Home
News

കേരളത്തിലെ ​ഗ്രാമങ്ങളിലും ഇനി 1000 എംബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ്; ജിയോ പണി തുടങ്ങി

കഴിഞ്ഞ വർഷം വിനായക ചതുർത്ഥി ദിവസമാണ് ജിയോ തങ്ങളുടെ എയർ ഫൈബർ സേവനം രാജ്യത്ത് അവതരിപ്പിച്ചത്. ആദ്യം എട്ട് നഗരങ്ങളിലായി മാത്രമാണ് ഇവർ ഈ സേവനം അവതരിപ്പിച്ചത് എങ്കിലും പിന്നീട് പടിപടിയായി ഈ സേവനം ഉയർത്തിക്കൊണ്ട് ഇരുന്നു. കേരളത്തിൽ ആദ്യം ഈ സേവനം എത്തിയത് തിരുവനന്തപുരത്ത് ആണ്.

പിന്നീട് കേരളത്തിലെ പ്രമുഖ ന​ഗരങ്ങളിലെല്ലാം ജിയോ തങ്ങളുടെ എയർ ഫൈബർ സേവനം എത്തിച്ചിരുന്നു. 1000എംബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ് എത്തിക്കുന്ന സംവിധാനം എന്ന പേരിലാണ് ജിയോ തങ്ങളുടെ എയർ ഫൈബർ സേനവങ്ങൾക്ക് തുടക്കമിട്ടത്. ഇപ്പോളിതാ കേരളത്തിലെ ന​ഗരങ്ങൾക്ക് പുറമെ ​ഗ്രാമപ്രദേശങ്ങളിലും ഈ സേവനം ലഭ്യമായിരിക്കുകയാണ്. പാറശ്ശാല, കോന്നി, എരുമേലി, കുമളി, പീരുമേട്, മൂന്നാര്‍, അഗളി, വണ്ടൂര്‍, നിലമ്പൂര്‍, മേപ്പാടി, പുല്‍പ്പള്ളി, ബദിയടുക്ക, നീലേശ്വരം, ഭീമനടി എന്നിവിടങ്ങളിലാണ് ജിയോ സേവനം വ്യാപിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ ​ഗ്രാമങ്ങളിലും ഇനി 1000 എംബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ്

MOST READ: ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ടെസ്ല ഉടൻ എത്തും; സർക്കാരിന്റെ പുതിയ തീരുമാനം അനുകൂലമാകുമോ?

ഒരു വൈഫൈ റൂട്ടർ പോലെ ആയിരിക്കും എയർ ഫൈബർ പ്രവർത്തിക്കുന്നത്. ജിയോയുടെ 5G ഫിക്സഡ് വയർലെസ് ആക്സസ് സേവനം ആണിത്. വയറുകളുടേയും കേബിളുകളുടെ സഹായം ഇല്ലാത്ത് ഒരു പ്ല​ഗ് ആന്റ് പ്ലേ ഉപകരണമായി ആണ് ജിയോയുടെ എയർ ഫൈബർ സേവനം പ്രവർത്തിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇവ വീടുകളിലും ഓഫീസുകളിലും സ്ഥാപിക്കാൻ സാധിക്കുന്നതാണ്. കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിവ ഇവ വാ​ഗ്ദാനം ചെയ്യുന്നു.

പ്രധാനമായും രണ്ട് വിഭാ​ഗങ്ങൾ ആയിട്ടാണ് ജിയോ ഈ എയർ‌ ഫൈബർ സേവനത്തിന്റെ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ജിയോ എയർ ഫൈബർ, ജിയോ എയർ ഫൈബർ മാക്സ് എന്നിങ്ങനെയാണ് ഈ പ്ലാനുകൾ അറിയപ്പെടുന്നത്. ഇതിൽ ബേസിക് പ്ലാനുകൾ ഉൾക്കൊള്ളുന്ന പ്ലാനുകൾ ആണ് ജിയോ എയർ ഫൈബറിൽ അടങ്ങിയിരിക്കുന്നത്. ജിയോ എയർ ഫൈബർ മാക്സിൽ ആകട്ടെ വലിയ പ്ലാനുകളും കമ്പനി ഉൾക്കൊള്ളിച്ചിരിക്കുന്നു.

കേരളത്തിലെ ​ഗ്രാമങ്ങളിലും ഇനി 1000 എംബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ്

MOST READ: ഐഫോണുകൾക്ക് വലിയ വെല്ലുവിളിയായി ട്രോജൻ വൈറസ്; രഹസ്യ ചിത്രങ്ങൾ പരസ്യമാകും, ബാങ്ക് അക്കൗണ്ട് കാലിയാകും

ഇതിൽ ഏറ്റവും ചെറിയ പ്ലാൻ ആരംഭിക്കുന്നത് 599 രൂപയ്ക്ക് ആണ്. 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാനിൽ ജിയോ വാ​ഗ്ദാനം ചെയ്യുന്നത്. ഈ വിഭാ​ഗത്തിലെ തന്നെ മറ്റ് പ്ലാനുകൾ വരുന്നത് 599 രൂപ, 899 രൂപ, 1199 രൂപയ്ക്കും ആണ്. 100 എംബിപിഎസ് വരെ ഇന്റർനെറ്റ് വേഗതയായിരിക്കും ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്. കൂടാതെ 14 ഒടിടി പ്ലാറ്റ്ഫോമുകളുടെ സേവനവും ഇതിലൂടെ ലഭിക്കും.

രണ്ടാമത്തെ വിഭാ​ഗമായ ജിയോ എയർ ഫൈബർ മാക്സിന്റെ പ്ലാനുകൾ പരിശോധിക്കുമ്പോൾ 1499 രൂപ മുതലാണ് ഇതിൽ പ്ലാനുകൾ ആരംഭിക്കുന്നത്. 1 Gbps ഇന്റർനെറ്റ് സ്പീഡ് ആണ് ഈ പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നത്. ഈ വിഭാ​ഗത്തിൽ തന്നെ 2499 രൂപയ്ക്കും 3999 രൂപയ്ക്കും പ്ലാനുകൾ ലഭ്യമാണ്. ധാരാളം കോംപ്ലിമെന്ററി ഓഫറുകളും ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

550ലധികം ഡിജിറ്റൽ ചാനലുകളിലേക്കും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം തുടങ്ങി 14 ഓടിടി പ്ലാറ്റ്ഫോമുകളും ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെ ജിയോയുടെ എയർ ഫൈബർ സേനവം സ്വന്തമാക്കാം എന്ന് ഇനി പരുശോധിക്കാം. ഇതിനായി ആദ്യം ജിയോ ആപ്പോ വെബ്സൈറ്റോ സന്ദർശിച്ച് നിങ്ങളുടെ പ്രദേശത്ത് ജിയോ എയർ ഫൈബർ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കണം.

ശേഷം 60008-60008 എന്ന നമ്പറിൽ മിസ്കോൾ അടിച്ചോ അടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിച്ചോ ഈ സേവനം ബുക്ക് ചെയ്യാം. മാത്രമല്ല ജിയോയുടെ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയും എയർ ഫൈബർ സേവനത്തിനായി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇത്ര മാത്രം ചെയ്താൽ മതി നിങ്ങൾക്ക് ജിയോയുടെ എയർ ഫൈബർ സേവനം സ്വന്തമാക്കാൻ. ജിയോയുടെ ഓഫീസിൽ നിന്ന് എക്സിക്യൂട്ടീവുകൾ നിങ്ങളെ ബന്ധപ്പെട്ട് വീട്ടിൽ സേവനം എത്തിക്കുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
Jio has launched its Air Fiber services in the name of a system that delivers internet at a speed of 1000 Mbps. Now this service is available in rural areas in addition to the cities of Kerala. Jio service has been extended to Parassala, Konni, Erumeli, Kumali, Peerumedu, Munnar, Agali, Vantur, Nilambur, Meppadi, Pulpalli, Badiyatukka, Nileswaram, and Bhimanadi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X