ഒച്ചിനെപ്പോലെ ഇഴയുന്ന ലാപ്ടോപ്പിന്റെ പെർഫോമൻസ് സ്പീഡ് പുലിയെപ്പോലെ പായിക്കാം; ഇത്രമാത്രം ചെയ്താൽ മതി
ഇന്ന് നിരവധി ആളുകൾ ഉപയോഗിക്കുന്ന ഒരു ഡിജിറ്റൽ ഗാഡ്ജറ്റ് ആണ് ലാപ്ടോപ്പുകൾ. ഓഫീസ് ജോലികൾക്കും പഠന ആവിശ്യങ്ങൾക്കുമായി ലക്ഷക്കണക്കിന് ആളുകൾ ഇന്ന് ലാപ്ടോപ് ഉപയോഗിക്കുന്നുണ്ട്. സ്മാർട്ട് ഫോണുകൾ കഴിഞ്ഞാൽ ചിലപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കാൻ സാധ്യതയുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റാണ് ലാപ്ടോപ്പുകൾ.
പ്രമുഖ ടെക് കമ്പനികളെല്ലാം തങ്ങളുടെ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ വിപണിയിലെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും സാധാരണക്കാരായതിനാൽ തന്നെ ഇവർ ബഡ്ജറ്റ് ഫ്രണ്ട്ലി, മിഡ് ബഡ്ജറ്റ് ലാപ്ടോപ്പുകൾ ആയിരിക്കും സ്വന്തമാക്കുന്നത്. പ്രീമിയം സെഗ്മെന്റിലെ ലാപ്ടോപ്പുകൾ സ്വന്തമാക്കുന്ന ഉപയോക്താക്കൾ ഇന്ത്യൻ മാർക്കറ്റിൽ വളരെ കുറവ് ആണെന്ന് വേണം പറയുവാൻ. എന്നാൽ ബഡ്ജറ്റ് ഫ്രണ്ട്ലി, മിഡ് ബഡ്ജറ്റ് ലാപ്ടോപ്പുകൾക്ക് ചെറിയ ഒരു പ്രശ്നം ഉണ്ട്.

MOST READ: കേരളത്തിലെ ഗ്രാമങ്ങളിലും ഇനി 1000 എംബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ്; ജിയോ പണി തുടങ്ങി
ലാപ്ടോപ്പ് വാങ്ങിയ ആദ്യ കാലങ്ങളിൽ മികച്ച പെർഫോമൻസ് ഇവ കാഴ്ച വെയ്ക്കും എങ്കിലും പതിയെ പതിയെ കുറച്ചു നാളുകൾ കഴിയുമ്പോൾ ഇവയുടെ പെർഫോമൻസ് വേഗത കുറയുന്നതായിരിക്കും. പതുക്കെ പതുക്കെ ഇവ സ്ലോവ് ആകുന്നതായിരിക്കും. എന്നാൽ അത്യാവശ്യം ചില പൊടികൈകൾ ചെയ്താൽ നമ്മുക്ക് ഈ ലാപ്ടോപ്പുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കുന്നതാണ്. പെർഫോമൻസ് കുറഞ്ഞ ലാപ്ടോപ്പുകളുടെ പ്രവർത്തന വേഗത എങ്ങനെ വർധിപ്പിക്കാം എന്ന് പരിശോധിക്കാം.
ഇതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ റീസൈക്കിൾ ബിനിൽ ഒന്നും സൂക്ഷിക്കാതെ ഇരിക്കുക എന്നതാണ്. ഫയലുകൾ ഡിലീറ്റ് ചെയ്താൽ ഓട്ടോമാറ്റിക്ക് ആയി തന്നെ ഇവ റീസൈക്കിൾ ബിന്നിൽ എത്തുന്നതാണ്. എന്നാൽ ഇവിടെ നിന്നും ഇവ ഡിലീറ്റ് ആക്കാൻ പലരും മറക്കാറുണ്ട്. ഇവിടെ നിന്ന് കൂടി ഫയലുകൾ ഡിലീറ്റ് ചെയ്താൽ അത്രയും സ്ഥലം സ്റ്റോറേജിൽ ലാഭിക്കാൻ സാധിക്കുന്നതാണ്. ഇതുവഴി ലാപ്ടോപ്പിന്റെ ഹാങ് പ്രശ്നങ്ങൾക്ക് പരിഹാരമാകുകയും പെർഫോമൻസ് സ്പീഡ് വർധിക്കുകയും ചെയ്യും.

MOST READ: ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ടെസ്ല ഉടൻ എത്തും; സർക്കാരിന്റെ പുതിയ തീരുമാനം അനുകൂലമാകുമോ?
ടെപ് ഫയലുകൾ ഡീലീറ്റ് ചെയ്യുന്നതും ലാപ്ടോപ്പിന്റെ പെർഫോമൻസ് സ്പീഡ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു വിദ്യയാണ്. വെബ് ബ്രൗസറുകൾ വഴിയാണ് സാധാരണയായി ടെപ് ഫയലുകൾ സിസ്റ്റത്തിൽ അടിഞ്ഞു കൂടുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇവ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം. ഇതിനായി ആദ്യം Windows + R കീകൾ അമർത്തുക. ഇപ്പോൾ പ്രത്യക്ഷപ്പെടുന്ന സർച്ച് ബാറിൽ %temp% എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തുക.
ഇപ്പോൾ നിങ്ങളുടെ ലാപ്ടോപ്പിലെ എല്ലാ ടെപ് ഫയലുകളും കാണാൻ സാധിക്കുന്നതാണ്. ഇതിൽ Ctrl + A സെലക്ട് ചെയ്ത് എല്ലാ ഫലയുകളും ഡിലീറ്റ് ചെയ്യുക. നിങ്ങളുടെ ലാപ്ടോപ്പിൽ ഉപയോഗിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നതും ഉപകരണത്തിന്റെ സ്പീഡ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു വിദ്യയാണ്. ഉപയോഗം ഉള്ള ആപ്പുകൾ മാത്രമെ സ്മാർട്ട് ഫോണുകളിൽ ആയാലും ലാപ്ടോപ്പുകളിൽ ആയാലും സൂക്ഷിക്കാവു. ഇല്ലാത്ത പക്ഷം ഇവ നിങ്ങളുടെ ഉപകരണത്തിന്റെ സ്റ്റോറേജ് നശിപ്പിച്ചുകൊണ്ടിരിക്കും.
ലാപ്ടോപ്പിലെ സ്റ്റാർട്ടപ്പ് പ്രോഗ്രാമുകൾ ഡിയാക്ടിവേറ്റ് ചെയ്യുന്നതുവഴിയും ലാപ്ടോപ്പിന്റെ പെർഫോമൻസ് സ്പീഡ് വർധിപ്പിക്കാൻ സാധിക്കുന്നതാണ്. ഓരോ തവണയും ലാപ്ടോപ്പ് റീസ്റ്റാർട്ട് ചെയ്യുമ്പോൾ വിവിധ സിസ്റ്റങ്ങളും മൂന്നാം കക്ഷി ആപ്പുകളും സ്വന്തമായി ലാപ്ടോപ്പിൽ പ്രത്യക്ഷപ്പെടുന്നത് പലരും കണ്ടിട്ടുണ്ടാകും. ഇവയും സമാനമായ രീതിയിൽ നിങ്ങളുടെ ഉപകരണത്തിന്റെ സ്റ്റോറേജ് കുറയ്ക്കാൻ കാരണമാകുന്നതാണ്. ഇവ ഡിലീറ്റ് ചെയ്യുന്നത് വഴി സിസ്റ്റത്തിന്റെ സ്റ്റോറേജ് ലാഭിക്കാനും പെർഫോമൻസ് സ്പീഡ് വർധിപ്പിക്കാനും സാധിക്കുന്നതാണ്.
നിങ്ങളുടെ ലാപ്ടോപ്പിലെ ആന്റിവൈറസ് സോഫ്റ്റുവെയർ ഒപ്ടിമസ് ചെയ്യുന്നതും ലാപ്ടോപ്പിന്റെ വേഗത വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പൊടികൈ ആണ്. കാരണം ഒരു ആന്റിവൈറസ് സോഫ്റ്റുവെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ പല ഫീച്ചറുകളും ഡിഫാൾട്ടായി ഓൺ ആകുന്നുണ്ട്. ഇതുമൂലം നിരവധി ഫീച്ചറുകൾ ഒന്നിച്ച് പ്രവർത്തിച്ച് ലാപ്ടോപ്പിന്റെ വേഗത കുറയാൻ കാരണമാകും. ഇവ ഒഴിവാക്കേണ്ടതാണ്. ആവിശ്യമായി വരുമ്പോൾ മാത്രം ആന്റിവൈറസിന്റെ ഓപ്ഷനുകൾ ഓൺ ആക്കാൻ ശ്രമിക്കുക. അല്ലാത്ത സമയം ഇവ ഓഫാക്കി ഇടുക.


Click it and Unblock the Notifications








