളിലേക്കും യുപിഐ പേയ്മെന്റ് ദീർഘിപ്പിക്കാൻ പദ്ധതിയിടുന്നതായി ഫ്രാൻസ് ഗവൺമെൻ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായ യുഎഇയിലും യുപിഐ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതാണ്. യുഎഇയിലെ പ്രമുഖ ബാങ്കായ മഷ്‌റെഖുമായി സഹകരിച്ചാണ് ഇവിടെ ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ധാരാളം ഇന്ത്യൻ പ്രവാസികൾ ഉള്ള രാജ്യമായതിനാൽ തന്നെ യുഎഇയിൽ ഇവിടെ യുപിഐ വൻ വിജയം ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫെബ്രുവരി മാസം മുതലാണ് ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ യുപിഐ എത്തിയത്.
എങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്തുന്നത് എന്ന് പരിശോധിക്കാം. ഇതിനായി നിങ്ങളുടെ യുപിഐ ആപ്പിലെ ഇന്റർനാഷണൽ പേയ്മെന്റ് എന്ന ഓപ്ഷൻ എനബിൾ ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന് ഫോൺ പേ ആണ് നിങ്ങൾ ഉപയോഗിക്കുന്ന ആപ്പ് എങ്കിൽ ഇതിന്റെ സെറ്റിങ്സിൽ ഇന്റർനാഷണൽ പേയ്മെന്റിനായുള്ള ഓപ്ഷനുകൾ നൽകിയിട്ടുണ്ടാകും. ഇത് എനബിൾ ചെയ്തതിന് ശേഷം പേയ്മെന്റ് നടത്തുക. എല്ലാ ആപ്പിലും ഇതിന് സമാനമായ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








