ഒന്നും രണ്ടുമല്ല 30,000 രൂപയാണ് ഓഫ്, അതും ഏറ്റവും മികച്ച ഫോണിന്; പിക്സൽ 7 പ്രോയ്ക്ക് വൻ ഡിസ്കൗണ്ട്
ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിൽ തികച്ചും അണ്ടർറേറ്റഡ് ആയിട്ടുള്ള ഫോണുകളിൽ ഒന്നാണ് ഗൂഗിളിന്റെ പിക്സൽ ഫോണുകൾ. മികച്ച ഫീച്ചറുകളും സൗകര്യങ്ങളും ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഭൂരിഭാഗം ഉപയോക്താക്കളും ഈ ഫോണുകൾ സ്വന്തമാക്കാനായി അധികം ശ്രമിക്കാറില്ല. മിതമായ വില മാത്രമാണ് ഈ ഫോണുകൾക്ക് ഉള്ളത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് ഗൂഗിൾ തങ്ങളുടെ പിക്സൽ 8 സീരീസ് ഫോണുകൾ അവതരിപ്പിച്ചത്. നിലവിൽ മികച്ച അഭിപ്രായമാണ് ഉപയോക്താക്കളുടെ പക്കൽ നിന്ന് ഈ ഫോണുകൾക്ക് ലഭിക്കുന്നത്. ക്യാമറയിൽ അടക്കം എഐ ഫീച്ചറുകളുമായിട്ടാണ് ഈ ഫോണിനെ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ദീർഘനാൾ നീണ്ടു നിൽക്കുന്ന സോഫ്റ്റുവെയർ അപ്ഡേറ്റുകളും ഈ ഫോണുകൾക്കായി ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു. പിക്സൽ 7 സീരീസ് ഫോണുകളുടെ പിൻഗാമികളാണ് പിക്സൽ 8 സീരീസ് ഫോണുകൾ.

പിക്സൽ 7 സീരീസ് ഫോണുകളും മികച്ച ഫോണുകൾ തന്നെയാണ്. ഫോണിന്റെ വിലയ്ക്കൊത്ത പെർഫോമൻസ് കാഴ്ച വെയ്ക്കുന്ന ഫോണുകളിൽ ഒന്നാണ് ഇവ. എന്നാൽ നിരവധി ഉപയോക്താക്കൾ ഈ ഫോണിന്റെ സാധ്യതകൾ എന്തെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോൾ പിക്സൽ 7 പ്രോ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് മികച്ച ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട്. ഏകദേശം 30,000 രൂപയോളം ലാഭിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഫ്ലിപ്പ്കാർട്ടിന്റെ ഓഫർ.
ഇപ്പോൾ ഗൂഗിൾ പിക്സൽ 7 പ്രോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഈ ഓഫർ വിശദീകരിക്കാം. 84,999 രൂപ ആയിരുന്നു ഗൂഗിൾ പിക്സൽ 7 പ്രോയുടെ ഇന്ത്യയിലെ ലോഞ്ച് വില. ഈ ഫോണിന് ഇപ്പോൾ 31 ശതമാനം ഡിസ്കൗണ്ട് ആണ് ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 58,999 രൂപയ്ക്കാണ് ഈ ഫോൺ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലോഞ്ച് വിലയിൽ നിന്ന് 26,000 കുറവാണ് ഈ വില.

എന്നാൽ വിവിധ ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ ഈ കിഴിവ് 30,000 രൂപയോളം ആയി ഉയരുന്നു. ഒരു പ്രീമിയം ഫോൺ മിഡ് ബഡ്ജറ്റിൽ ലഭിക്കാൻ ഒള്ള അവസരം ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ 12 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ ഓഫർ ഉള്ളത്. ഹേസൽ, ഒബ്സിഡിയൻ, സ്നോ എന്നീ കളർ വേരിയന്റുകളിൽ ആയിരിക്കും ഇന്ത്യയിൽ ഈ ഫോൺ ലഭ്യമാകുന്നത്.
അതേ സമയം ഗൂഗിൾ പിക്സൽ 7 പ്രോയുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 120Hz റീഫ്രഷ് റെയ്റ്റുള്ള 6.7 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയാണ് ഈ ഫോണിനായി ഗൂഗിൾ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആയിരിക്കും പിക്സൽ 7 പ്രോ പ്രവർത്തിക്കുന്നത്. 30W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4926 mAh ബാറ്ററിയും ഈ ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഒക്ടാ കോർ ടെൻസർ G2 പ്രോസസറാണ് പിക്സൽ 7 പ്രോയ്ക്കായി ഗൂഗിൾ ഒരുക്കിയിരിക്കുന്നത്. ഈ ഫോണിന്റെ കണക്ടിവിറ്റികൾ പരിശോധിക്കുമ്പോൾ 5ജി, 4ജി, Wi-Fi 6E, ബ്ലൂടൂത്ത് 5.2, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ് സി പോർട്ട് എന്നിവയെല്ലാം കാണാൻ സാധിക്കുന്നതാണ്. മികച്ച രീതിയിൽ ചിത്രങ്ങൾ പകർത്താൻ സാധിക്കുന്നത ക്യാമറ ഡിപ്പാർട്ട്മെന്റാണ് പിക്സൽ 7 പ്രോയ്ക്ക് നൽകിയിരിക്കുന്നത്. 50 എംപിയാണ് ഫോണിന്റെ പ്രൈമറി സെൻസർ.
ഫോണിന് ഗൂഗിൾ നൽകിയിരിക്കുന്ന ടെലിഫോട്ടോ ലെൻസ് ആകട്ടെ 48 എംപിയാണ്. ഇതിന് പുറമെ 12 എംപിയുടെ ഒരു അൾട്രാ വൈഡ് ആംഗിൾ ലെൻസും ഫോണിന്റെ പിൻവശത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പിക്സൽ 7 പ്രോയിൽ ഗൂഗിൾ നൽകിയിരിക്കുന്നത് 10 എംപിയുടെ ഫ്രണ്ട് ക്യാമറയാണ്. പുതിയ ഫോൺ മികച്ച ഡിസ്കൗണ്ടിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും മികച്ച അവസരമാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








