Home
Apps

ഉപയോക്താക്കൾക്ക് പ്രണയിക്കാനുള്ള അവസരം തുറന്നുകൊടുത്ത് ട്വിറ്റർ (എക്സ്); ഇനിയെല്ലാം വളരെ എളുപ്പം

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് പ്ലാറ്റ്ഫോമിൽ വരുത്തിയത്. അടിമുടി മാറ്റം വരുത്തിയതിന് ശേഷം ട്വിറ്റർ എന്ന പേര് മാറ്റി എക്സ് എന്ന പേരും നൽകി. എന്നാൽ ഇവ കൊണ്ടൊന്നും മസ്ക് ഈ പരിഷ്ക്കാരം നിർത്താൻ പോകുന്നില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു ഡേറ്റിം​ഗ് ആപ്പ് പോലെ എക്സിനെ മാറ്റാനാണ് മസ്ക് ഇപ്പോൾ ശ്രമിച്ചുകൊണ്ട് ഇരിക്കുന്നത് എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ദി വെർജ് എന്ന മാധ്യമമാണ് ഈ വാർത്താ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എക്സ് ഡേറ്റിം​ഗ് എന്നായിരിക്കും ഈ ഫീച്ചർ അറിയപ്പെടുക. നിലവിൽ ഇതിനായുള്ള പഠനങ്ങൾ എക്സ് ആരംഭിച്ചുകഴിഞ്ഞു. അധികം വൈകാതെ തന്നെ ഈ ഫീച്ചർ എക്സിൽ പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപയോക്താക്കൾക്ക് പ്രണയിക്കാനുള്ള അവസരം തുറന്നുകൊടുത്ത് ട്വിറ്റർ

MOST READ: വീരശൂര പരാക്രമിയായി ഐക്യൂ 12! ഇന്ത്യയിലെ ലോഞ്ച് ഡിസംബർ 12 ന്, അ‌റിയാൻ ഏറെയുണ്ട്

'കമ്പനിയെ വേ​ഗത്തിൽ മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എല്ലാത്തരം പ്രവർത്തനങ്ങൾ നടത്താനും എക്സ് ഉപഭോക്താക്കൾക്ക് അവസരം നൽകുന്നുണ്ട്. മറ്റൊരു ആപ്പിനും നൽകാൻ സാധിക്കാത്ത എല്ലാ തരത്തിലുള്ള സൗകര്യങ്ങളും എക്സ് എന്ന ഒറ്റ ആപ്പിൽ ഉണ്ടാകും' എന്നാണ് കമ്പനിയുടെ പുതിയ ചർച്ചയിൽ മസ്ക് പറഞ്ഞിരിക്കുന്നത്. എക്സ് ഡേറ്റിംഗിന്റെ സാധ്യതകളേക്കുറിച്ചും മസ്ക് യോ​ഗത്തിൽ വിശദീകരിച്ചു. അടുത്ത കാലത്ത് എക്സിൽ നടത്തിയ മാറ്റങ്ങളെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുകയുണ്ടായി.

ആപ്പിൽ ഡേറ്റിം​ഗ് സാഹചര്യം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ സങ്കൽപത്തിന് അനുസരിച്ച ആളെ എക്സിൽ നിന്ന് കണ്ടെത്താമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്ക്, ലിങ്ക്ഡ് ഇൻ, ഫെയ്സ്ടൈം എന്നീ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളെയാണ് പ്രധാന എതിരാളികളായി മസ്ക് കാണുന്നത്. ഇവരുമായി മത്സരിച്ച് മുന്നിലെത്തിയാൽ മാത്രമാണ് കമ്പനിയുടെ ലക്ഷ്യം പൂർത്തിയാകു എന്നും മസ്ക് കൂട്ടിച്ചേർത്തു.

ഉപയോക്താക്കൾക്ക് പ്രണയിക്കാനുള്ള അവസരം തുറന്നുകൊടുത്ത് ട്വിറ്റർ

MOST READ: ഹാക്കർമാർക്ക് തൊടാനാകാതെ സാംസങ്; പുതിയ ഈ സുരക്ഷാ ഫീച്ചർ സാംസങ്ങിന് മാത്രം സ്വന്തം

ഡേറ്റിം​ഗിന് പുറമെ തൊഴിൽ അന്വേഷിക്കാനായി ഉപഭോക്താക്കളെ സഹായിക്കാൻ എക്സ് ഹൈറിങ് എന്ന ഫീച്ചറും മസ്ക് പുതിയതായി കൊണ്ടുവന്നേക്കാം. ഈ മേഖലയിലെ ലിങ്ക്ഡ് ഇന്നിന്റെ കുത്തക അവസാനിപ്പിക്കാനാണ് മസ്കിന്റെ ഈ നീക്കം. പുതിയതായി വരുന്ന തൊഴിലവസരങ്ങൾ ലിസ്റ്റ് ചെയ്യാനായി ആളുകൾക്ക് ഈ ഫീച്ചർ ഉപയോ​ഗിക്കാവുന്നതായിരിക്കും. ഇതിന്റെ പ്രാരംഭഘട്ട നടപടികൾ നിലവിൽ പുരോ​ഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. ഉടൻ തന്നെ ഈ ഫീച്ചർ ജനങ്ങളിലേക്ക് എത്തുമെന്നും ഇദ്ദേഹം പറഞ്ഞു.

പേയ്‌മെന്റുകൾ, മെസേജിങ്, വീഡിയോ, കോളിംഗ് എന്നിവയെല്ലാം അടങ്ങുന്ന ഒറ്റ ആപ്പാക്കി എക്സിനെ മാറ്റാനാണ് മസ്ക് ശ്രമിക്കുന്നത്. അതേ സമയം ട്വിറ്റർ മസ്ക് ഏറ്റെടുക്കുമ്പോൾ മൈക്രോ ബ്ലോ​ഗിങ്ങിന് മാത്രമായുള്ള ഒരു പ്ലാറ്റ്ഫോം ആയിരുന്നു. ഇതിനോടകം തന്നെ നിരവധി മാറ്റങ്ങൾ മസ്ക് എക്സിൽ കൊണ്ടുവന്നിരുന്നു. പണം നൽകി സബ്സ്ക്രിപ്ഷൻ വാങ്ങുന്ന രീതിയും കണ്ടന്റ് ക്രിയേറ്റേഴ്സിന് പണം നൽകുന്ന രീതിയും മസ്ക് വന്നതിന് ശേഷമാണ് എക്സിൽ ആരംഭിച്ചത്.

അതേ സമയം പുതിയ പരീക്ഷണങ്ങൾ നടക്കുമ്പോഴും എക്സ് നഷ്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനിയുടെ മൂല്യം പകുതിയിലും താഴെയായി കുറഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മസ്ക് പരസ്യക്കമ്പനികളെ പിണക്കിയതാണ് ഇതിന് കാരണമായി ഫോർച്യൂൺ എന്ന മാധ്യമം ചൂണ്ടിക്കാണിക്കുന്നത്. പരസ്യ വരുമാനത്തിൽ 60 ശതമാനത്തോളം ഇടിവാണ് ഇതിനോടകം തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. കടങ്ങളുടെ പലിശയടയ്ക്കാൻ വേണ്ടി മാത്രം എക്സ് പ്രതിവർഷം 1.2 ബില്യണ്‍ ഡോളർ ചിലവിടുന്നുണ്ടെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

പരസ്യങ്ങൾ ഒഴിവാക്കി ഉപഭോക്താക്കളുടെ സബ്സ്ക്രിപ്ഷൻ വഴി പണം കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു മസ്ക് പരസ്യക്കമ്പനികളെ പിണക്കിയത്. എന്നാൽ എക്സ് ഉപയോ​ഗിക്കുന്ന ആകെ ഉപഭോക്താക്കളുടെ ഒരു ശതമാനത്തിൽ താഴെ വരുന്ന ആളുകൾ മാത്രമാണ് സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം 120 മില്യണ്‍ ഡോളറിന് താഴെ മാത്രമാണെന്നും വിവധ റിപ്പോർട്ടുകൾ പറയുന്നു.

More from GizBot

Best Mobiles in India

English summary
According to this report, Musk is now trying to make X more like a dating app. This news was reported by The Verge. This feature will be known as X Dating. At present, the studies for this X have started. This feature is expected to appear in X soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X