ഡിലീറ്റ് ആയ എത്ര പഴയ ചിത്രങ്ങളും മിനിറ്റുകൾക്കുള്ളിൽ വീണ്ടെടുക്കാം; അതും സ്മാർട്ട് ഫോൺ വഴി
ഫോട്ടോകൾ എന്നാൽ ഓരോന്നും ഓരോ ഓർമ്മകളാണ്. സ്മാർട്ട് ഫോണിൽ ക്യാമറ എത്തിയതോടെ ഉപയോക്താക്കൾ നിരവധി ചിത്രങ്ങൾ പകർത്തും എങ്കിലും ഇതിൽ പലതും ഇവരുടെ നല്ല ഓർമ്മകൾ ആയിരിക്കും. പല ചിത്രങ്ങളും പലരുടേയും പ്രിയപ്പെട്ടവ ആയിരിക്കും. എന്നാൽ ഈ ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ ആയതിനാൽ തന്നെ എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടെക്കാം.
ചിത്രങ്ങൾ സൂക്ഷിക്കാനായി ഗൂഗിൾ ഫോട്ടോ പോലുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും സ്റ്റോറേജ് ലിമിറ്റ് കഴിയുന്നതോടെ ഇതിൽ പുതിയ ചിത്രങ്ങൾ ചേർക്കാൻ സാധിക്കാതെ ആകും. പുതിയ ചിത്രങ്ങളോ വീഡിയോകളോ ചേർക്കാനായി നമ്മൾ പഴയ ഫോട്ടോകൾ പലതും ഡിലീറ്റ് ചെയ്യാറുമുണ്ട്. ചിലപ്പോൾ ഡിലീറ്റ് ചെയ്ത ഈ ചിത്രങ്ങൾക്കിടയിൽ നമ്മുക്ക് പ്രിയപ്പെട്ട ചിത്രങ്ങളും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഗൂഗിൾ ഫോട്ടോസിൽ നിന്ന് നഷ്ടപ്പെട്ട ചിത്രങ്ങൾ വളരെ എളുപ്പത്തിൽ നമ്മുക്ക് വീണ്ടെടുക്കാൻ സാധിക്കുന്നതാണ്.

MOST READ: എഐ ഫീച്ചറുകൾ കണ്ട് ഗാലക്സി എസ്24 ഫോണുകൾ വാങ്ങിയാൽ പണികിട്ടും; കാശ് കൈയ്യിൽ നിന്ന് പോകും
ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. ട്രാഷ് ബിന്നിൽ നിന്ന് ചിത്രങ്ങൾ വീണ്ടെടുക്കുന്നതാണ് കൂടുതൽ എളുപ്പം. ഉപയോക്താക്കൾ ഡിലീറ്റ് ചെയ്ത ഫയലുകൾ താത്കാലികമായി ഗൂഗിൾ തങ്ങളുടെ ട്രാഷ് ബിന്നിൽ സൂക്ഷിക്കുന്നതായിരിക്കും. 60 ദിവസത്തോളം ഈ ഫയലുകൾ ഇവിടെ ഉണ്ടാകും. ഈ കാലപരുധിക്കുള്ളിൽ തന്നെ ഈ ഫയലുകൾ വീണ്ടെടുക്കേണ്ടതാണ്. ഇതിനായി ആദ്യം നിങ്ങൾ നിങ്ങളുടെ ഗൂഗിൾ ഫോട്ടോ ആപ്പ് സന്ദർശിക്കുക. ഇവിടെ സ്ക്രീനിന്റെ താഴെയായി ലൈബ്രറി എന്ന ഓപ്ഷൻ കാണാൻ സാധിക്കും.
ഇവിടെ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്ന് ട്രാഷ് എന്ന ഓപ്ഷനും പിന്നീട് തിരഞ്ഞെടുക്കുക. ഡിലീറ്റ് ആയി പോയിരിക്കുന്ന ഫയലുകൾ ഇവിടെ നിന്ന് നിങ്ങൾക്ക് റീസ്റ്റോർ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഡിലീറ്റ് ചെയ്ത് 60 ദിവസത്തിനുള്ളിൽ മാത്രമെ ഇത്തരത്തിൽ ഫയലുകൾ റീസ്റ്റോർ ചെയ്യാൻ സാധിക്കു. ഇനി 60 ദിവസങ്ങൾ കഴിഞ്ഞ ചിത്രങ്ങൾ വീണ്ടെടുക്കാനായി മറ്റൊരു ഓപ്ഷനും നമ്മുക്ക് മുന്നിലുണ്ട് ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം.

ഗൂഗിൾ ഫോട്ടോയിൽ നിന്ന് ചിത്രങ്ങൾ നഷ്ടപ്പെട്ടാലും ഒരുപക്ഷെ ഈ ചിത്രങ്ങൾ നിങ്ങളുടെ ഗൂഗിൾ ഡ്രൈവിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകും. ആയിതിനാൽ ഗൂഗിൾ ഡ്രൈവ് നന്നായി പരിശോധിക്കുന്നത് വഴി നഷ്ടപ്പെട്ട ചിത്രങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്ന് വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ ചില ഫോണുകളിൽ ഫോട്ടോകൾ ഓട്ടോമാറ്റിക്ക് ആയി തന്നെ ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. ഇത് നിങ്ങൾ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഗാലറിയിൽ നിന്ന് തന്നെ നഷ്ടപ്പെട്ട ചിത്രങ്ങൾ നേടിയെടുക്കാം.
നഷ്ടപ്പെട്ട ചിത്രങ്ങൾ വീണ്ടെടുക്കാൻ സാധിക്കുന്ന ധാരാളം തേർഡ് പാർട്ടി ആപ്പുകൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. പൂർണമായും ഫലം ലഭിച്ചില്ലെങ്കിലും ചിലപ്പോൾ നിങ്ങളുടെ നഷ്ടപ്പെട്ട ചിത്രങ്ങൾ കണ്ടെടുക്കാൻ ഈ ആപ്പുകൾ നിങ്ങളെ സഹായിക്കുന്നതാണ്. അതേ സമയം ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വസനീയ ശ്രോതസുകളിൽ നിന്ന് മാത്രമേ നിങ്ങൾ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാവു.
നിങ്ങളുടെ ഫോണിലെ ചിത്രങ്ങൾ ഒരിക്കലും നഷ്ടപ്പെട്ട് പോകാതെ ഇരിക്കാൻ സഹായിക്കുന്ന സംവിധാനവും ഇപ്പോൾ നിലവിലുണ്ട്. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാം. ആദ്യം സൂചിപ്പിച്ച ഓട്ടോമാറ്റിക്ക് ബാക്കപ്പ് ഓപ്ഷൻ ഇതിനായി നിങ്ങളെ സഹായിക്കുന്ന ഒരു ഫീച്ചറാണ്. ക്ലൗഡിന്റെ സഹായത്താലാണ് ഈ സംവിധാനം വഴി ചിത്രങ്ങൾ വീണ്ടെടുക്കുന്നത്. നിങ്ങളുടെ ഫോണിൽ നിന്ന് ചിത്രങ്ങൾ കമ്പ്യൂട്ടറുകളിലേക്കോ ഹാർഡ് ഡിസ്ക്കുകളിലേക്കോ ഇടയ്ക്ക് മാറ്റുന്നതും കൂടുതൽ ഗുണപ്രദമാകുന്നതാണ്.
ഗൂഗിൾ ഫോട്ടോസിലെ ആർക്കൈവ്, ലോക്ക് എന്നീ ഫീച്ചറുകൾ നിങ്ങളുടെ ഫോണിലെ ചിത്രങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതാണ്. ഈ ഓപ്ഷനുകൾ നൽകിയിരിക്കുന്ന ചിത്രങ്ങൾ ഡിലീറ്റ് ആകാതെ സൂക്ഷിക്കാൻ സാധിക്കും. അതേ സമയം നഷ്ടപ്പെട്ട എല്ലാ ഫോട്ടോകളും വീണ്ടെടുക്കുക എന്നത് 100 ശതമാനം പ്രവർത്തികമായ കാര്യമല്ല. മുകളിൽ പറഞ്ഞിരിക്കുന്ന വഴിയിലൂടെ ഒരു പരുധിവരെ നമ്മുക്ക് പ്രയത്നിക്കാം എന്നേ ഉള്ളു. പ്രിയപ്പെട്ട ചിത്രങ്ങൾ നഷ്ടപ്പെടുത്താതെ ഇരിക്കുന്നതാണ് മികച്ച ഏറ്റവും മാർഗം.


Click it and Unblock the Notifications








