Home
Camera

ചന്ദ്രന്റ വരെ വ്യക്തമായ ദൃശ്യങ്ങൾ പകർത്താം; ഏറ്റവും മികച്ച വീഡിയോ പകർത്താൻ സാധിക്കുന്ന 5 ഫോണുകൾ

ദൂരെയുള്ള വ്യക്തികൾ തമ്മിൽ തത്സമയമായി ആശയവിനിമയം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫോണുകൾ കണ്ടുപിടിച്ചത്. പിന്നീട് ഇവ ചുരുങ്ങി മൊബൈൽ ഫോണുകൾ ആയി. ഇപ്പോൾ ഇതാ നിരവധി സൗകര്യങ്ങൾ ഉള്ള സ്മാർട്ട് ഫോണുകളും രം​ഗത്ത് ഇറങ്ങി. സ്മാർട്ട് ഫോണുകൾ ഇറങ്ങിയതോടെ നിരവധി ഫീച്ചറുകളാണ് ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിച്ചു.

സ്മാർട്ട് ഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറാണ് ക്യാമറകൾ. നിരവധി മികച്ച ക്യാമറകളുള്ള സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഈ സാഹചര്യത്തിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന ഏറ്റവും മികച്ച സ്മാർട്ട് ഫോണുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. വീഡിയോ റെക്കോർഡിങ്ങിനായി ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ഫോണുകളെയാണ് ഈ ലേഖനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന ആദ്യത്തെ ഫോൺ ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സ് ആണ്.

ഏറ്റവും മികച്ച വീഡിയോ പകർത്താൻ സാധിക്കുന്ന 5 ഫോണുകൾ

MOST READ: ഡിലീറ്റ് ആയ എത്ര പഴയ ചിത്രങ്ങളും മിനിറ്റുകൾക്കുള്ളിൽ വീണ്ടെടുക്കാം; അതും സ്മാർട്ട് ഫോൺ വഴി

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ഈ ഫോണുകൾ ആപ്പിൾ പുറത്തിറക്കിയത്. നിലവിൽ വിപണിയിൽ ലഭിക്കുന്ന ആപ്പിളിന്റെ ഏറ്റവും ഉയർന്ന് ടോപ് എൻഡ് മോഡലാണ് ഇത്. 48 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ഈ ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. 120 എംഎം പുതിയ 5X ടെലിഫോട്ടോ ലെൻസും ഐഫോൺ 15 പ്രോ മാക്സിന്റെ പ്രത്യേകതയാണ്. 12 എംപിയാണ് ഈ ക്യാമറയ്ക്ക് അവകാശപ്പെടാനുള്ളത്.

ഇതിന് പുറമെ 12 എംപി അൾട്രാവൈഡ് ഷൂട്ടറും ഇതിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റിൽ ഇടം പിടിച്ചിട്ടുണ്ട്. നിലവിൽ വിപണിയിൽ ലഭിക്കുന്നതിൽ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നായി ഐഫോൺ 15 പ്രോ മാക്സിനെ കണക്കാക്കാവുന്നതാണ്. 4K 60fps വരെ വീഡിയോ റെക്കോർഡിങ്ങിനെ ഈ ഫോൺ പിന്തുണയ്ക്കുന്നുണ്ട്. നിലവിൽ 1,56,900 രൂപ മുതൽ ഈ ഫോൺ ആമസോണിൽ നിന്ന് ലഭ്യമാണ്. മികച്ച വീഡിയോ റെക്കോർഡ് സാധ്യമാകുന്ന മറ്റൊരു ഫോണാണ് ​ഗാലക്സി എസ്24 അൾട്ര.

ഏറ്റവും മികച്ച വീഡിയോ പകർത്താൻ സാധിക്കുന്ന 5 ഫോണുകൾ

MOST READ: എഐ ഫീച്ചറുകൾ കണ്ട് ​ഗാലക്സി എസ്24 ഫോണുകൾ വാങ്ങിയാൽ പണികിട്ടും; കാശ് കൈയ്യിൽ നിന്ന് പോകും

ഈ ജനുവരി 17ന് ആണ് സാംസങ് ഈ ഫോണുകൾ അവതരിപ്പിച്ചത്. ജനുവരി 31 മുതൽ ഈ ഫോണുകൾ വിപണിയിൽ ലഭ്യമായി തുടങ്ങും. 200 എംപിയാണ് ഈ ഫോണിന്റെ പ്രൈമറി ലെൻസ്. ഫോണിലെ ആസ്ട്രോഫോട്ടോഗ്രഫി ഫീച്ചർ ഉപയോ​ഗിച്ച് ചന്ദ്രന്റെ വരെ വ്യക്തതയുള്ള ദൃശ്യങ്ങൾ പകർത്താൻ ഈ ഫോൺ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. 2X, 3X, 5X, 10X സൂം ലെവലുകളിൽ ഒപ്റ്റിക്കൽ നിലവാരമുള്ള 50 എംപി സെൻസറും ഈ ഫോണിന്റെ പ്രത്യേകതയാണ്.

12 എംപിയാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ. കൂടാതെ ക്യാമറകളിൽ തന്നെ നിരവധി എഐ ഫീച്ചറുകളും സാംസങ് നൽകിയിരിക്കുന്നു. ഇന്ന് വിപണിയിൽ ലഭിക്കുന്നതിൽ മികച്ച ക്യാമറ സിസ്റ്റമുള്ള മറ്റൊരു ഫോണാണ് ഷവോമിയുടെ 13 പ്രോ. 50 എംപി Leica വൈഡ് ലെൻസ്, 50 എംപി ടെലിഫോട്ടോ ക്യാമറ, 50 എംപി അൾട്രാവൈഡ് ലെൻസ് എന്നിവയാണ് ഈ ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. 32 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ ഉണ്ടായിരിക്കും.

ഈ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു ഫോൺ ആണ് ​ഗൂ​ഗിളിന്റെ പിക്സൽ 8 പ്രോ. 50 എംപി ഒക്ടാ പിഡി വൈഡ് ക്യാമറ, 48 എംപി ക്വാഡ് പിഡി അൾട്രാവൈഡ് ക്യാമറ, 48 എംപി ക്വാഡ് പിഡി ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഈ ഫോണിന് അവകാശപ്പെടാനുള്ള ക്യാമറകൾ. 30X വരെ സൂപ്പർ റെസ് സൂമിനെയും 5x ടെലിഫോട്ടോ ഒപ്റ്റിക്കൽ സൂമിനെയും പിന്തുണയ്ക്കന്നതാണ് ഈ ക്യാമറകൾ.

ഇതിന് പുറമെ ക്യാമറയ്ക്ക് എഐ ഫീച്ചറുകളും ​ഗൂ​ഗിൾ നൽകിയിരിക്കുന്നു. നിലവിൽ 92,990 രൂപ മുതൽ ഈ ഫോൺ ആമസോണിൽ നിന്ന് ലഭ്യമാകും. ഐക്യൂ 12 എന്ന സ്മാർട്ട് ഫോണും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. എഒഎസ് പിന്തുണയുള്ള 50 എംപി പ്രൈമറി ക്യാമറ, 3X ഒപ്റ്റിക്കൽ സൂം ഉള്ള 64 എംപി ടെലിഫോട്ടോ ക്യാമറ, 50 എംപി അൾട്രാവൈഡ് സെൻസർ എന്നിവയാണ് ഈ ഫോണിന് ഐക്യൂ നൽകിയിരിക്കുന്നത്.

16 എംപിയാണ് ഫോണിന്റെ സെൽഫി ക്യാമറ. സ്നാപ്പ്ഷോട്ട്, നൈറ്റ്, പോർട്രെയ്റ്റ്, ഹൈ റെസല്യൂഷൻ, പനോ, അൾട്രാ എച്ച്ഡി ഡോക്യുമെന്റ്, സ്ലോ-മോ, ടൈം-ലാപ്സ്, ലോംഗ് എക്സ്പോഷർ എന്നീ മോഡുകളിൽ‌ ചിത്രങ്ങൾ പകർത്താൻ ഈ ഫോണിൽ ഓപ്ഷനുകൾ ഉണ്ട്. ഫോണിലെ സൂപ്പർമൂൺ, ആസ്ട്രോ മോഡുകൾ ഉപയോ​ഗിച്ച് ചന്ദ്രന്റെ വരെ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ സാധിക്കുന്നതാണ്. 52,999 രൂപയാണ് നിലവിൽ ആമസോണിൽ ഈ ഫോണിന്റെ വില.

More from GizBot

Best Mobiles in India

English summary
Cameras are the most important feature of smart phones. Smartphones with many excellent cameras are available on the market now. In this case, let's check in detail which are the best smartphones that can record video. Five of the best smartphones for video recording have been selected for this article.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X