Home
News

ഈ വർഷം തകർക്കും; എത്തുന്നത് വമ്പൻ ഫോണുകൾ, ഗാലക്സി എസ് 24 മുതൽ ഐഫോൺ 16 വരെ

പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതിയ ഒരു വർഷം കൂടി എത്തിയിരിക്കുകയാണ്. സ്മാർട്ട് ഫോൺ വിപണിയെ സംബന്ധിച്ച് ഭേദപ്പെട്ട ഒരു വർഷം ആയിരുന്നു 2023. വർഷത്തിന്റെ തുടക്കത്തിൽ ചെറിയ മാന്ദ്യം നേരിട്ടെങ്കിലും രണ്ടാം പാദം മുതൽ മികച്ച പ്രതികരണം ഫോണുകൾക്ക് ലഭിച്ചു. നിരവധി ശ്രദ്ധേയമായ ഫോണുകളും 2023-ൽ പുറത്തിറങ്ങിയിരുന്നു.

സാംസങ് ​ഗാലക്സി എസ് 23 അൾട്ര, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ഫോണുകൾ. മാത്രമല്ല ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഏറെ ജനപ്രിയമായ വർഷം കൂടി ആയിരുന്നു 2023. ഈ ഫോണുകളുടെ പിൻഗാമികൾ 2024ൽ പുറത്തിറങ്ങും എന്നതാണ് ഈ വർഷത്തിന്റെ പ്രത്യേകത. തങ്ങളുടെ മുൻ​ഗാമികളെക്കാൾ മികച്ച അപ്ഡേറ്റുകളും ഈ ഫോണുകൾക്ക് നിർമ്മാതാക്കൾ നൽകുന്നതാണ്.

ഈ വർഷം തകർക്കും; എത്തുന്നത് വമ്പൻ ഫോണുകൾ

MOST READ: പുതുവർഷത്തിൽ പുതിയ ഐഫോൺ ആയാലോ? അതും വൻ വിലക്കുറവിൽ; ഐഫോൺ 15ന് വൻ ഓഫറുമായി വിജയ് സെയിൽസ്

അതേ സമയം ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ഏറെ പ്രതീക്ഷയുള്ള ഫോണുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. സാംസങ്ങിന്റെ ​ഗാലക്സി എസ് 24 അൾട്ര തന്നെയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പുതിയ സീരീസ് ഫോണുകൾ സാംസങ് 2024 ജനുവരിയിൽ തന്നെ പുറത്തിറക്കും എന്നാണ് ലീക്കഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോൺ ആയിരിക്കും ഇവ എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ഐഫോൺ 16 സീരീസ് ഫോണുകളാണ് ലിസ്റ്റിലെ മറ്റൊരു ഫോൺ. 2024 സെപ്റ്റംബറിൽ ആയിരിക്കും ആപ്പിൾ ഈ ഫോണുകൾ അവതരിപ്പിക്കുന്നത്. iOS 18 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം എഐ ഫീച്ചറുകളും ഈ ഫോണുകൾക്ക് ആപ്പിൾ നൽകും എന്നാണ് ബ്ലൂംബെർഗിന്റെ മാർക്ക് ഗുർൻമാൻ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട്. ആപ്പിളിന്റെ മറ്റ് സീരീസുകൾ പോലെ തന്നെ സ്റ്റാന്റേർഡ്, പ്ലസ്, പ്രോ, പ്രോ മാക്സ് എന്നീ ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടാകുക.

ഈ വർഷം തകർക്കും; എത്തുന്നത് വമ്പൻ ഫോണുകൾ

MOST READ: വില വെറും 6000 രൂപയിൽ താഴെ; എഐ ക്യാമറ അടക്കമുള്ള ഫീച്ചറുകൾ, ടെക്നോ പോപ് 8 ജനുവരി 3ന് എത്തും

പ്രമുഖ ചൈനീസ് ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ 12 സീരീസ് ഫോണുകളാണ് ഈ ലിസ്റ്റിലെ മറ്റൊരു ഫോൺ. വൺപ്ലസ് 12, 12 ആർ എന്നീ ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടാകുക. ജനുവരി 23ന് ഈ ഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. Qualcomm Snapdragon 8 Gen 3 പ്രൊസസർ ആണ് ഈ ഫോണിനായി വൺപ്ലസ് നൽകിയിരിക്കുന്നത്. കൂടാതെ മറ്റ് പല സവിശേഷതകളും ഈ ഫോണിന് അവകാശപ്പെടാനുണ്ട്.

മറ്റൊരു ചൈനീസ് കമ്പനിയായ ഷവോമിയുടെ ഫോണിനും രാജ്യത്ത് ഏറെ ഉപയോക്താക്കളാണ് ഉള്ളത്. ഷവോമിയുടെ ഏറ്റവും പുതിയ ഫോണായ ഷവോമി 14 പ്രോയ്ക്കായി നിരവധി ഉപയോക്താക്കളാണ് കാത്തിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഈ ഫോൺ ഇന്ത്യയിൽ എത്തും എന്നാണ് ചില ലീക്കഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രീമിയം ​സെ​ഗ്മെന്റിൽ ആയിരിക്കും ഈ ഫോൺ എത്തുക. ഫോണിന്റെ മൂന്ന് ക്യാമറകളും 50 എംപി ആയിരിക്കും എന്നതാണ് ശ്രദ്ധേയം.

വിവോയുടെ എക്സ് 100 സീരീസ് ആണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു പുതിയ ഫോൺ. ഈ ഫോണുകളും 2024 ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവോ എക്സ് 100, എക്സ് 100 പ്രോ എന്നീ ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക. കഴിഞ്ഞ വർഷം നവംബറിൽ ഈ ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിപണിയിലേക്കും ഫോൺ എത്തുന്നത്.

MediaTek Dimensity 9300 പ്രോസസറാണ് ഈ രണ്ട് ഫോണുകൾക്കായി വിവോ നൽകിയിരിക്കുന്നത്. 6.78 ഇഞ്ച് വലുപ്പമുള്ള കർവ്ഡ് AMOLED ഡിസ്പ്ലേയും ഈ ഫോണുകളിൽ ഫീച്ചർ ചെയ്യുന്നതായിരിക്കും. 120Hz ആയിരിക്കും ഈ ഫോണുകളുടെ റീഫ്രഷ് റെയ്റ്റ്. നിലവിൽ ഈ അഞ്ച് ഫോണുകൾക്ക് വേണ്ടിയാണ് സ്മാർട്ട് ഫോൺ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഫോണുകൾ ഇന്ത്യൻ വിപണി കീഴടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S23 Ultra and the iPhone 15 Pro Max were the best phones released last year. Moreover, 2023 was also the most popular year for foldable smartphones. The successors to these phones will be released in 2024. Manufacturers also provide better updates to these phones than their predecessors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X