Home
News

ഐക്യൂവിന്റെ മറ്റൊരു വജ്രായുധം എത്തുന്നു; ഫീച്ചറുകളിൽ അ​ഗ്ര​ഗണ്യനായ ഐക്യൂ ഇസഡ് 9 ഉടൻ ഇന്ത്യയിലെത്തും

വളരെ കുറച്ച് സ്മാർട്ട് ഫോണുകൾ മാത്രമാണ് ഐക്യൂ ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിൽ പുറത്തിറയിട്ടുള്ളു എങ്കിലും മികച്ച പ്രതികരണമാണ് ഐക്യൂവിന്റെ ഫോണുകൾക്ക് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിക്കുന്നത്. അവസാനമായി ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ച ഫോൺ ആണ് ഐക്യൂ നിയോ 9 പ്രോ.

ഈ ഫോണും നിലവിലെ സ്മാർട്ട് ഫോണുകളുടെ ഇടയിൽ മികച്ച് നിൽക്കുന്നുണ്ട്. ഇപ്പോൾ ഐക്യൂ പുതിയതായി പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന സ്മാർട്ട് ഫോൺ ആണ് ഐക്യൂ ഇസഡ് 9 5ജി. ഫോണിനെക്കുറിച്ച് ഔ​ദ്യോ​ഗികമായ വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ലെങ്കിലും ഇതിനോടകം തന്നെ ഐക്യൂ ഇസഡ് 9ന്റെ ഫീച്ചറുകൾ വിശദീകരിച്ച് ചില ചോർച്ചാ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. നിലവിൽ ഈ ഫോണിന് ഇന്ത്യയിൽ ബിഐഎസ് സർട്ടിഫിക്കറ്റ് ലഭിച്ചു എന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫീച്ചറുകളിൽ അ​ഗ്ര​ഗണ്യനായ ഐക്യൂ ഇസഡ് 9 ഉടൻ ഇന്ത്യയിലെത്തും

MOST READ: 10,000 രൂപയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണായി മോട്ടോ ജി24; ബാക്കിയെല്ലാം കാഴ്ചക്കാർ മാത്രം

ആതിനാൽ ഉടൻ തന്നെ ഈ ഫോൺ ഇന്ത്യയിൽ എത്തും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ചോർച്ചാ റിപ്പോർട്ടുകൾ വഴി പുറത്ത് വന്നിട്ടുള്ള ഐക്യൂ ഇസഡ് 9ന്റെ ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. സിംഗിൾ കോർ റൗണ്ടിൽ ഈ ഫോണിന് 1186 പോയിൻ്റും മൾട്ടി കോർ വിഭാഗത്തിൽ 2683 പോയിൻ്റും ലഭിച്ചു എന്ന് ​ഗ്രീക്ക് ബെഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു I2302 എന്ന മോഡൽ നമ്പറിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഈ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

ആൻഡ്രോയിഡ് 14 ഒഎസിൽ ആയിരിക്കും ഐക്യൂ ഇസഡ് 9 പ്രവർത്തിക്കുക എന്നാണ് ഊ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 8 ജിബി വരെ പരമാവധി റാമും ഇവർ വാ​ഗ്ദാനം ചെയ്തേക്കാം. മറ്റ് റാം വേരിയന്റുകളെക്കുറിച്ച് സൂചന ഇല്ല. മീഡിയടെക് ഡൈമൻസിറ്റി 7200 SoC ആയിരിക്കും ഈ ഫോണിന് ഐക്യൂ നൽകാൻ സാധ്യതയുള്ള ചിപ്സെറ്റ്. 2.80GHz-ൻ്റെ പീക്ക് ക്ലോക്ക് സ്പീഡും ഈ ഫോണിന് അവകാശപ്പെടാൻ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഫീച്ചറുകളിൽ അ​ഗ്ര​ഗണ്യനായ ഐക്യൂ ഇസഡ് 9 ഉടൻ ഇന്ത്യയിലെത്തും

MOST READ: സ്റ്റോറേജ് മാറിപ്പോയി ആശാനെ മാപ്പാക്കണം; വൺപ്ലസ് 12ആർ തിരിച്ചു കൊടുത്താൽ മുഴുവൻ തുകയും റീഫണ്ട് ലഭിക്കും

എന്നാൽ ഈ പ്രൊസസറിന് പുറമെ മീഡിയടെക് ഡൈമെൻസിറ്റി 8300, സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 SoC എന്നിവയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. ഇവയിൽ ഏത് ചിപ്പ്സെറ്റ് ആയിരിക്കും ഐക്യൂ ഇസഡ് 9 5ജിയിൽ ഇടം പിടിയ്ക്കുക എന്ന് വ്യക്തമായിട്ടില്ല. 1.5K OLED ഡിസ്‌പ്ലേയും വലിയ 6,000 mAh ബാറ്ററിയും ഈ ഫോണിൽ ഇടം പിടിച്ചേക്കാം എന്നും നേരത്തെ മുതൽ തന്നെയുള്ള റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്.

ഫോണിന്റെ ബ്ലൂടൂത്ത് കണക്ടിവിറ്റി v5.3 ആയിരിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ വിവിധ ചോർച്ചാ റിപ്പോർട്ടുകൾ പ്രകാരം ഇത്രയും വിവരങ്ങൾ മാത്രമാണ് ഐക്യൂ ഇസഡ് 9നെ കുറിച്ച് പുറത്ത് വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ ഫോണിന്റെ കൂടുതൽ സവിശേഷതകൾ അറിയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചതിനാൽ ഉടൻ തന്നെ ഇന്ത്യയിൽ ഈ ഫോൺ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഐക്യൂ ഇസഡ് 8ന്റെ പിൻ​ഗാമി എന്ന നിലയ്ക്ക് ആയിരിക്കും ഈ ഫോൺ പുറത്തിറക്കുക. ആയതിനാൽ തന്നെ ഇസഡ് 8ൽ നിന്ന് നിരവധി അപ്ഡേറ്റുകളും പുതിയ ഫോണിൽ പ്രതീക്ഷിക്കാൻ സാധിക്കുന്നതാണ്. ഡുവൽ ക്യാമറകൾ ആയിരുന്നു ഐക്യൂ ഇസഡ് 8ന് കമ്പനി നൽകിയിരുന്നത്. ഇതിൽ പ്രൈമറി ക്യാമറ 64 എംപിയാണ്. 2 എംപിയുടെ ഒരു ഡെപ്ത് സെൻസറും ഈ ഫോണിൽ ഇടം പിടിച്ചിരുന്നു.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഐക്യൂ ഇസഡ് 8ൽ നൽകിയിരുന്ന ഫ്രണ്ട് ക്യാമറ 16 എംപി ആയിരുന്നു. 8 ജിബി റാം 256 ജിബി സ്റ്റോറേജ് 12 ജിബി റാം 512 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിൽ ആയിരുന്നു ഈ ഫോൺ പുറത്തിറങ്ങിയത്. പുതിയ ഫോണിലും ഈ വേരിയന്റുകൾ തന്നെയാണ് പ്രതീക്ഷിക്കുന്നത്. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയും ഐക്യൂ ഇസഡ് 8ന്റെ പ്രത്യേകത ആയിരുന്നു.

More from GizBot

Best Mobiles in India

English summary
IQoo Z 9 5G is the new smartphone that IQoo is planning to launch now. Although the company has not shared any technical information about the phone, there have already been some leaked reports detailing the features of the IQoo Z9. These reports suggest that the phone has now received BIS certification in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X