Home
News

പുതുവർഷത്തിൽ പുതിയ ഐഫോൺ ആയാലോ? അതും വൻ വിലക്കുറവിൽ; ഐഫോൺ 15ന് വൻ ഓഫറുമായി വിജയ് സെയിൽസ്

സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്ന ഭൂരിഭാ​ഗം ഉപയോക്താക്കളുടെയും വലിയ ആ​ഗ്രഹം ആയിരിക്കും ഒരു ഐഫോൺ സ്വന്തമാക്കുക എന്നത്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടെക് ബ്രാൻഡ് ആണ് ആപ്പിൾ. ആപ്പിൾ ഉത്പന്നങ്ങൾ കൈവശം വെയ്ക്കുന്നത് സോഷ്യൽ സ്റ്റാറ്റസിന്റെ ഭാ​ഗമാണെന്ന് കരുതുന്ന വലിയ ഒരു വിഭാ​ഗം ആളുകളും നമ്മുക്കിടയിൽ ഉണ്ട്.

എന്നാൽ ഈ ഫോണുകളുടെ ഉയർന്ന വിലയാണ് പല ഉപയോക്താക്കളെയും ഐഫോൺ സ്വന്തമാക്കുന്നതിൽ നിന്ന് അകറ്റി നിർത്തുന്നത്. എന്നാൽ ചിലരാകട്ടെ ഇഎംഐ ഓപ്ഷനുകളിലൂടെയും വില കൂടിയ ഐഫോണുകൾ സ്വന്തമാക്കുന്നു. ഈ വർഷം പുത്തിറങ്ങിയ ഐഫോൺ 15 സീരീസ് ഫോണുകൾക്കാണ് ഇപ്പോൾ കൂടുതൽ ഡിമാന്റ്. ഐഫോൺ 15, 15 പ്ലസ്, 15 പ്ലോ, 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് പുതിയ സീരീസിൽ പുറത്തിറങ്ങിയിരിക്കുന്നത്.

പുതുവർഷത്തിൽ പുതിയ ഐഫോൺ ആയാലോ? അതും വൻ വിലക്കുറവിൽ

MOST READ: വില വെറും 6000 രൂപയിൽ താഴെ; എഐ ക്യാമറ അടക്കമുള്ള ഫീച്ചറുകൾ, ടെക്നോ പോപ് 8 ജനുവരി 3ന് എത്തും

നിരവധി ആളുകൾ ഇതിനോടകം തന്നെ ഈ ഫോണുകൾ സ്വന്തമാക്കിയിട്ടുണ്ട്. മറ്റ് ചിലരാകട്ടെ പുതിയ ഐഫോൺ വാങ്ങാനായി മികച്ച ഡിസ്കൗണ്ട് ഉണ്ടാകുന്നതും കാത്തിരിക്കുകയാണ്. ഇത്തരക്കാർക്ക് ഒരു സന്തോഷ വാർത്ത. പുത്തൻ പുതിയ ഐഫോൺ 15ന് മികച്ച ഓഫറുമായി രം​ഗത്ത് വന്നിരിക്കുകയാണ് വിജയ് സെയിൽസ് എന്ന പ്ലാറ്റ്ഫോം. രാജ്യത്തെ പ്രമുഖ വിൽപന സ്ഥാപനമാണ് വിജയ് സെയിൽസ്. മുമ്പ് പലപ്പോഴായി ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളും ഐഫോണിന് വലിയ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വിജയ് സെയിൽസും ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 79,990 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഐഫോൺ 15 സീരീസിലെ സ്റ്റാന്റേർഡ് മോഡൽ 70,000 രൂപയിലും കുറഞ്ഞ വിലയിലാണ് വിജയ് സെയിൽസിൽ ഇപ്പോൾ വിൽക്കുന്നത്. ആപ്പിൾ ഡെയ്സ് എന്ന പേരിലാണ് വിജയ് സെയിൽ ഈ ഓഫർ വിൽപന നടത്തുന്നത്. പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ ഉപയോക്താക്കൾക്കായി മികച്ച പുതുവത്സര സമ്മാനമാണ് വിജയ് സെയിൽ ഒരുക്കിയിരിക്കുന്നത്.

പുതുവർഷത്തിൽ പുതിയ ഐഫോൺ ആയാലോ? അതും വൻ വിലക്കുറവിൽ

MOST READ: അമ്പമ്പോ അടിമുടി കിടിലം ഫീച്ചറുകൾ; ഓപ്പോ റെനോ 11 ജനുവരി ആദ്യവാരം ഇന്ത്യയിലെത്തും

70,990 രൂപയ്ക്കാണ് ഐഫോൺ 15 ഇപ്പോൾ വിജയ് സെയിൽസിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ കൂടെ പ്ലാറ്റ്ഫോമിന്റെ 4000 രൂപ കൂടി അധിക ഡിസ്കൗണ്ട് ലഭിക്കുന്നതോടെ ഉപയോക്താക്കൾക്ക് ഈപ്പോൾ ഈ ഫോൺ 66,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഐഫോൺ 15 പ്ലസിനും മികച്ച ഓഫർ ഈ പ്ലാറ്റ്ഫോം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 89,990 രൂപ വിലയിലാണ് ഈ ഫോൺ ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.

എന്നാൽ ഇപ്പോൾ ഈ ഫോൺ 79,990 രൂപയ്ക്ക് വിജയ് സെയിൽ വിൽക്കുന്നു. നിങ്ങൾ എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡുകൾ ഉപയോ​ഗിച്ചാണ് ഈ ഫോൺ സ്വന്തമാക്കുന്നത് എങ്കിൽ 3,000 രൂപയുടെ അധിക ഡിസ്കൗണ്ടും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതോടെ ഫോണിന്റെ ആകെ വില 76,990 രൂപയായി കുറയുന്നു. ഈ രണ്ട് ഫോണുകൾക്കാണ് നിലവിൽ വിജയ് സെയിൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രോ മോഡലുകൾക്ക് പ്ലാറ്റ്ഫോമിൽ ഓഫറുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.

ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ച ഫോണുകളിൽ ഒന്നാണ് ഐഫോൺ 15. 6.1 ഡിസ്പ്ലേ വലുപ്പത്തോടെയാണ് ഈ ഫോൺ ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്. 2000 നീറ്റ്സ് തെളിച്ചവും ഈ ഡിസപ്ലേ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ക്വാഡ്-പിക്സൽ സെൻസറുള്ള 48എംപി പ്രൈമറി ലെൻസാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. റാപ്പിഡ് ഓട്ടോഫോക്കസ് സാങ്കേതിക വിദ്യ ഈ ലെൻസിന് അവകാശപ്പെടാനുണ്ട്. മികച്ച രീതിയിൽ ചിത്രങ്ങളെടുക്കാൻ ഈ ക്യാമറ ഉപയോക്താക്കളെ സഹായിക്കുന്നതാണ്.

ഇതിന് പുറമെ ഒടു ടെലിഫോട്ടോ ലെൻസും ഐഫോൺ 15-ൽ ഇടം പിടിച്ചിട്ടുണ്ട്. 0.5x, 1x, 2x സൂം ലെവലുകളിൽ ചിത്രങ്ങൾ പകർത്താൻ ഈ ലെൻസ് ഉപയോക്താക്കളെ സഹായിക്കുന്നതാണ്. മാത്രമല്ല പോർട്രെയിറ്റ് ഫോട്ടോ ക്യാപ്‌ചർ ഓട്ടോമാറ്റിക്ക് ആയി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയും ഈ ഫോണിനായി ആപ്പിൾ ഒരുക്കിയിരിക്കുന്നു. എന്തുകൊണ്ടും പുതിയ ഐഫോൺ 15 വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇപ്പോൾ‌ വിജയ് സെയിൽസ് ഒരുക്കിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The standard model of the iPhone 15 series, which was launched in India at Rs 79,990, is now being sold for less than Rs 70,000 at Vijay Sales. Vijay Sale is selling this offer under the name of Apple Days. Vijay Sale has prepared the best New Year gift for the users as they enter the new year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X