Home
How to

ഈ സന്ദേശം നിങ്ങൾക്ക് വാട്സ്ആപ്പിൽ വന്നാൽ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമാകും, രക്ഷപെടാൻ ഇക്കാര്യം ചെയ്യുക

ഈ ഡിജിറ്റൽ ലോകത്ത് ഉപയോക്താക്കൽ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒന്നാണ് ഓൺലൈൻ തട്ടിപ്പുകൾ. വിവിധ തരത്തിലാണ് ഇപ്പോൾ ഒരോ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ തട്ടിപ്പുകളിൾ ഭൂരിഭാ​ഗവും നടക്കുന്നത് ഇപ്പോൾ വാട്സ്ആപ്പ് വഴി. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്.

ഇന്ത്യയിലും വാട്സ്ആപ്പിന് ഉപയോക്താക്കൾ ധാരാളമാണ്. ഇക്കാരണത്താൽ ആകണം തട്ടിപ്പുകാർ തട്ടിപ്പ് നടത്താനായി വാട്സ്ആപ്പ് തിരഞ്ഞെടുത്തിരിക്കുന്നത്. നിരവധി തരത്തിൽ വാട്സ്ആപ്പിലൂടെ തട്ടിപ്പുകൾ നടക്കുന്നുണ്ട്. എന്നാൽ അൽപം ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് നമ്മുക്ക് രക്ഷപെടാൻ സാധിക്കുന്നതാണ്. ഉപയോക്താക്കൾക്കായി നിരവധി സുരക്ഷാ ഫീച്ചറുകളാണ് വാട്സ്ആപ്പ് നൽകിയിരിക്കുന്നത് ഇവ തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ്. എന്നാൽ നമ്മുടെ ഉപയോ​ഗം തന്നെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.

വാട്സ്ആപ്പ് തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ ഇക്കാര്യം ചെയ്യുക

MOST READ: ബ്ലാക്ക് ഹോളുകളെ ഇന്ത്യ നിയന്ത്രിക്കുമോ? ന്യൂ ഇയർ ദിനത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി ഇസ്രോ

തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ ആ​ദ്യം ശ്രദ്ധിക്കേണ്ടത് അപരിചിതമായ നമ്പറുകളിൽ നിന്ന് അകലം പാലിക്കുക എന്നതാണ്. പ്രത്യേകിച്ച് മറ്റ് രാജ്യങ്ങളുടെ കോഡ് ഉള്ള നമ്പറുകളെ ജാ​ഗ്രതയോടെ വീക്ഷിക്കുക. ഇവർ അയയ്ക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതെ ഇരിക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വരുന്ന സന്ദേശങ്ങൾ സൂക്ഷ്മമായി വീക്ഷിക്കുക എന്നത്. ബാങ്ക് ഉദ്യോ​ഗസ്ഥരാണ് എന്നെല്ലാം പറഞ്ഞാരിക്കും തട്ടിപ്പുകാർ നമ്മെ സമീപിക്കുന്നത്. ചില ലിങ്കുകൾ അയയച്ച് അതിൽ ക്ലിക്ക് ചെയ്യാനും ഒടിപികൾ നൽകാനും ഇവർ ആവിശ്യപ്പെട്ടെക്കാം.

ഇത്തരം സന്ദേശങ്ങളും നിങ്ങൾ അവ​ഗണിക്കേണ്ടതാണ്. അനാവശ്യമായി വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യാതെ ഇരിക്കാനും ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും നിങ്ങളുടെ പാസ്വേർഡുകൾ, ബാങ്ക് അക്കാൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, ഒടിപികൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ വാട്സ്ആപ്പ് വഴിയോ മറ്റ് സോഷ്യൽ മീഡിയകൾ വഴിയോ മറ്റാർക്കും പങ്കിടാതെ ഇരിക്കാനും ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഈ വിവരങ്ങൾ ഉപയോ​ഗിച്ച് തട്ടിപ്പുകാർക്ക് നിങ്ങളെ തട്ടിപ്പിന് ഇരയാക്കാൻ സാധിക്കുന്നതാണ്.

വാട്സ്ആപ്പ് തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ ഇക്കാര്യം ചെയ്യുക

MOST READ: ഈ വർഷം തകർക്കും; എത്തുന്നത് വമ്പൻ ഫോണുകൾ, ഗാലക്സി എസ് 24 മുതൽ ഐഫോൺ 16 വരെ

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങൾ നറുക്കെടുപ്പിൽ വിജയിച്ചെന്നും മറ്റും അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ. വൻ തുകയും ആകർഷകമായ സമ്മാനങ്ങളുമായിരിക്കും ഇവർ വാ​ഗ്ദാനം ചെയ്യുക. ഇത്തരം സന്ദേശങ്ങളിൽ ഭൂരിഭാവും തട്ടിപ്പ് ആകാൻ ആണ് സാധ്യത. നിങ്ങൾ പങ്കെടുക്കാത്ത നറുക്കെടുപ്പികളെ പൂർണമായും ഒഴിവാക്കുന്നതാണ് ബുദ്ധി. അല്ലാത്ത പക്ഷം നിങ്ങൾ പറ്റിക്കപ്പെടാൻ സാധ്യത വളരെ വലുതാണ്. വാട്സ്ആപ്പ് നൽകിയിരിക്കുന്ന സുരക്ഷാ ഫീച്ചറുകൾ കൃത്യമായി ഉപയോ​ഗിക്കാനും ഉപയോക്താക്കൾ ശ്രമിക്കേണ്ടതാണ്.

ഇതിൽ പ്രധാനപ്പെട്ട ഒരു ഫീച്ചറാണ് ടു-ഫാക്ടർ ഓതന്റിക്കേഷൻ. ഈ ഫീച്ചർ ഓൺ ആക്കി കഴിഞ്ഞാൽ‌ നിങ്ങൾ മാത്രം അറിയാവുന്ന പാസ്വേർഡ് നൽകിയാൽ മാത്രമേ നിങ്ങളുടെ വാട്സ്ആപ്പിലേക്ക് പ്രവേശനം ലഭിക്കു. ഇതുവഴി ഹാക്കർമാരുടെ പക്കൽ നിന്നും മറ്റ് സൈബർ ക്രിമിനലുകളുടെ പക്കൽ നിന്നും രക്ഷപെടാൻ നിങ്ങൾക്ക് സാധിക്കുന്നതായിരിക്കും. നിങ്ങൾക്ക് ശല്യമായി തോന്നുന്ന സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഓപ്ഷനും വാട്സ്ആപ്പ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ചാറ്റ് പേജിന്റെ മുകളിലെ ത്രിഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്താൽ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. ഇതിന് പുറമെ +44 7598 505694 എന്ന നമ്പറിലേക്കും ഇത് സംബന്ധിച്ച പരാതി നൽകാവുന്നതാണ്. നിങ്ങൾ ഉപയോ​ഗിക്കുന്ന വാട്സ്ആപ്പ് കൃത്യമായി അപ്ഡേറ്റ് ചെയ്യാനും ശ്രമിക്കേണ്ടതാണ്. ഓരോ പുതിയ അപ്ഡേറ്റുകളിലും നിരവധി സുരക്ഷാ ഫീച്ചറുകൾ ആപ്പുകൾ വാ​ഗ്ദാനം ചെയ്യുന്നതാണ്. വിവധ തട്ടിപ്പുകളിൽ നിന്ന് ഈ ഫീച്ചറുകൾ ഉപയോക്താക്കളെ രക്ഷിക്കുന്നതായിരിക്കും.

പുതിയ ടെക്നോളജികളെക്കുറിച്ചും തട്ടിപ്പ് രീതീകളെക്കുറിച്ചും തിരിച്ചറിയാനും പഠിക്കാനും സ്വയം അപ്ഡേറ്റ് ആകാനും ശ്രമിക്കുക. ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ ഒരു പരുധിവരെ ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ സാധിക്കുന്നതാണ്. ഇനി നിങ്ങൾ ഏതെങ്കിലും ഓൺലൈൻ തട്ടിപ്പിന് ഇരയായെങ്കിൽ ഉടൻ തന്നെ 1930 എന്ന സൈബർ പോലീസ് ഹെല്പ് ലൈൻ നമ്പറിൽ വിവരം അറിയിക്കേണ്ടതാണ്. ഒരു മണിക്കൂറിനുള്ളിൽ തന്നെ വിവരം അറിയിച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
There are many scams on WhatsApp. But if we pay attention, we can avoid such scams. WhatsApp has provided many security features for its users, which help them avoid scams. But what matters most is our use.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X