Home
Apps

ഈ സന്ദേശം അയച്ചാൽ വാട്സ്ആപ്പ് നിങ്ങളുടെ അക്കൗണ്ട് നിരോധിക്കും; പുതിയതായി 71 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചു

ലോകത്ത് തന്നെ ഏറ്റവും അധികം ഉപയോക്താക്കൾ ഉപയോ​ഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യയിലും ഈ ആപ്പിന് ഉപയോക്താക്കൾ നിരവധിയാണ്. വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയിൽ ഒന്ന് ഇന്ത്യയാണെന്ന് പറഞ്ഞാലും അതിൽ തെറ്റ് ഉണ്ടാകില്ല. അത്രയും ഉപയോക്താക്കൾ ഇന്ത്യയിൽ വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നുണ്ട്. രാജ്യത്തെ ഉയർന്ന ജനസംഖ്യ തന്നെയാണ് അതിന് കാരണം.

നിരവധി ഉപയോക്താക്കൾ ഉള്ളതിനാൽ തന്നെ രാജ്യത്ത് വലിയ രീതിയിൽ വാട്സ്ആപ്പിലൂടെയുള്ള തട്ടിപ്പുകളും പ്രചരിക്കുന്നുണ്ട്. മറ്റ് ഉപയോക്താക്കൾക്ക് ദോഷമായി മാറുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങളാണ് വാട്സ്ആപ്പ് വഴി നടക്കുന്നത്. അതേ സമയം ഇത്തരം സന്ദേശങ്ങൾ അയയ്ച്ച് മറ്റ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടായി മാറിയ 71 ലക്ഷത്തോളം അക്കൗണ്ടുകളെയാണ് കഴിഞ്ഞ നവംബർ മാസം വാട്സ്ആപ്പ് നിരോധിച്ചത്. ഇന്ത്യയിലെ മാത്രം കണക്കാണ് ഇത്.

ഈ സന്ദേശം അയച്ചാൽ വാട്സ്ആപ്പ് നിങ്ങളുടെ അക്കൗണ്ട് നിരോധിക്കും

MOST READ: ഒന്നും രണ്ടുമല്ല 30,000 രൂപയാണ് ഓഫ്, അതും ഏറ്റവും മികച്ച ഫോണിന്; പിക്സൽ 7 പ്രോയ്ക്ക് വൻ ഡിസ്കൗണ്ട്

എല്ലാ രാജ്യങ്ങളിലും ഇത്തരം അക്കൗണ്ടുകൾക്കെതിരെ വാട്സ്ആപ്പ് നടപടി സ്വീകരിക്കാറുണ്ട്. നിലവിൽ ഉപയോക്താക്കളുടെ സുരക്ഷക്കായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇതിനെയെല്ലാം മറി കടന്ന് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അക്കൗണ്ടുകൾ നിരവധിയാണ്. 2021ലെ ഐടി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നവംമ്പർ മാസം 71 ലക്ഷം അക്കൗണ്ടുകൾ ഇന്ത്യയിൽ വാട്സ്ആപ്പ് നിരോധിച്ചത്. വാട്സ്ആപ്പ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓരോ മാസവും ഇത്തരത്തിലുള്ള നടപടികൾ പ്ലാറ്റ്ഫോം സ്വീകരിക്കാറുണ്ട്.

നവംബർ 1 മുതൽ 30 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നിരോധിച്ച 71 ലക്ഷം അക്കൗണ്ടുകളിൽ 19,54,000 അക്കൗണ്ടുകൾ റിപ്പോർട്ടുകൾ ഒന്നും തന്നെ ലഭിക്കാതെ വാട്സ്ആപ്പ് മുൻകൂട്ടി നിരോധിച്ചവയാണ്. നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിന്റെ അടിസ്ഥാനത്തിൽ നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം 8,841 ആണ്. അതേ സമയം മറ്റ് ഉപയോക്താക്കൾക്ക് അധികം ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ചില അക്കൗണ്ടുകൾ വീണ്ടും നിർമ്മിക്കാൻ ചിലപ്പോൾ വാട്സ്ആപ്പ് അനുവാദം നൽകിയേക്കാം.

ഈ സന്ദേശം അയച്ചാൽ വാട്സ്ആപ്പ് നിങ്ങളുടെ അക്കൗണ്ട് നിരോധിക്കും

MOST READ: രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം; ഇനി സർക്കാർ ഓഫീസുകൾ നിരങ്ങേണ്ട സേവനങ്ങളെല്ലാം വിരൽ തുമ്പിൽ

നിലവിൽ മറ്റ് ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാനും ഇത്തരം സ്കാം അക്കൗണ്ടുകൾക്ക് നേരെ നടപടികൾ സ്വീകരിക്കാനും മാത്രമായി ഒരു പ്രത്യേക ടീം വാട്സ്ആപ്പിന് ഉണ്ട്. എഞ്ചിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, അനലിസ്റ്റുകൾ, ഗവേഷകർ, നിയമ വി​ദ​ഗ്ദർ തുടങ്ങിയവരാണ് ഈ ടീമിൽ ഉള്ളത്. അതേ സമയം ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ വേണ്ടി പത്തിൽ അധികം ഫീച്ചറുകളാണ് വാട്സ്ആപ്പിൽ നിലവിൽ ഉള്ളത്. ഇവയുടെ സഹായത്താൽ ഇത്തരം തട്ടിപ്പുകാരെ അകറ്റി നിർത്താനും ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്.

ഇതിൽ പകുതി ഫീച്ചറുകളും കഴിഞ്ഞ വർഷമാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. അതേ സമയം വാട്സ്ആപ്പിനെ സംബന്ധിച്ച് വളരെ അധികം മാറ്റങ്ങൾ സംഭവിച്ച ഒരു വർഷം ആയിരുന്നു 2023. വാട്സ്ആപ്പ് ആരംഭിച്ചതുമുതൽ പഴയ ചാറ്റുകൾ സ്റ്റോർ ചെയ്യാനായി 15 ജിബിയോളം അനുവദിച്ചിരുന്നു. ​ഗൂ​ഗിൾ ഡ്രൈവിന്റെ സഹായത്തോടെ ആയിരുന്നു ഇത്തരത്തിൽ ചാറ്റുകൾ ബാക്കപ്പ് ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇനി മുതൽ ഈ ഫീച്ചർ ലഭ്യമാകില്ല എന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്.

പഴയ ചാറ്റുകൾ കാണണമെങ്കിൽ ഇനി മുതൽ പണം നൽകേണ്ടി വരും എന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ഈ മാറ്റം നടപ്പിലാക്കും. പഴയ ചാറ്റുകൾ സൂക്ഷിക്കണം എന്നുള്ളവർക്ക് പണം നൽകി ​ഗൂ​ഗിൾ വണിൽ നിന്ന് അധിക സ്റ്റോറേജ് വാങ്ങാൻ സാധിക്കുന്നതാണ്. ഉപയോക്താക്കളുടെ പഴയ ചാറ്റുകൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ ഈ സ്റ്റോറേജിലേക്ക് മാറ്റാൻ സാധിക്കും.

അതേ സമയം നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വാട്സ്ആപ്പ് അക്കൗണ്ടുകൾ നിങ്ങൾക്ക് തന്നെ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും സാധിക്കുന്നതാണ്. ഇതിനായി മെസേജ് വന്ന നമ്പറിലെ ചാറ്റ്ബോക്സ് തുറക്കുക. മുകളിൽ വലതുവശത്തായി കാണുന്ന ത്രീഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ധാരാളം ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഇതിന്റെ അവനാസമുള്ള ഓപ്ഷനായ മോറിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ പ്രത്യക്ഷപ്പെടുന്ന മെനുവിൽ ബ്ലോക്ക്, റിപ്പോർട്ട് എന്ന ഓപ്ഷനുകൾ കാണാം.

More from GizBot

Best Mobiles in India

English summary
Due to the large number of users, scams through WhatsApp are also spreading in the country. Many activities are done through WhatsApp in such a way that they become harmful to other users. At the same time, last November, WhatsApp banned about 71 lakh accounts for sending such messages, making it difficult for other users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X