വെറും 2999 രൂപയ്ക്ക് ജിയോയുടെ വെബ്ക്യാം; ടിവി വഴിയും ഇനി വീഡിയോ കോൾ ചെയ്യാം, കിടിലൻ ഫീച്ചറുകളും
ഇനി സാധാരണക്കാരായ ഉപയോക്താക്കൾക്കും ടെലിവിഷനിലൂടെ വീഡിയോ കോളുകൾ ആസ്വദിക്കാം. ഇതിനായുള്ള അവസരം റിലയൻസ് ജിയോ ഒരുക്കിയിരിക്കുകയാണ്. ജിയോ ടിവി ക്യാമറ (ജിയോ വെബ് ക്യാമറ) എന്ന ഉപകരണത്തിലൂടെ ലോങ് റേഞ്ച് ഓഡിയോകൾ, വ്യക്തതയുള്ള വീഡിയോ കോൾ എന്നിവയെല്ലാം ആസ്വദിക്കാവുന്നതാണ്. അതും വെറും 2999 രൂപയ്ക്ക്. ഉപയോക്താക്കളുടെ സുരക്ഷക്കായി ഒരു ഷട്ടറും ഈ ഉപകരണത്തിൽ നൽകിയിട്ടുണ്ട്.
വെളിച്ചം കുറഞ്ഞ സാഹചര്യത്തിൽ ഓട്ടോമാറ്റിക്ക് ആയി വെളിച്ചം വരുത്തുന്ന സാങ്കേതിക വിദ്യയും ജിയോ ടിവി ക്യാമറയിൽ ഉണ്ട്. ബിൽറ്റ്-ഇൻ അൽഗോരിതങ്ങൾ വഴിയാണ് ഇത് സാധ്യമാകുന്നത് എന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ജിയോ ടിവി കോളിങ്, ജിയോ മീറ്റ് എന്നീ ആപ്ലിക്കേഷനുകൾ വഴിയാണ് ഇതിലൂടെ വീഡിയോ കോളുകൾ സാധ്യമാകുന്നത്. ഇതിന് പുറമെ സൂം പോലുള്ള പ്രമുഖ ഗ്രൂപ്പ് കോൾ ആപ്പുകളും ഇതിൽ സപ്പോർട്ട് ചെയ്യുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്.

MOST READ: പ്രിയപ്പെട്ടവർ കടം ചോദിച്ചാൽ കൊടുക്കും മുൻപ് ഈ വാർത്തകൂടി അറിഞ്ഞ് വയ്ക്കൂ!
നേരത്തെ സൂചിപ്പിച്ച ഷട്ടർ എന്ന ഫീച്ചർ ഉപയോക്താക്കളുടെ സ്വകാര്യതയെ സംരക്ഷിക്കാൻ വേണ്ടി രൂപപ്പെടുത്തിയിരിക്കുന്നതാണ്. ഈ വെബ്ക്യാം ഉപയോഗിക്കാത്തപ്പോൾ ഈ ഷട്ടർ ഉപയോഗിച്ച് ക്യാമറ അടച്ചു വെയ്ക്കാം. നിങ്ങളുടെ സ്വകാര്യ ചിത്രങ്ങളിൽ ഇതിലൂടെ പുറത്ത് പോകുമെന്ന ഭയം ഉപയോക്താക്കൾക്ക് വേണ്ട. യുഎസ്ബി ഇന്റർഫേസ് വഴിയാണ് ജിയോ ക്യാം നിങ്ങളുടെ ടിവികളിലേക്ക് കണക്ട് ചെയ്യുന്നത്. ടിവി വഴി വീഡിയോ കോളുകൾ ചെയ്യുന്നതിലൂടെ വലിയ ദൃശ്യങ്ങൾ മികച്ച ക്ലാരിറ്റിയിൽ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും.
മാത്രമല്ല നിരവധി ആംഗങ്ങളെ ഈ കോളിന്റെ സ്ക്രീനിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നതാണ്. ഫാമിലിയായിട്ടിരുന്നു വീഡിയോ കോൾ ചെയ്യാൻ സഹായിക്കുന്ന മികച്ച ഒരു ഉപകരണം ആണ് ജിയോ ടിവി ക്യാമറ. ആദ്യം സൂചിപ്പിച്ചത് പോലെ 2999 രൂപയാണ് ഈ വെബ് ക്യാമിന്റെ വില. റിലയൻസ് ഡിജിറ്റലിൽ നിന്നും ജിയോ മാർട്ടിൽ നിന്നും ഈ ഉപകരണം വാങ്ങാൻ സാധിക്കുന്നതാണ്. ഒരു വർഷം വരെ നീണ്ട് നിൽക്കുന്ന വാറന്റിയും ഈ ഉപകരണത്തിന് ലഭിക്കുന്നതാണ്.

ജിയോ സെറ്റ്-ടോപ്പ് ബോക്‌സിലെ ജിയോ ജോയിൻ എന്ന ആപ്പ് ഉപയോഗിച്ചാണ് ഈ ക്യാമറ പ്രവർത്തിക്കുന്നത്. എങ്ങനെയാണ് ഈ ക്യാമറ പ്രവർത്തിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. ഇതിന് ആദ്യമായി യുഎസ്ബി ഉപയോഗിച്ച് നിങ്ങളുടെ ക്യാമറ സെറ്റ് ഓഫ് ബോക്സിലേക്ക് കണക്ട് ചെയ്യുക. ശേഷം നിങ്ങളുടെ സെറ്റ് ഓഫ് ബോക്സ് റീബൂട്ട് ചെയ്യുക. ശേഷം ജിയോ ജോയിൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ഓപ്പൺ ചെയ്യുമ്പോൾ ചോദിക്കുന്ന കാര്യങ്ങൾക്ക് പെർമിഷൻ നൽകുക. ഇതിന് ശേഷം കാര്യങ്ങൾ സ്ഥിരീകരിക്കാനായി ഒടിപി നിർമ്മിക്കാൻ ഈ ആപ്പ് നിങ്ങളോട് ആവിശ്യപ്പെടുന്നതായിരിക്കും. ഇതിനായി ആവിശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങളുടെ ഫോൺ നമ്പർ നൽകുക. ശേഷം ഈ നമ്പറിൽ വരുന്ന ഒടിപി നമ്പർ ആപ്പ് ആവിശ്യപ്പെടുന്ന സ്ഥലത്ത് പൂരിപ്പിച്ച് നൽകുക. ശേഷം നിങ്ങളുടെ സെറ്റ്-ടോപ്പ് ബോക്‌സ് നിങ്ങളുടെ ജിയോ നമ്പർ ഉപയോഗിച്ച് കോൺഫിഗർ ചെയ്യപ്പെടുന്നതായിരിക്കും.
ഇത്ര മാത്രം ചെയ്താൽ മതി ജിയോ ടിവി ക്യാം നിങ്ങളുടെ ടിവിയിലേക്ക് കണക്ട് ചെയ്യാനായി. ഇതിന് ശേഷം നിങ്ങൾക്ക് വേണ്ടപ്പെട്ടവരുമായി ഈ ക്യമറ വഴി വലിയ സ്ക്രീനിൽ വീഡിയോ കോളുകൾ ആസ്വദിക്കാവുന്നതാണ്. അതും മികച്ച ക്ലാരിറ്റിയോടെ നേരത്തെ സൂചിപ്പിച്ചത് പോലെ ലോങ് റേഞ്ച് ഓഡിയോകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ടിവിയിൽ നിന്ന് അൽപം അകലെ നിന്നാലും നിങ്ങളുടെ വോയ്സ് മറുവശത്ത് നിൽക്കുന്ന ആൾക്കും ആയാളുടെ വോയ്സ് നിങ്ങൾക്കും കേൾക്കാൻ സാധിക്കുന്നതാണ്.
നിങ്ങൾക്ക് വിവിധ ജോലികൾ ചെയ്തുകൊണ്ട് തന്നെ ഇത്തരത്തിൽ വീഡിയോ കോൾ ആസ്വദിക്കാനും ഈ ജിയോ ടിവി ക്യാമറ നിങ്ങളെ സഹായിക്കും. മൊബൈൽ സ്ക്രീനിലെ വീഡിയോ കോളുകൾക്ക് പല പരിമിതികളും ഉണ്ട്. ഈ പരിമിതികളെ എല്ലാം തരണം ചെയ്യാൻ സാധിക്കും വിധത്തിലുള്ള സൗകര്യങ്ങളാണ് ജിയോ നിങ്ങൾക്കായി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications







