ശ്രദ്ധിക്കുക, നിങ്ങളുടെ വാട്സ്ആപ്പ് വിവരം ചോർന്നേക്കാം? ഉടൻ തന്നെ ഇക്കാര്യങ്ങൾ ചെയ്യുക
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യയിൽ എന്ന് മാത്രമല്ല ആഗോള തലത്തിൽ ചിലപ്പോൾ വാട്സ്ആപ്പ് ആയിരിക്കും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്ന്. വ്യക്തിപരമായും ഗ്രൂപ്പ് ആയും ആളുകൾക്ക് ഇതിലൂടെ സൗഹൃദങ്ങൾ പങ്കിടാൻ സാധിക്കും എന്നാതാണ് വാട്സാപ്പിന്റെ എറ്റവും വലിയ പ്രത്യേക.
ഇപ്പോൾ നിരവധി ആപ്പുകൾ ഇത്തരത്തിലുള്ള സേവനം നൽകുന്നുണ്ടെങ്കിലും ഇവ ആദ്യം പരിജയപ്പെടുത്തിയത് വാട്സ്ആപ്പ് ആണ്. ആയതിനാൽ തന്നെ ആദ്യം മുതൽ തന്നെ നിരവധി ആളുകളാണ് ഈ ആപ്പിന്റെ സേവനം അനുഷ്ടിക്കുന്നത്. എന്നാൽ പല ഉപയോക്താക്കളും പരാതിപ്പെട്ടിരിക്കുന്ന പ്രശ്നം ഈ ആപ്പിലെ ചാറ്റുകൾക്ക് സുരക്ഷ കുറവാണ് എന്നതാണ്. ഈ പ്രശ്നം മറി കടക്കാൻ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പുറത്ത് വിട്ടിട്ടുണ്ടെങ്കിലും ഉപയോക്താക്കളുടെ പരാതി ഇപ്പോഴും ഉയർന്നു വരുകയാണ്.

ഇതേ തുടർന്ന് ഉപയോക്താക്കൾക്ക് പുതിയ നിർദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് വാട്സ്ആപ്പിന്റെ ഗ്രോത്ത് ആൻഡ് പ്രൈവസി ഡയറക്ടർ ഉസ്മ ഹുസൈൻ. ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ടിപ്പുകളാണ് ഇവർ പുറത്ത് വിട്ടിരിക്കുന്നത്. എക്സ് വഴി പുറത്തിറക്കിയ പുതിയ പോസ്റ്റിലാണ് ഇവർ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ഇവ എന്തെല്ലമാണെന്ന് വിശദമാക്കാം. ഇവർ നിർദേശിച്ചിരിക്കുന്ന ആദ്യത്തെ കാര്യം നിങ്ങളുടെ ചാറ്റുകളുടെ ഡിസപ്പയറിങ് ഓപ്ഷൻ ഓൺ ആക്കുക എന്നതാണ്.
ഈ ഓപ്ഷൻ ഓൺ ആക്കി കഴിഞ്ഞാൽ നിങ്ങൾക്ക് വരുന്ന സന്ദേശങ്ങൾ ഓട്ടോമാറ്റിക്ക് ആയി തന്നെ ഡിലീറ്റ് ആകുന്നതാണ്. ആയതിനാൽ പുറത്ത് നിന്ന് ആരെങ്കിലും നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകൾ ചോർത്താൻ ശ്രമിച്ചാൽ ഇവിടെ നിന്ന് കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭിക്കില്ല. ഒരു നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങളെല്ലാം ഡിലീറ്റ് ആകുന്നതാണ്. എത്ര സമയത്തേക്ക് സന്ദേശം പ്രദർശിപ്പിക്കണം എന്ന് ഉപയോക്താക്കൾക്ക് തന്നെ തീരുമാനിക്കാൻ സാധിക്കുന്നതാണ്.

നിങ്ങളുടെ വാട്സ്ആപ്പിലെ സെറ്റിങ്സ് തുറന്നാൽ പ്രൈവസി എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിനുള്ളിൽ ഇതിനായുള്ള ഓപ്ഷൻ കാണാം. മറ്റൊരു കാര്യം ബാക്കപ്പുകൾക്കായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രവർത്തനക്ഷമമാക്കുക എന്നതാണ്. ഇതിലൂടെ നിങ്ങളുടെ സന്ദേശങ്ങൾ എല്ലാം ഗൂഗിൾ ഡ്രൈവിലോ ആപ്പിൾ ഐക്ലൗഡിലോ സ്റ്റോർ ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ചെയ്താൽ നിങ്ങൾക്കല്ലാതെ ആർക്കും ഈ സന്ദേശങ്ങളിലേക്ക് ആക്സസ് ലഭിക്കില്ല.
ഈ ഓപ്ഷൻ എനബിൾ ചെയ്യാനായി വാട്സ്ആപ്പിന്റെ സെറ്റിങ്സിൽ എത്തി ചാറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം ഇതിലെ ചാറ്റ് ബാക്കപ്പ്, എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് എന്നിവ പ്രവർത്തനക്ഷമമാക്കുക. ഇതിന് പുറമെ നിങ്ങളുടെ ചാറ്റുകൾ ലോക്ക് ചെയ്ത് വെയ്ക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് ആടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. അത് ഉപയോഗിച്ചും നിങ്ങൾക്ക് നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ ലോക്ക് ചെയ്യാം. നിങ്ങൾക്ക് മാത്രം ആറിയാവുന്ന പിൻ നൽകിയാൽ മാത്രമെ ഇത്തരം ചാറ്റുകൾ ഓപ്പൺ ചെയ്യാൻ സാധിക്കു.
ചാറ്റുകളെ സംരക്ഷിക്കാനുള്ള മറ്റൊരു മാർഗം അൺനോൺ നമ്പറുകളെ വാട്സ്ആപ്പിൽ സെലന്റ് ആക്കുക എന്നതാണ്. അജ്ഞാത നമ്പറുകളിൽ നിന്നാണ് പലപ്പോഴും ഹാക്കർമാരും സൈബർ ക്രിമിനലുകളും അക്രമണം നടത്തുന്നത്. ഇത്തരം നമ്പറുകൾ മുൻകൂട്ടി സൈലന്റ് ചെയ്താൽ പിന്നീട് ഇവരുടെ ശല്യം നിങ്ങൾക്ക് ഉണ്ടാകില്ല. ഇതിനായി സെറ്റിങ്സിലെത്തി പ്രൈവസി ഓപ്ഷൻ തിരഞ്ഞെടുക്കുക ഇവിടെ കോൾസിൽ അൺനോൺ നമ്പറുകൾ സൈലന്റ് ചെയ്യനുള്ള ഓപ്ഷൻ കാണാൻ സാധിക്കും.
വാട്സ്ആപ്പിലെ കോൾ റിലേ പ്രവർത്തനക്ഷമമാക്കുന്നതും നിങ്ങളുടെ ആപ്പിന്റെ സംരക്ഷണം വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിലൂടെ നിങ്ങളുടെ ഐപി അഡ്രസ് മറ്റാർക്കും കാണാൻ സാധിക്കാത്ത വിധത്തിൽ സംരക്ഷിക്കാൻ സാധിക്കും. ഇതിനായി സെറ്റിങ്സിലെ പ്രൈവസി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം ഇവിടെ കോൾ എന്ന വിഭാഗത്തിൽ ഐപി അഡ്രസ് മറയ്ക്കാനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇക്കാര്യങ്ങൾ എല്ലാം ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ട് പൂർണമായും സുരക്ഷിതമാകും എന്നാണ് ഉസ്മ ഹുസൈൻ പറയുന്നത്.


Click it and Unblock the Notifications








